For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധത്തിന് ഈ ജ്യൂസുകള്‍ നല്‍കും ഗുണം

|

നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനം എത്ര കൃത്യമാണെങ്കിലും രോഗങ്ങള്‍, അണുബാധകള്‍ എന്നിവയ്ക്ക് പലപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ജീവിതത്തിലുടനീളം കൃത്യമായൊരു ഡയറ്റ് പ്ലാനോടെയും ആരോഗ്യകരമായ ജീവിതശൈലിയോടെയും ദിവസങ്ങള്‍ മുന്നോട്ടു നീക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് രോഗപ്രതിരോധശേഷി നേടുക എന്നതാണ് ആരോഗ്യത്തോടെ തുടരാനും വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാനുമുള്ള വഴി.

Most read: തടി കുറക്കാന്‍ 30 മിനിറ്റ് വ്യായാമ ശീലം

അതിനായി നിങ്ങളെ സഹായിക്കുന്ന ചില ജ്യൂസുകളുണ്ട്. അതിനാല്‍ നിങ്ങളുടെ ദൈനംദിന ഡയറ്റില്‍ ഈ ഗുണകരമായ ജ്യൂസുകള്‍ കൂടി ഉള്‍പ്പെടുത്തി ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ പല ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഈ ജ്യൂസുകള്‍ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

ക്ഷീണമകറ്റാന്‍ തണ്ണിമത്തന്‍, ഇഞ്ചി, മുന്തിരി ജ്യൂസ്

ക്ഷീണമകറ്റാന്‍ തണ്ണിമത്തന്‍, ഇഞ്ചി, മുന്തിരി ജ്യൂസ്

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. തണ്ണിമത്തനില്‍ 92% വെള്ളമാണ്. രക്തചംക്രമണം മെച്ചപ്പെടുത്തുന്ന എല്‍സിട്രുലൈന്‍ എന്ന അമിനോ ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് അവയവങ്ങളുടെ കേടുപാടുകള്‍ വേഗത്തില്‍ നന്നാക്കുന്നു. ഓക്കാനം, വയറുവേദന എന്നിവയ്ക്കുള്ള പരിഹാരമാണ് ഇഞ്ചി, ശരീരത്തിലെ സ്വാഭാവിക പഞ്ചസാര ശേഖരം ഊര്‍ജ്ജത്തിനായി പുനസ്ഥാപിക്കാന്‍ മുന്തിരിയും സഹായിക്കുന്നു.

തലവേദനയ്ക്ക് ചീര, ഇഞ്ചി ജ്യൂസ്

തലവേദനയ്ക്ക് ചീര, ഇഞ്ചി ജ്യൂസ്

ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ് ഇലവര്‍ഗങ്ങള്‍. ചീരയില്‍ മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നാഡി, വീക്കം, പിരിമുറുക്കം എന്നിവ കുറയ്ക്കുന്നു. വീക്കത്തിനു കാരണമാകുന്ന രണ്ട് സംയുക്തങ്ങളായ പ്രോസ്റ്റാഗ്ലാന്‍ഡിന്‍, ഹിസ്റ്റാമൈന്‍ എന്നിവ കുറയ്ക്കുന്നതിനുള്ള കഴിവ് ഇഞ്ചിക്കുണ്ട്.

Most read: world brain day: ബുദ്ധി വളര്‍ത്തും ഭക്ഷണങ്ങള്‍ ഇവ

മുഖക്കുരു നീക്കാന്‍ വേപ്പ്, നാരങ്ങ, കക്കിരി, സബര്‍ജില്ലി ജ്യൂസ്

മുഖക്കുരു നീക്കാന്‍ വേപ്പ്, നാരങ്ങ, കക്കിരി, സബര്‍ജില്ലി ജ്യൂസ്

ചര്‍മ്മത്തെ ബാധിക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കുന്ന ധാരാളം ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വേപ്പിനുണ്ട്. കക്കിരിയില്‍ വിറ്റാമിന്‍ ബി 6, സി, കെ, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന് തിളക്കം നല്‍കുക മാത്രമല്ല ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. മുഖക്കുരുവിനെ സുഖപ്പെടുത്താന്‍ മാത്രമല്ല, ഡാര്‍ക് സ്‌പോട്ടുകള്‍, അസമമായ ചര്‍മ്മത്തിന്റെ ടോണ്‍ അല്ലെങ്കില്‍ മുഖത്തെ ക്ഷീണം എന്നിവ ഒഴിവാക്കാനും ഈ ജ്യൂസ് സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള സബര്‍ജില്ലി ചര്‍മ്മ അണുബാധകള്‍ക്കെതിരെയും പോരാടാന്‍ സഹായിക്കുന്നു.

