For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ സന്ധിവാദം അപകടകരം; ലക്ഷണങ്ങള്‍ ഇതാണ്

|

സന്ധികളുടെ വീക്കമാണ് ആര്‍ത്രൈറ്റിസ്. എല്ലുകള്‍ക്ക് നീര്, ചൂട്, ചലിക്കാനുള്ള പരിമിതി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് സന്ധിവാതം ഹ്രസ്വകാലമായിരിക്കാം, ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രം നീണ്ടുനില്‍ക്കും. എന്നാല്‍ ചിലര്‍ക്ക് ഇത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതായിരിക്കാം. പ്രായമാവര്‍ക്ക് സന്ധിവാതം സാധാരണയായ ഒരു പ്രശ്‌നമാണ്. എന്നാല്‍, കുട്ടികള്‍ക്കും ഇത് സംഭവിക്കാം. കുട്ടിക്കാലത്തെ സന്ധിവാതത്തിന്റെ ഏറ്റവും സാധാരണമായ രൂപം ജുവനൈല്‍ ആര്‍ത്രൈറ്റിസ് ആണ്.

Most read: യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്

ജുവനൈല്‍ ഇഡിയൊപതിക് ആര്‍ത്രൈറ്റിസ് സാധാരണയായി 6 മാസത്തിനും 16 വയസ്സിനും ഇടയിലുള്ള പ്രായത്തില്‍ പ്രത്യക്ഷപ്പെടുന്നു. ജുവനൈല്‍ ആര്‍ത്രൈറ്റിസിന്റെ ആദ്യ ലക്ഷണങ്ങള്‍ പലപ്പോഴും സന്ധി വേദനയോ നീരോ സന്ധികളുടെ ചുവപ്പോ ചൂടോ ആണ്. ജുവനൈല്‍ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും എങ്ങനെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ജുവനൈല്‍ ആര്‍ത്രൈറ്റിസിന്റെ കാരണങ്ങള്‍

ജുവനൈല്‍ ആര്‍ത്രൈറ്റിസിന്റെ കാരണങ്ങള്‍

ശാസ്ത്രജ്ഞര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജുവനൈല്‍ ആര്‍ത്രൈറ്റിസിന്റെ കൃത്യമായ കാരണം അറിയില്ലെങ്കിലും, ചില ഘടകങ്ങളുടെ സംയോജനമാണ് ഇതിന് കാരണമാകുന്നതെന്ന് അവര്‍ക്കറിയാം. ജനിതകശാസ്ത്രം, പരിസ്ഥിതി, രോഗപ്രതിരോധ സംവിധാനം എന്നിവ ജുവനൈല്‍ ആര്‍ത്രൈറ്റിസില്‍ സ്വാധീനം ചെലുത്തുന്നു. ചില കുട്ടികള്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രോട്ടീനുകള്‍ വളരെയധികം ഉത്പാദിപ്പിക്കുന്നു. ഇത്തരം പ്രത്യേക പ്രോട്ടീനുകള്‍ വളരെയധികം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍, വീക്കം ഉണ്ടാകാം. ഇത് സന്ധി വേദന, നീര്‍വീക്കം, കാഠിന്യം തുടങ്ങിയ ജുവനൈല്‍ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങള്‍ക്ക് കാരണമാകും.

ജുവനൈല്‍ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങള്‍

ജുവനൈല്‍ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങള്‍

എല്ലിന് കാഠിന്യം

ജുവനൈല്‍ ആര്‍ത്രൈറ്റിസ് ഉള്ള ഒരു കുട്ടിക്ക്, പ്രത്യേകിച്ച് രാവിലെ സന്ധികള്‍ അല്‍പം കഠിനമായേക്കാം. കൈയോ കാലോ അതേ സ്ഥാനത്ത് കോടിപ്പോവുകയോ മുടന്തുകയോ ചെയ്‌തേക്കാം. പതിവ് ചലനങ്ങളോ പ്രവര്‍ത്തനങ്ങളോ ചെയ്യാന്‍ കുട്ടി പാടുപെട്ടേക്കാം.

