For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം ശര്‍ക്കരച്ചായ: അമൃത് പോലെ ഗുണമാണ്, പ്രത്യേകിച്ച് ഇവര്‍ക്ക്

|

തണുപ്പ് കാലം എന്നത് വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാത്രമേ തണുപ്പ് കാലം സമയമുണ്ടാവുകയുള്ളൂ. പലപ്പോഴും ജലദോഷവും, പനിയും തൊണ്ടവേദനയും ഉള്‍പ്പടെ നമ്മളെ പ്രശ്‌നത്തിലാക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ സമയം ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം നെട്ടോട്ടമോടുന്നതും. എന്നാല്‍ തണുപ്പ് കാല പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഒരു സ്‌പെഷ്യല്‍ ശര്‍ക്കര ചായ തയ്യാറാക്കിയാലോ? ഇത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

Jaggery Tea

ചായ സ്ഥിരമായി കുടിക്കുന്നവര്‍ക്ക് അവരുടെ മോശം ചായ ശീലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നത് കൂടിയാണ് പലപ്പോഴും ശര്‍ക്കര ചായ. കാരണം നമ്മുടെ സാധാരണ ചായ പോലെ ഒരിക്കലും ആരോഗ്യത്തിന് അപകടം നല്‍കുന്നതല്ല ഈ ശര്‍ക്കര ചായ. ശൈത്യകാലം ഉഷാറാക്കുന്നതിനും ആരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ചായ വളരെയധികം സഹായിക്കുന്നു. എന്നാല്‍ ശര്‍ക്കര ചായ എങ്ങനെ തയ്യാറാക്കാം, ഇത് എന്തൊക്കെ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി ഈ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തയ്യാറാക്കുന്നത് എങ്ങനെ?

തയ്യാറാക്കുന്നത് എങ്ങനെ?

* 3-4 ടീസ്പൂണ്‍ പൊടിച്ച ശര്‍ക്കര

* 1 ടീസ്പൂണ്‍ തേയില

* 4 ഏലക്കായ 4

* 1 ടീസ്പൂണ്‍ പെരുംജീരകം

* 2-3 കുരുമുളക് ചതച്ചത്

* 1/2 കപ്പ് പാല്‍ (ഓപ്ഷണല്‍)

ശര്‍ക്കര ചായ തയ്യാറാക്കുന്നതിന് വേണ്ടി ഒരു കപ്പില്‍ അല്‍പം വെള്ളമെടുത്ത് പാത്രത്തിലൊഴിച്ച് ചൂടാക്കുക. അതിന് ശേഷം അതിലേക്ക് ഏലക്ക, പെരുംജീരകം, കുരുമുളക് ചതച്ചത്, തേയില എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യമെങ്കില്‍ പാല്‍ ചേര്‍ക്കുക. പിന്നീട്. ഇതിലേക്ക് പൊടിച്ച ശര്‍ക്കര പാകത്തിന് ചേര്‍ത്ത് ഇളക്കി ചായയാക്കി എടുക്കുക. ഇത് ചൂടോടെ കഴിക്കാവുന്നതാണ്. പാലില്ലാതേയും ഈ ചായ തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചായയിലെ കലോറി കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ശരീരത്തിന് ചൂട് നല്‍കുന്നു

ശരീരത്തിന് ചൂട് നല്‍കുന്നു

ശരീരത്തിന് ചൂട് നല്‍കുന്നത് സഹായിക്കുന്നു ഈ ചായ. കാരണം ശൈത്യകാലം പലപ്പോഴും ശരീരം തണുത്തിരിക്കുന്നു. ഇതില്‍ നിന്ന് പരിഹാരം നല്‍കി ശരീരത്തിന് ചൂട് നല്‍കുന്നതിന് സഹായിക്കുന്നു ഈ ചായ. മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ക്ക് ശൈത്യകാലത്ത് ശര്‍ക്കര ചായ ഗുണം നല്‍കുന്നത് എന്ന് പറയുന്നത്. ശരീരത്തില്‍ ചൂട് ഉത്പാദിപ്പിച്ച് ശരീരം ചൂടാക്കുന്നതിന് ശര്‍ക്കര സഹായിക്കുന്നു. ഈ പ്രധാന ധാതുക്കള്‍ നിങ്ങളുടെ എല്ലുകളും സന്ധികളും എല്ലാം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ശരീര ഭാരം നിയന്ത്രിക്കുന്നു

