Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 22 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല് വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ശര്ക്കരയിട്ട നാരങ്ങവെള്ളം: കൊഴുപ്പുരുക്കി തടി കുറക്കുമെന്ന് ആയുര്വ്വേദം
അമിതവണ്ണം എപ്പോഴും പ്രശ്നമുണ്ടാക്കുന്നത് തന്നെയാണ്. അമിതവണ്ണത്തെ പിന്തുടര്ന്ന് പലപ്പോഴും ആരോഗ്യത്തിന് ഗുരുതരാവസ്ഥ ഉണ്ടാക്കുന്ന രോഗാവസ്ഥകളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിന്റെ പുറകേ നെട്ടോട്ടമോടുന്ന തിരക്കിലാണ് പലരും. എന്നാല് ആരോഗ്യം കൃത്യമായി പരിപാലിച്ച് കൊണ്ട് തന്നെ നിങ്ങള്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലാതെ അമിതവണ്ണത്തെ ഓടിക്കാനാവും. അതിന് നിങ്ങളെ ആയുര്വ്വേദം സഹായിക്കുന്നുണ്ട്. ആയുര്വ്വേദത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല് ഏത് അമിതവണ്ണത്തേയും നിങ്ങള്ക്ക് ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്.
നിങ്ങളുടെ ഭക്ഷണക്രമത്തില് നിങ്ങള്ക്കുണ്ടാവുന്ന ചില മാറ്റങ്ങള് ആരോഗ്യത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇത് പോസിറ്റീവ് മാറ്റങ്ങള് ആണെങ്കില് മെറ്റബോളിസം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കത്തിക്കാനും വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ശര്ക്കരയും ചെറുനാരങ്ങാനീരും ചേര്ന്ന ജ്യൂസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള് നല്കുന്നുണ്ട്. എങ്ങനെ ഇത് കഴിക്കണം എന്നും എന്തൊക്കെയാണ് ഗുണങ്ങള് എന്നും നമുക്ക് വായിക്കാവുന്നതാണ്.

നാരങ്ങയുടെ ഗുണങ്ങള്
വിറ്റാമിന് സി കൊണ്ട് സമ്പൂഷ്ടമാണ് നാരങ്ങ എന്ന കാര്യത്തില് സംശയം വേണ്ട. ഇത് നിങ്ങളുടെ നിര്ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്ദ്ധിപ്പിക്കുകയും വയറ് നിറഞ്ഞതു പോലെ തന്നെ തോന്നുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. നാരങ്ങയില് ഉണ്ടാവുന്ന പോളിഫെനോള് ആന്റിഓക്സിഡന്റുകള് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഫാറ്റ് മെറ്റബോളിസം, എച്ച്ഡിഎല് കൊളസ്ട്രോള്, എല്ഡിഎല് കൊളസ്ട്രോള് എന്നിവ കുറക്കുന്നതിനും നാരങ്ങവെള്ളം സഹായിക്കുന്നുണ്ട്. ഇത് അടിവയറ്റില് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ പ്രതിരോധിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്ക്ക് പ്രതിരോധം തീര്ക്കുന്ന ഒന്നാണ് നാരങ്ങ നീര് എന്ന കാര്യത്തില് സംശയം വേണ്ട.

ശര്ക്കരയുടെ ഗുണങ്ങള്
ആരോഗ്യ സംരക്ഷണത്തിന് ശര്ക്കരയും മികച്ചത് തന്നെയാണ്. ശര്ക്കരയില് കലോറി വളരെ കുറവാണ്. ഇത് കൂടാതെ ആന്റിഓക്സിഡന്റുകള്, സിങ്ക്, സെലിനിയം എന്നിവ ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങള് എല്ലാം കൊണ്ട് തന്നെ ശര്ക്കര നിങ്ങളുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കാനും കോശങ്ങളെ നശിപ്പിക്കുന്ന വിദേശ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ ശരീരം ക്ലിയറായി സൂക്ഷിക്കുന്നതിനും ശര്ക്കര സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കലോറി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദഹന പ്രശ്നങ്ങള് നേരിടുന്നവരെങ്കില് അവര്ക്ക് ഭക്ഷണശേഷം അല്പം ശര്ക്കര കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹനം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ആയുര്വേദ മിശ്രിതം
നിങ്ങളുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്ന ഒന്നാണ് ആയുര്വ്വേദം. ഫലം അല്പം പതുക്കെയാണ് എന്നുണ്ടെങ്കിലും പൂര്ണഫലമാണ് ഇതിലൂടെ നിങ്ങള്ക്ക് ലഭിക്കുന്നത്. അമിതവണ്ണമെന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് ഇനി സംശയിക്കാതെ തന്നെ നമുക്ക് ആയുര്വ്വേദ പരിഹാരം കാണാവുന്നതാണ്. ശര്ക്കരയും നാരങ്ങയും ചേരുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പിനും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ അടിവയറ്റിലെ കൊഴുപ്പിനും പരിഹാരം കാണുന്നതിന് നമുക്ക് ഈ മിശ്രിതം ഉപയോദിക്കാവുന്നതാണ്. എങ്ങനെ നാരങ്ങ വെള്ളം ശര്ക്കര മിക്സ് ചെയ്ത് കഴിക്കണം എന്ന് നോക്കാവുന്നതാണ്.