Most read:ഉയരം കൂട്ടാന്‍ സഹായിക്കും ഈ യോഗാസനങ്ങള്‍

നീര്

നീര്

വേദനയുള്ള സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തില്‍ നീരോ ചുവപ്പോ കാണുന്നത് വീക്കത്തിന്റെ ലക്ഷണമാണ്. പ്രശ്‌നമുള്ള ഭാഗത്ത് സ്പര്‍ശിക്കുമ്പോള്‍ ചൂട് അനുഭവപ്പെട്ടേക്കാം. നീര് ദിവസങ്ങളോളം നീണ്ടുനില്‍ക്കാം, അല്ലെങ്കില്‍ വന്ന് പോകാം. കാല്‍മുട്ടുകള്‍, കൈകള്‍, കാലുകള്‍ എന്നിവയെ ഇത് ബാധിച്ചേക്കാം. കളിക്കിടെ വീഴുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ഉടന്‍ ഉണ്ടാകുന്ന വീക്കത്തില്‍ നിന്ന് വ്യത്യസ്തമായി, ഈ ലക്ഷണം ഏറ്റവും ശക്തമായ ജുവനൈല്‍ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളില്‍ ഒന്നാണ്.

പനി

പനി

ഫ്‌ളൂ പോലുള്ള സാധാരണ പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ കുട്ടികള്‍ക്ക് സാധാരണയാണ്. എന്നാല്‍, ജുവനൈല്‍ ആര്‍ത്രൈറ്റിസ് ഉള്ള ഒരു കുട്ടിക്ക് അസ്വാസ്ഥ്യമോ ക്ഷീണമോ കൂടെക്കൂടെയുള്ള പനിയോ ഉണ്ടാകാം. പനി, പെട്ടെന്ന് വന്ന് പിന്നീട് കുറച്ച് സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്നു.

Most read:മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്

തിണര്‍പ്പ്

തിണര്‍പ്പ്

ജുവനൈല്‍ ആര്‍ത്രൈറ്റിസിന്റെ പല രൂപങ്ങളും ചര്‍മ്മത്തില്‍ തിണര്‍പ്പ് ഉണ്ടാക്കുന്നു. പല കുട്ടികളിലും തിണര്‍പ്പ് ഉണ്ടാകുകയും എക്‌സിമ വരെ രൂപപ്പെടുകയും ചെയ്‌തേക്കാം. വിരലുകളിലും കവിള്‍ത്തടങ്ങളിലും മൂക്കിന്റെ പാലത്തിലും കാലുകള്‍ എന്നിവയിലും വികസിക്കുന്ന മങ്ങിയ പിങ്ക് ചുണങ്ങുകള്‍ ഗുരുതരമായ വാതരോഗത്തിന്റെ സൂചനയായേക്കാം.

നേത്ര പ്രശ്‌നങ്ങള്‍

നേത്ര പ്രശ്‌നങ്ങള്‍

കണ്‍ജങ്ക്റ്റിവിറ്റിസ് പോലുള്ള നേത്ര അണുബാധകള്‍ കുട്ടികളില്‍ താരതമ്യേന സാധാരണമാണ്. ഇത്തരം ബാക്ടീരിയ അണുബാധകള്‍ വേഗത്തില്‍ പകരുന്നു. എന്നാല്‍ തുടര്‍ച്ചയായി കണ്ണ് ചുവപ്പ്, വേദന അല്ലെങ്കില്‍ കാഴ്ച മങ്ങല്‍ എന്നിവ കാണുന്നുവെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ ഒന്നിന്റെ അടയാളമായിരിക്കാം. ജുവനൈല്‍ ആര്‍ത്രൈറ്റിസിന്റെ ചില രൂപങ്ങള്‍ ഐറിറ്റിസ്, അല്ലെങ്കില്‍ ഐറിസ് എന്നിവയുടെ വീക്കം, കണ്ണിന്റെ മധ്യ പാളിയിലെ വീക്കം പോലുള്ള കണ്ണുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്നു.

Most read:മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം

ജുവനൈല്‍ ആര്‍ത്രൈറ്റിസ് ചികിത്സ

ജുവനൈല്‍ ആര്‍ത്രൈറ്റിസ് ചികിത്സ

ജുവനൈല്‍ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങള്‍ക്ക് ചികിത്സയില്ല, പക്ഷേ അത് പരിഹരിക്കാന്‍ സാധിക്കും. ജുവനൈല്‍ ആര്‍ത്രൈറ്റിസ് ഉള്ള കുട്ടികള്‍ നേരത്തെയുള്ള ചികിത്സയോട് നന്നായി പ്രതികരിക്കുന്നു. ഇത് ഭാവിയിലുള്ള വൈകല്യവും തടയും. സ്വയം രോഗപ്രതിരോധ രോഗമായ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉള്ള മുതിര്‍ന്നവരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്.

English summary

Juvenile Arthritis: Causes, Symptoms And Treatments in Malayalam

The most common form of childhood arthritis is juvenile arthritis. Read on the causes, symptoms and treatments of juvenile arthritis.
Story first published: Monday, May 23, 2022, 10:37 [IST]
X
Desktop Bottom Promotion