For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിന് ചില ഭാഗങ്ങളില്‍ വേദനയുണ്ടോ, കാര്യം നിസ്സാരമാക്കരുത് അപകടം കുടലിലാണ്

|

ആരോഗ്യ സംരക്ഷണത്തിന് ഭംഗം വരുത്തുന്ന പല വിധത്തിലുള്ള കാര്യങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് വയറു വേദന. എന്നാല്‍ എന്തുകൊണ്ടാണ് വയറു വേദന ഉണ്ടാവുന്നത്, എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. കാരണം വയറു വേദനയല്ലേ, അത് നിസ്സാരമല്ലേ എന്ന് കരുതി തള്ളിക്കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരുക്കലും നിസ്സാരമായി കാണാന്‍ പാടില്ലാത്ത ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് വയറു വേദന. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ സാധ്യമായ നടപടികള്‍ എല്ലാം തന്നെ നമ്മള്‍ എടുക്കേണ്ടതുണ്ട്. വയറുവേദനയുടെ കാരണങ്ങളില്‍ ചിലത് ചിലപ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ആയിരിക്കാം. അല്ലെങ്കില്‍ ചിലപ്പോള്‍ ഭക്ഷണത്തില്‍ ഉണ്ടാവുന്ന ചില പ്രശ്‌നങ്ങളായിരിക്കും, അതല്ലെങ്കില്‍ ആര്‍ത്തവം പോലുള്ള അവസ്ഥകളായിരിക്കാം. എന്നാല്‍ ഇതല്ലാതെ ചില കാരണങ്ങള്‍ കൊണ്ട് വയറു വേദന ഉണ്ടായിരിക്കും. അതാണ് കുടലിലുണ്ടാവുന് വിരകള്‍, അഥവാ പരാന്ന ഭോജികള്‍ എന്ന് പറയുന്നത്.

Intestinal Worms

മനുഷ്യരിലെ പ്രധാന തരം കുടല്‍ പരാന്നഭോജികളില്‍ ഒന്നാണ് പാരാസൈറ്റിക് വേംസ് എന്നും അറിയപ്പെടുന്ന കുടല്‍ വിരകള്‍. എന്നാല്‍ ഇവ അത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയല്ല എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. എങ്കിലും നാം ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അല്‍പം അപകടമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇവ പെട്ടെന്ന് തന്നെ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്നവയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന കുടലിലെ വിരകളുടെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

കുടല്‍ വിരകളുടെ ലക്ഷണങ്ങള്‍

കുടല്‍ വിരകളുടെ ലക്ഷണങ്ങള്‍

കുടല്‍ വിരകളുടെ സാധാരണ ലക്ഷണങ്ങള്‍ പെട്ടെന്ന് തന്നെ പ്രകടമാവുന്നവയാണ്. പ്രത്യേകിച്ച് കുട്ടികളില്‍ ഇത് കൂടുതല്‍ വെല്ലുവിളികളും ക്ഷീണവും ഉണ്ടാക്കുന്നുണ്ട്. വയറുവേദന, വയറിളക്കം, ഓക്കാനം, അല്ലെങ്കില്‍ ഛര്‍ദ്ദി, ക്ഷീണം, ഗ്യാസ് എന്നിവയോടൊപ്പം നമുക്ക് കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളുമായി ശരീര ഭാരം കുറയുകയും ചെയ്യുന്നു. ഇത് കൂടാതെ വയറുവേദനയോ വയറിന് അസ്വസ്ഥതയോ ഒന്നിച്ച് ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. കുടല്‍ വിരകളുള്ള ഒരു വ്യക്തിക്ക് വയറിളക്കവും അനുഭവപ്പെടാം. കുടലിലെ അണുബാധ മലത്തില്‍ രക്തവും മ്യൂക്കസും ചേര്‍ന്ന് വയറിളക്കത്തിലേക്ക് നയിക്കുന്ന അവസ്ഥയാണ് ഡിസെന്ററി എന്ന് പറയുന്നത്.

കുടല്‍ വിരകളുടെ ലക്ഷണങ്ങള്‍

കുടല്‍ വിരകളുടെ ലക്ഷണങ്ങള്‍

ഇത് കൂടാതെ ഇത്തരത്തിലുള്ള വിരകള്‍ നിങ്ങളുടെ മലാശയത്തിനോ ചുറ്റുപാടുമുള്ള ശരീരഭാഗങ്ങളിലോ ചുണങ്ങ് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ മാത്രമേ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. വിരകള്‍ പലപ്പോഴും മലത്തിലൂടെ പുറത്തേക്ക് വരുന്ന അവസ്ഥയും ഉണ്ടായിരിക്കാം. ഇത് പലരും തിരിച്ചറിയുന്നില്ല എന്നുള്ളതാണ്. ചിലരില്‍ ഈ പ്രശ്‌നം വര്‍ഷങ്ങളോളം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും പലപ്പോഴും ഇത്തരം അനാരോഗ്യകരമായ അവസ്ഥകളിലൂടെയായിരിക്കും ചിലരെങ്കിലും കടന്ന് പോവുന്നത്.