തയ്യാറാക്കേണ്ട വഴികള്
നാരങ്ങയും ശര്ക്കരയും മിക്സ് ചെയ്ത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നാം മുന്പ് വായിച്ചു. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം എടുത്ത് അതില് ഒരു ടീസ്പൂണ് നാരങ്ങ നീരും ഒരു ചെറിയ കഷണം ശര്ക്കരയും മിക്സ് ചെയ്യുക. ശര്ക്കര പൂര്ണ്ണമായും വെള്ളത്തില് അലിഞ്ഞു ചേരുന്നത് വരെ ഇത് മിക്സ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങള്ക്ക് ആവശ്യമെങ്കില് ഇതില് പുതിനയിലയും ചേര്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്.

പൊതുവായ ഗുണങ്ങള്
വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും ഈ മിശ്രിതം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ വായുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഗുണങ്ങളുടെ കാര്യത്തില് മുന്നില് നില്ക്കുന്നുണ്ട്. ഇത് കൂടാതെ കിഡ്നി സ്റ്റോണ് പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ മിശ്രിതം സഹായിക്കുന്നുണ്ട്. നാരങ്ങയിലെ സിട്രിക് ആസിഡ് ആണ് നിങ്ങളുടെ ശരീരത്തിലെ കിഡ്നിസ്റ്റോണിനെ പ്രതിരോധിക്കുന്നത്.

നിര്ജ്ജലീകരണത്തെ പ്രതിരോധിക്കുന്നു
നിര്ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ച ഫലങ്ങള് നല്കുന്നുണ്ട്. വേനല്ക്കാലത്ത് ഉണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥകളില് ഒന്നാണ് നിര്ജ്ജലീകരണം. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം പരിഹരിക്കുന്നതിന് നിങ്ങള്ക്ക് ഈ മിശ്രിതം സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
എന്നാല് ഈ മിശ്രിതം കഴിക്കുമ്പോള് നിങ്ങള് അറിഞ്ഞിരിക്കേണ്ടത് എന്തെങ്കിലും തരത്തിലുള്ള പാര്ശ്വഫലങ്ങള് ഇത് കഴിക്കുന്നതിലൂടെ ഉണ്ടെങ്കില് ഉടനേ തന്നെ ഈ മിശ്രിതം കഴിക്കുന്നത് നിര്ത്തേണ്ടതാണ്. ചിലരില് ചെറിയ രീതിയിലുള്ള ദഹന പ്രശ്നങ്ങള്ക്കുള്ള സാധ്യതയുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് ഇതിന്റെ ചെറിയ പാര്ശ്വഫലങ്ങളെ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്ത് തന്നെയായാലും പുതിയ ഒരു മാര്ഗ്ഗം പരീക്ഷിക്കുമ്പോള് ഒരു ആയുര്വ്വേദ വിദഗ്ധനെ കണ്ട് തീരുമാനം എടുക്കുന്നതും നല്ലതാണ്.
വേനലില്
വാടാതിരിക്കാന്
ഉച്ചഭക്ഷണ
ശേഷം
ഒരു
ഗ്ലാസ്സ്
മോര്
മലബന്ധത്തെ
പൂര്ണമായും
നീക്കും
ഒറ്റമൂലി:
അറിയാം
ഈ
വിത്തിനെക്കുറിച്ച്