For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് ക്രമംതെറ്റുന്ന ആര്‍ത്തവം അപകടം

|

ജീവിത ശൈലിയിലെ മാറ്റങ്ങള്‍ സ്ത്രീകളെ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരേയും ഇത് ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒരു വലിയ തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്. കൊറോണ വൈറസ് കാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ആര്‍ത്തവത്തിലുണ്ടാവുന്ന മാറ്റങ്ങള്‍. ക്രമം തെറ്റിയ ആര്‍ത്തവം ഇതില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. ലോക്ക്ഡൗണ്‍ കാലം പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളുടെ കാലമാണ്.

സെക്‌സും ഓവുലേഷനും കൃത്യം; ഗര്‍ഭധാരണം മാത്രമില്ലസെക്‌സും ഓവുലേഷനും കൃത്യം; ഗര്‍ഭധാരണം മാത്രമില്ല

ഇത് പലപ്പോഴും ഹോര്‍മോണ്‍ ഇംബാലന്‍സിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ ലോക്ക്ഡൗണ്‍ കാലം എത്തിക്കുന്നുണ്ട്. ജീവിത ശൈലിയില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് സ്ത്രീകളില്‍ ആര്‍ത്തവക്രമക്കേടുകള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പല സ്ത്രീകളിലും ഈ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നത്.

എന്തുകൊണ്ട് ആര്‍ത്തവ ക്രമക്കേട്

എന്തുകൊണ്ട് ആര്‍ത്തവ ക്രമക്കേട്

ലോക്ക്ഡൗണ്‍ കാലം എന്തുകൊണ്ടും ആരോഗ്യകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ജീവിത ശൈലിയിലെ മാറ്റവും ഭക്ഷണത്തിലെ മാറ്റവും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും എല്ലാം ചേര്‍ന്ന് ആരോഗ്യം അനാരോഗ്യത്തിലേക്കാണ് എത്തുന്നത്. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. വീട്ടിലിരുന്നുള്ള ഓഫീസ് ജോലിയും ഒരു വിധം വീട്ടമ്മമാരെ വെല്ലുവിളിയില്‍ ആക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ആര്‍ത്തവ ക്രമക്കേട് പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നു.

പരിഹാരങ്ങള്‍ എന്തെല്ലാം?

പരിഹാരങ്ങള്‍ എന്തെല്ലാം?

ആര്‍ത്തവ ക്രമക്കേടിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതാണ് പലപ്പോഴും അറിയാത്തത്. ആരോഗ്യകരമായി ഇരിക്കുന്നതിന് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഒരു പരിധി വരെ നമുക്ക് പല പ്രശ്‌നങ്ങളേയും ഒഴിവാക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ് പ്രധാനപ്പെട്ടത്. ശരിയായ ഭക്ഷണ ക്രമം, കൃത്യമായ വ്യായാമം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

മാനസിക സമ്മര്‍ദ്ദം കുറക്കുക

മാനസിക സമ്മര്‍ദ്ദം കുറക്കുക

മാനസിക സമ്മര്‍ദ്ദം കൂടുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന പ്രതിസന്ധി വളരെ കൂടുതലാണ്. കഠിനമായ മാനസിക സമ്മര്‍ദ്ദം പലപ്പോഴും ഹോര്‍മോണല്‍ ഇംബാലന്‍സിന് കാരണമാകുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ കൂടുതല്‍ ടെന്‍ഷന്‍ അടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ക്രമം തെറ്റിയ ആര്‍ത്തവം

ക്രമം തെറ്റിയ ആര്‍ത്തവം

ആര്‍ത്തവ ക്രമക്കേട് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സാധാരണ ഉണ്ടാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ ആര്‍ത്തവത്തോടൊപ്പം അമിത ക്ഷീണം, കൂടുതല്‍ രക്തസ്രാവം, ഡിപ്രഷന്‍ എന്നിവയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കും ആര്‍ത്തവ ക്രമക്കേടിന് ആക്കം കൂട്ടുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പി എം എസ്

പി എം എസ്

ഈ അവസ്ഥയില്‍ പി എം എസ് കൂടി ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ സ്ത്രീകളെ കടുത്ത വിഷാദത്തിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും തള്ളിവിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ സ്വയം സന്തോഷിക്കുന്നതിനും ചുറുചുറുക്കോടെയും മാനസിക സന്തോഷത്തോടെയും ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കണം. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം, വിറ്റാമിന്‍ ഇ ഗുളികകള്‍, പരിപ്പ്, പഴങ്ങള്‍ എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. ഭയം, ഉത്കണ്ഠ, എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി പരമാവധി ശ്രദ്ധിക്കണം. പിരുമുറുക്കം അവസാനിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന പ്രതിസന്ധികളെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യണം.

English summary

Irregulr Period During Covid19

Here in this article we are discussing about the irregular period during covid19. Take a look.
Story first published: Friday, May 15, 2020, 14:59 [IST]
X
Desktop Bottom Promotion