കുടല്‍ വിരകള്‍ ഏതൊക്കെ തരത്തില്‍

കുടല്‍ വിരകള്‍ ഏതൊക്കെ തരത്തില്‍

ഏതൊക്കെ തരത്തിലുള്ള കുടല്‍ വിരകളാണ് ഉള്ളത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അതില്‍ പെടുന്നതാണ് ഫ്‌ളാറ്റ് വേംസ്, അതില്‍ ടേപ്പ് വേമുകളും ഫ്‌ലൂക്കുകളും ഉള്‍പ്പെടുന്നു.വൃത്താകൃതിയിലുള്ള വിരകള്‍, ഇത് അസ്‌കറിയാസിസ്, പിന്‍വോം, ഹുക്ക്വോം അണുബാധകള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇതില്‍ ടേപ് വേംസ് എന്ന് പറയുന്നവ പലപ്പോഴും വേവിക്കാത്ത പന്നിയിറച്ചിയോ അല്ലെങ്കില്‍ ഗോമാംസമോ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നതാണ്. ഇതാണ് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്നതും. ഇവ കഴിച്ച് കഴിഞ്ഞാല്‍ ചൊറിച്ചിലും ഗ്യാസും മുന്‍പ് പറഞ്ഞ അസ്വസ്ഥതകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. 25 മീറ്റര്‍ വരെ നീളമുള്ള ടേപ്പ് വേമുകള്‍ മനുഷ്യരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഫ്‌ലൂക്കുകള്‍

ഫ്‌ലൂക്കുകള്‍

മനുഷ്യന്റെ കുടലില്‍ 70-ലധികം തരം ഫ്‌ലൂക്കുകള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നുള്ളതാണ് സത്യം. ഇവക്ക് ഒരിഞ്ചില്‍ കൂടുതല്‍ നീളമുണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന്റെ കാരണം എന്ന് പറയുന്നത് എപ്പോഴും മലിനമായ സാഹചര്യത്തില്‍ ജീവിക്കുന്നതാണ്. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മനുഷ്യരെ വളരെ എളുപ്പത്തിലാണ് പിടികൂടുന്നത്. നിസ്സാരമായി കണക്കാക്കാനാവാത്ത ഒരു രോഗാവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം കുടിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പിന്‍വോമുകള്‍

പിന്‍വോമുകള്‍

ലോകത്തിലെ 1 ബില്യണിലധികം ആളുകളെയാണ് പിന്‍ വോം എന്ന ഭീകരവിര ബാധിച്ചിട്ടുള്ളത്. ഇതില്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാവരും ഉള്‍പ്പെടുന്നുണ്ട്. എങ്കിലും കുട്ടികളെയാണ് ഈ രോഗാവസ്ഥ കൂടുതല്‍ ബാധിക്കുന്നത്. അടുത്തടുത്ത് താമസിക്കുന്നവരിലും ഇടപെടുന്നവരിലും ഈ അവസ്ഥ വ്യാപിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ ഇതിനെ ഒരിക്കലും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഹുക്ക് വേമുകള്‍

ഹുക്ക് വേമുകള്‍

576 മുതല്‍ 740 ദശലക്ഷത്തിനും ഇടയില്‍ ആളുകളെ ഹുക്ക് വേം ബാധിച്ചിട്ടുണ്ട് ലോകത്ത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും കൂടുതല്‍ അപകടാവസ്ഥകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് സാധാരണമായി കാണുന്ന ഒരു വിരയാണെങ്കിലും അത് കൂടുതല്‍ അപകടത്തിലേക്ക് ഓരോരുത്തരേയും എത്തിക്കുന്നു എന്നുള്ളതാണ് സത്യം. കാരണം ഇത് നിസ്സാര രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെങ്കിലും അസ്വസ്ഥതകള്‍ പിന്നീട് വര്‍ദ്ധിച്ച് കൊണ്ടിരിക്കും. അത് തന്നെയാണ് അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നതും. അതുകൊണ്ട് ഹുക്ക് വേം ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