ജലദോഷത്തിന് ഇഞ്ചി, സെലറി, ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്

ജലദോഷത്തിന് ഇഞ്ചി, സെലറി, ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്

ജലദോഷത്തിനുള്ള പ്രതിവിധിയാണ് ഇഞ്ചി. ജലദോഷത്തിന് കാരണമാകുന്ന റിനോവൈറസിനെ ഇഞ്ചി പ്രതിരോധിക്കുന്നു. നിര്‍ജ്ജലീകരണത്തില്‍ നിന്ന് കരകയറാന്‍ ശരീരത്തെ സഹായിക്കുന്ന പ്രകൃതിദത്ത ഇലക്ട്രോലൈറ്റായ സോഡിയം അടങ്ങിയതാണ് സെലറി. സെലറിയോടൊപ്പം, ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ആപ്പിള്‍. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് ജലദോഷത്തെ നീക്കുന്നതിനും സഹായിക്കുന്നു.

Most read: കാന്‍സര്‍, വൃക്കരോഗം; അമിത പ്രോട്ടീന്‍ ആപത്ത്‌

കണ്ണിന്റെ ആരോഗ്യത്തിന് കാരറ്റ്, ആപ്രിക്കോട്ട് ജ്യൂസ്

കണ്ണിന്റെ ആരോഗ്യത്തിന് കാരറ്റ്, ആപ്രിക്കോട്ട് ജ്യൂസ്

ഓറഞ്ച് നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ എ യുടെ രൂപമായ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കണ്ണുകള്‍ക്കുണ്ടാവുന്ന അണുബാധ തടയുന്നതിലും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിലും ഈ ജ്യൂസ് ഗുണം ചെയ്യുന്നു.

ആസ്ത്മയ്ക്ക് ആപ്പിള്‍, നാരങ്ങ, ഇഞ്ചി ജ്യൂസ്

ആസ്ത്മയ്ക്ക് ആപ്പിള്‍, നാരങ്ങ, ഇഞ്ചി ജ്യൂസ്

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും കഫം നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ശ്വാസനാളത്തെ തടസ്സപ്പെടുത്താന്‍ കാരണമാകുന്ന ഒരു എന്‍സൈമിനെ നീക്കാന്‍ ഇഞ്ചി ഗുണം ചെയ്യുന്നു. ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്താന്‍ ആപ്പിളും സഹായിക്കുന്നു.

Most read: ശ്വാസകോശ അര്‍ബുദം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

മലബന്ധത്തിന് ആപ്പിള്‍, വാഴപ്പഴം, ഓറഞ്ച് ജ്യൂസ്

മലബന്ധത്തിന് ആപ്പിള്‍, വാഴപ്പഴം, ഓറഞ്ച് ജ്യൂസ്

ദഹനവ്യവസ്ഥയുടെ തകരാറില്‍ സംഭവിക്കുന്ന പ്രശ്‌നമാണ് മലബന്ധം. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഏറ്റവും നല്ല മരുന്ന് ഫൈബര്‍ ആണ്. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ആരോഗ്യകരമായ ശോധന പ്രോത്സാഹിപ്പിക്കുന്നു. ആപ്പിള്‍, വാഴപ്പഴം എന്നിവയെല്ലാം ജ്യൂസ് ചെയ്യാവുന്ന പഴങ്ങളാണ്. നാരങ്ങയിലെ വിറ്റാമിന്‍ സി കുടലിലേക്ക് കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്നു. ഇത് ശോധനയെ പ്രോത്സാഹിപ്പിക്കുന്നു.

English summary

Juices To Help Boost Your Immunity

A healthy diet is key to flu prevention and a working immune system. Check out these easy-to-make drinks that contain the essential nutrients.
X