For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാണവായു പിടിച്ച് നിര്‍ത്തും ഭക്ഷണങ്ങള്‍: ഹിമോഗ്ലോബിന്‍ കുറയുന്നത് അപകടം

|

രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവിനെക്കുറിച്ച് നമ്മളെല്ലാവരും കേട്ടറിവുള്ളവരാണ്. എന്നാല്‍ ഇത് ശരീരത്തില്‍ കുറയുമ്പോള്‍ അത് എന്തൊക്കെ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഹിമോഗ്ലോബിന്റെ അളവ് സാധാരണ അളവില്‍ നിന്നും കുറയുമ്പോള്‍ അത് വളരെയധികം അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതിന്റെ ഫലമായി അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ചുവന്ന രക്താണുക്കളില്‍ കാണുന്ന അയേണ്‍ അടങ്ങിയ പ്രോട്ടീന്‍ ആണ് ഹിമോഗ്ലോബിന്‍ എന്ന് അറിയപ്പെടുന്നത്. ഇത് ശരീരത്തില്‍ ആവശ്യത്തിന് ഇല്ലാത്തവരില്‍ പലപ്പോഴും ക്ഷീണം, തലകറക്കം പോലുള്ള അവസ്ഥകള്‍ പ്രകടമായി കാണുന്നു.

Iron-Rich Foods

വിളര്‍ച്ച നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഉള്ള രക്തയോട്ടത്തെ കുറക്കുന്നു. അതിന്റെ ഫലമായി ഓക്‌സിജന്റെ അളവും കുറയുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. പ്രധാനമായും സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് ഈ പ്രശ്‌നം കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷ്യരീതിയുടെ ഭാഗമാക്കണം. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

 ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പലര്‍ക്കും വളരെയധികം ഇഷ്ടമുള്ള ഒന്നായിരിക്കും. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇത് ഇഷ്ടമായിരിക്കില്ല. എന്നാല്‍ ഇത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറി ഇല്ലെന്ന് തന്നെ നമുക്ക് പറയാന്‍ സാധിക്കുന്നു. ഇരുമ്പ്, കോപ്പര്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ ബി 1, ബി 2, ബി 6, ബി 12, സി എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ബീറ്റ്‌റൂട്ട് സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് പല വിധത്തില്‍ ബീറ്റ്‌റൂട്ട് ഭക്ഷണത്തിന്റെ ഭാഗമാക്കാം. അതില്‍ സാലഡ് പോലേയും കറി വെച്ചും തോരന്‍ വെച്ചും എല്ലാം ബീറ്റ്‌റൂട്ട് ശീലമാക്കാവുന്നതാണ്. അല്ലെങ്കില്‍ ദിനവും ബീറ്റ്‌റൂട്ട് ജ്യൂസ് ആക്കി നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഉണക്കമുന്തിരി, ഈന്തപ്പഴം

ഉണക്കമുന്തിരി, ഈന്തപ്പഴം

ഇവ രണ്ടും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്. ഉണക്കമമുന്തിരിയിലും ഈന്തപ്പഴത്തിലും ഉള്ള ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പര്‍, വിറ്റാമിനുകള്‍ എ, സി എന്നിവ നിങ്ങളുടെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അയേണ്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഉണക്കമുന്തിരിയും ഈന്തപ്പഴവും. ദിവസവും 3 മുതല്‍ 5 വരെ ഈന്തപ്പഴവും ഒരു ടീസ്പൂണ്‍ ഉണക്കമുന്തിരിയും കഴിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഉണക്കമുന്തിരി വേണമെങ്കില്‍ ദിനവും രാവിലെ വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഡ്രൈഫ്രൂട്‌സ് രണ്ടും.

മുളപ്പിച്ച ചെറുപയര്‍

മുളപ്പിച്ച ചെറുപയര്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറുപയര്‍ വഹിക്കുന്ന പങ്ക് അത് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. അതുപോലെ തന്നെ ശരീരത്തിലെ ഹിമോഗഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ക്ക് മുളപ്പിച്ച ചെറുപയര്‍ സാലഡ് ആക്കി ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഏത് സമയത്തും കഴിക്കാവുന്നതാണ് ഈ സാലഡ്. മാത്രമല്ല ഇതില്‍ ധാരാളം പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ചെറിയ രീതിയില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

എള്ള്

എള്ള്

എള്ള് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതാണ്. ഇതില്‍ ധാരാളം അയേണ്‍, ചെമ്പ്, സിങ്ക്, സെലിനിയം, വിറ്റാമിനുകള്‍ ബി6, ഇ, ഫോളേറ്റ് എന്നിവ ഉണ്ട്. അതുകൊണ്ട് തന്നെ കറുത്ത എള്ള് ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലേക്ക് അയേണ്‍ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 1 ടേബിള്‍സ്പൂണ്‍ കറുത്ത എള്ള് ഡ്രൈ റോസ്റ്റ് ചെയ്ത ശേഷം അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് അയേണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുരിങ്ങ ഇലകള്‍

മുരിങ്ങ ഇലകള്‍

മുരിങ്ങ പലപ്പോഴും പലരുടേയും ഇഷ്ടവിഭവമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നു എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. എന്നാല്‍ മുരിങ്ങ ഇലകള്‍ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല അത് കുറഞ്ഞ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുരിങ്ങയിലയില്‍ നല്ല അളവില്‍ വിറ്റാമിന്‍ എ, സി, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റില്‍ 1 ടീസ്പൂണ്‍ മുരിങ്ങയില പൊടിച്ച് കഴിക്കുന്നതും ഉത്തമമാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് മുരിങ്ങ ദിവസവും കഴിക്കാവുന്നതും ആണ്. ഇതെല്ലാം അയേണ്‍ ആഗിരണത്തെ സഹായിക്കുകയും ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:അല്‍പം ശര്‍ക്കരച്ചായ: അമൃത് പോലെ ഗുണമാണ്, പ്രത്യേകിച്ച് ഇവര്‍ക്ക്

ശൈത്യകാലം ഈ പാനീയങ്ങള്‍ നിര്‍ബന്ധം: ആരോഗ്യത്തിനും ആയുസ്സിനുംശൈത്യകാലം ഈ പാനീയങ്ങള്‍ നിര്‍ബന്ധം: ആരോഗ്യത്തിനും ആയുസ്സിനും

English summary

Iron-Rich Foods That Can Help You To Boost Hemoglobin Levels In Malayalam

Here in this article we are sharing the iron rich foos that can help you to boost your low hemoglobin level in malayalam. Take a look.
Story first published: Monday, January 16, 2023, 17:34 [IST]
X
Desktop Bottom Promotion