കുടല്‍ വിരകളുടെ കാരണങ്ങള്‍

കുടല്‍ വിരകളുടെ കാരണങ്ങള്‍

എന്തൊക്കെയാണ് ഇത്തരത്തില്‍ മനുഷ്യ ശരീരത്തില്‍ പരാന്ന ഭോജികളായ വിരകള്‍ ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ എന്നതാണ് തിരിച്ചറിയേണ്ടത്. അതില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എപ്പോഴും മാസം ഭക്ഷിക്കുന്നത്. നമ്മുടെ ഭക്ഷ്യ ശീലങ്ങളില്‍ നിന്ന് തന്നെയാണ് നല്ലൊരു വിഭാഗം ആളുകള്‍ക്കും ഇത്തരം അവസ്ഥയുണ്ടാവുന്നത്. പശു, പന്നി, മത്സ്യം തുടങ്ങിയ രോഗബാധയുള്ള മൃഗങ്ങളുടെ മാസം കൃത്യമായ രീതിയില്‍ വേവിക്കാതെ കഴിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരത്തിലുള്ള വിരകള്‍ പല വിധത്തിലുള്ള രോഗാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ്.

കുടല്‍ വിരകളുടെ കാരണങ്ങള്‍

കുടല്‍ വിരകളുടെ കാരണങ്ങള്‍

മലിനമായ ജലത്തിന്റെ ഉപഭോഗം, മലിനമായ മണ്ണിന്റെ ഉപഭോഗം, വിസര്‍ജ്യവസ്തുക്കളുമായി ഉള്ള സമ്പര്‍ക്കം, മോശം വ്യക്തി ശുചിത്വം എന്നിവയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളുടെ പ്രധാന കാരണങ്ങള്‍. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം മോശവും മലിനവുമാണെങ്കില്‍ പരാന്നഭോജികളായ വിരകള്‍ നിങ്ങളുടെ കുടലിലേക്ക് എത്തുന്നു. ഇവ പിന്നീട് അവിടെ ഇരട്ടിയാക്കപ്പെടുകയും വളരുകയും ചെയ്യുകയാണ് സംഭവിക്കുന്നത്. ഇവ വലുതാവുമ്പോഴാണ് ശരീരം ചില അസ്വസ്ഥതകളും ലക്ഷണങ്ങളും കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അതീവശ്രദ്ധയോടെ വേണം ചെയ്യുന്നതിന് എന്നതാണ് സത്യം.

ആരിലൊക്കെ അപകടം

ആരിലൊക്കെ അപകടം

കുടല്‍ വിരകള്‍ സാധാരണമായി മനുഷ്യന് അത്രത്തോളം അപകടം ഉണ്ടാക്കുന്നില്ല. എന്നാല്‍ ഇവ വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ഇത് പിടിപെടാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും സ്‌കൂളുകളില്‍ നിന്നും കളിസ്ഥലങ്ങളില്‍ നിന്നും ആണ്. അതുകൊണ്ട് തന്നെ കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും. ദുര്‍ബലമായ പ്രതിരോധ സംവിധാനം ഉള്ളവരേയും ഇത്തരം രോഗാവസ്ഥകള്‍ അതിഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് കൂടാതെ പ്രായമായവരേയും അല്‍പം ശ്രദ്ധിക്കണം.

സങ്കീര്‍ണതകള്‍ എന്തൊക്കെ?

സങ്കീര്‍ണതകള്‍ എന്തൊക്കെ?

കുടല്‍ വിരകള്‍ വിളര്‍ച്ച, കുടലിലുണ്ടാവുന്ന മറ്റ് തടസ്സങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.ഇതിലൂടെ നിങ്ങളില്‍ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാതെ അപകടം സംഭവിക്കുന്നു. ഗര്‍ഭിണികളില്‍ വിര ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്ന് മാത്രമല്ല ഇത് അപകടകരമായ അവസ്ഥയിലേക്കും എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധയോടെ പെരുമാറേണ്ടതാണ്.

അരഗ്ലാസ്സ് കരിമ്പിന്‍ ജ്യൂസില്‍ ഇഞ്ചി നാരങ്ങനീര്: ആയുസ്സ് കൂട്ടാന്‍അരഗ്ലാസ്സ് കരിമ്പിന്‍ ജ്യൂസില്‍ ഇഞ്ചി നാരങ്ങനീര്: ആയുസ്സ് കൂട്ടാന്‍

അന്ധതയിലേക്ക് അടുപ്പിക്കും ഈ ശീലങ്ങള്‍ ഉടന്‍ ഒഴിവാക്കൂഅന്ധതയിലേക്ക് അടുപ്പിക്കും ഈ ശീലങ്ങള്‍ ഉടന്‍ ഒഴിവാക്കൂ

English summary

Intestinal Worms: Symptoms, Treatment And Causes In Malayalam

Here in this article we are sharing some symptoms and causes of intestinal worms in malayalam. Take a look
Story first published: Tuesday, April 12, 2022, 10:18 [IST]
X
Desktop Bottom Promotion