For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവകാലം ഓരോ പെണ്ണും ശ്രദ്ധിക്കേണ്ടത് ഇതാണ്

|

ആര്‍ത്തവം സ്ത്രീയുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ട കാലഘട്ടമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയമാണ് എന്നതു കൂടി ഓര്‍ക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവര്‍ക്ക് ആര്‍ത്തവം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ആര്‍ത്തവ സമയത്ത് സ്ത്രീ ശരീരം വളരെയധികം വീക്കാവുന്നു. ഈ സമയത്ത് അത്യാവശ്യത്തില്‍ കൂടുതല്‍ സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്.

അതികഠിന ആര്‍ത്തവവേദന ശമിപ്പിക്കും ഉണക്കമുന്തിരിഅതികഠിന ആര്‍ത്തവവേദന ശമിപ്പിക്കും ഉണക്കമുന്തിരി

ആര്‍ത്തവ സമയത്തുണ്ടാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം ആര്‍ത്തവ സമയത്ത് എന്ന് നോക്കാവുന്നതാണ്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ആര്‍ത്തവവും ഓരോ പെണ്ണിനും പ്രധാനപ്പെട്ടത് തന്നെയാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാവുന്നതാണ്.

ശുചിത്വം ഉറപ്പാക്കുക

ശുചിത്വം ഉറപ്പാക്കുക

ആര്‍ത്തവ കാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ യോനീ ശുചിത്വം ഉറപ്പ് വരുത്തുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്കും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ശുചിത്വം ഉറപ്പാക്കുകയും ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയും കൂടാതെ ഇടക്കിടക്ക് പാഡ് മാറ്റുന്നതിനും മറ്റും ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സാനിറ്ററി പാഡുകള്‍ മാറ്റുക

സാനിറ്ററി പാഡുകള്‍ മാറ്റുക

ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും ബ്ലീഡിംങ ഉണ്ടെങ്കിലും ഇല്ലെങ്കിലും സാനിറ്ററി പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ സെര്‍വ്വിക്കല്‍ ക്യാന്‍സറിലേക്ക് വരെ ഇത് എത്തുന്നുണ്ട്. ഇത്തരം കാര്യം വളരെയധികം ശ്രദ്ധയോടെ ചെയ്യണം. പാഡ് മാറ്റാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്തുകൊണ്ടും മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ഗുണമേന്‍മയുള്ള സാനിറ്ററി നാപ്കിന്‍സ് തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

കപ്പ് ഉപയോഗിക്കുമ്പോള്‍

കപ്പ് ഉപയോഗിക്കുമ്പോള്‍

മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഇത് അതില്‍ പറഞ്ഞ പ്രകാരം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. എട്ട് മുതല്‍ 12 മണിക്കൂര്‍ വരെ ഇത് തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. ഇത് കൈകാര്യം ചെയ്യുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. റിമൂവ് ചെയ്ത ശേഷം ആര്‍ത്തവ രക്തം കളഞ്ഞതിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് മെന്‍സ്ട്രുവല്‍ കപ്പ് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം കപ്പ് വൃത്തിയാക്കി ചൂടുവെള്ളത്തില്‍ ഇട്ട് കഴുകി ഉണക്കി വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നില്ല.

വ്യക്തിശുചിത്വം പാലിക്കുക

വ്യക്തിശുചിത്വം പാലിക്കുക

എല്ലാ സമയത്തും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആര്‍ത്തവ സമയത്ത് വ്യക്തി ശുചിത്വം പാലിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. രണ്ടു നേരവും കുളിക്കുന്നതിനും ഇളം ചൂടുവെള്ളത്തില്‍ യോനീ ഭാഗം വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കുക. ആര്‍ത്തവ സമയത്ത് ചില സ്ത്രീകളില്‍ അമിത വിയര്‍പ്പ് ഉണ്ടാവുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് ആര്‍ത്തവ ദിനങ്ങളില്‍ രണ്ട് നേരവും കുളിക്കാവുന്നതാണ്. അല്ലെങ്കില്‍ അണുബാധ പോലുള്‌ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്.

അടിവസ്ത്രങ്ങള്‍ വൃത്തിയാക്കണം

അടിവസ്ത്രങ്ങള്‍ വൃത്തിയാക്കണം

അടിവസ്ത്രങ്ങളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. നല്ലതു പോലെ കഴുകി വൃത്തിയാക്കിയ അടിവസ്ത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. ഉപയോഗിച്ചതാണെങ്കില്‍ കൂടി വെയിലത്തിട്ട് ഉണക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇത് കൂടുതല്‍ നേരം സോപ്പ് പൊടിയില്‍ ഇട്ട് വെക്കുന്നത് അത്ര നല്ലതല്ല. നല്ല വെയിലത്തിട്ട് ഉണക്കി വൃത്തിയായി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് അണുബാധക്ക് കാരണമാകുന്നുണ്ട്. വീര്യം കുറഞ്ഞ സോപ്പും മറ്റും ഉപയോഗിച്ച് വേണം ശുചിയാക്കാന്‍. സുഗന്ധത്തിന് വേണ്ടി മറ്റ് കൃത്രിമ ലേപനങ്ങള്‍ ഉപയോഗിക്കുന്നത് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

English summary

Important Points to Consider During Menstruation Periods

Here in this article we are discussing about some important points to consider during menstruation period. Read on.
Story first published: Saturday, May 30, 2020, 14:46 [IST]
X
Desktop Bottom Promotion