ശരീര ഭാരം നിയന്ത്രിക്കുന്നു

അമിതവണ്ണവും കുടവയറും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രധാന പരിഹാരമാണ് ശര്‍ക്കര ചായ. കാരണം ഇത് നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശര്‍ക്കര ചായയുടെ ഗുണങ്ങളില്‍ ഒന്നാണ് ഇതില്‍ കലോറി കുറവായത് കൊണ്ട് തന്നെ ശരീര ഭാരം നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിനും ഈ ചായ സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും എല്ലാ സഹായിക്കുന്നുണ്ട് ശര്‍ക്കര ചായ. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ശര്‍ക്കര ചായ. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ നിങ്ങള്‍ക്ക് ശര്‍ക്കര ചായ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷിക്ക്

രോഗപ്രതിരോധ ശേഷിക്ക്

രോഗപ്രതിരോധ ശേഷി കുറയുന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ തണുപ്പ് കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശര്‍ക്കര ചായ കഴിക്കാവുന്നതാണ്. ചുമ, ജലദോഷം, അലര്‍ജി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് ഈ ശര്‍ക്കര ചായ സഹായിക്കുന്നു. ഏറ്റവും മികച്ച ഒരു വീട്ടുവൈദ്യമാണ് ശര്‍ക്കര ചായ. അതുകൊണ്ട് തന്നെ ഇത് ചുമക്കും, ജലദോഷത്തിനും അത്യുത്തമമാണ് എന്നതാണ് സത്യം. കാരണം ഇത് സ്വാഭാവികമായും ശരീരത്തെ ചൂടാക്കുകയും ചെയ്യുന്നു. ചുമയും ജലദോഷവും ഉള്ളവരെങ്കില്‍ ഇവര്‍ക്ക് പെട്ടെന്ന് രോഗശാന്തി നല്‍കുന്നതിന് ഈ ശര്‍ക്കര ചായ സഹായിക്കുന്നു.

ക്ഷീണമകറ്റുന്നതിന്

ക്ഷീണമകറ്റുന്നതിന്

ഒരു ചായ കുടിക്കുന്നത് പലരുടേയും ക്ഷീണമകറ്റുന്നകതിന് സഹായിക്കുന്നതാണ്. എന്നാല്‍ ചായ കുടിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. എന്നാല്‍ ശര്‍ക്കര ചായ അളവില്‍ കൃത്യമായി കഴിക്കുകയാണെങ്കില്‍ അതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ഇത് അളവില്‍ കൂടുതല്‍ കഴിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ശര്‍ക്കര ചായ നിങ്ങള്‍ക്ക് ക്ഷീണമകറ്റുകയും ശരീരത്തിന് കരുത്തും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകളെ പാടേ ഇല്ലാതാക്കുന്നതിനും നമുക്ക് ശര്‍ക്കര ചായ കഴിക്കാവുന്നതാണ്.

ആമാശയ ക്യാന്‍സര്‍ നിസ്സാരമല്ല: തുടക്കത്തിലറിയാതെ പോവും 7 തരം ക്യാന്‍സറുകള്‍ആമാശയ ക്യാന്‍സര്‍ നിസ്സാരമല്ല: തുടക്കത്തിലറിയാതെ പോവും 7 തരം ക്യാന്‍സറുകള്‍

കാലിനടിഭാഗം 24മണിക്കൂറും തണുപ്പോ: ഈ ഗുരുതരരോഗങ്ങള്‍ അടുത്ത്കാലിനടിഭാഗം 24മണിക്കൂറും തണുപ്പോ: ഈ ഗുരുതരരോഗങ്ങള്‍ അടുത്ത്

English summary

Health Benefits Of Drinking Spicy Jaggery Tea And How To Make It In Malayalam

Here in this article we have listed some of the health benefits of drinking spicy jaggery tea and how to prepare it in malayalam. Take a look.
Story first published: Monday, January 9, 2023, 13:10 [IST]
X
Desktop Bottom Promotion