For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധ ശേഷിക്ക് പകരം വെക്കാനില്ലാത്ത ഔഷധം ഇതാണ്

|

രോഗപ്രതിരോധ ശേഷി വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് ഇപ്പോള്‍ നാം കടന്നു പോവുന്നത്. മഹാമാരിയും അതിനോടൊപ്പം ഉണ്ടാവുന്ന മറ്റ് രോഗങ്ങളും എല്ലാം കൊണ്ടും ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എങ്ങനെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണം എന്നതാണ്. ഭക്ഷണം കഴിച്ചും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വെള്ളം കുടിച്ചും ഡോക്ടറെ കണ്ടും എല്ലാം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചില ഔഷധങ്ങള്‍ രോഗപ്രതിരോധ ശേഷി പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Immunity Boosting Herbs

ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയാണ് ഇന്ന് പലരിലും വെല്ലുവിളി ഉയര്‍ത്തുന്നത്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ കൂടുതല്‍ രോഗങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പലപ്പോഴും അസുഖം വരുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഇരുമ്പ്, വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അണുബാധകളെ പ്രതിരോധിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നും എന്തൊക്കെ ഔഷധ സസ്യങ്ങള്‍ ഉപയോഗിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശരീരത്തിനെ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

എന്താണ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി

എന്താണ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി

നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വാഭാവികമായും രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളില്‍ നിന്ന് നമ്മെ പ്രതിരോധിക്കുന്നു, എന്നാല്‍ നമുക്ക് ദുര്‍ബലമായ പ്രതിരോധശേഷി ഉണ്ടെങ്കില്‍ അണുബാധകള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ സംവിധാനം നിലനിര്‍ത്താന്‍, നാം ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും, നന്നായി ജലാംശം നിലനിര്‍ത്തുകയും, ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുകയും, ആവശ്യത്തിന് ഉറങ്ങുകയും വേണം. കൂടാതെ, ഔഷധസസ്യങ്ങളില്‍ നിന്നും ഔഷധ ഉല്‍പ്പന്നങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഇമ്മ്യൂണോമോഡുലേറ്ററുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താനും സഹായിക്കുന്ന ചില ആയുര്‍വേദ ഔഷധങ്ങള്‍ ഇവിടെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ചിറ്റമൃത്

ചിറ്റമൃത്

ചിറ്റമൃത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നുള്ളതാണ് സത്യം. ആയുര്‍വേദ ഔഷധങ്ങളില്‍ ഏറ്റവും മൂല്യവത്തായ ഒന്നാണ് ചിറ്റമൃത്. ഈ സസ്യം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകള്‍ക്കെതിരെ പോരാടാനും ദീര്‍ഘായുസ്സ് നിലനിര്‍ത്താനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു. പരമ്പരാഗതമായി, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും വിട്ടുമാറാത്ത ചുമയെ ഇല്ലാതാക്കുന്നതിനും വേണ്ടി ചിറ്റമൃത് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ കഴിക്കേണ്ട രീതിയില്‍ കഴിക്കാന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. അതിന് നല്ലൊരു ആയുര്‍വ്വേദ വിദഗ്ധനെ കണ്ട് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധക്ക് പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ചരിത്രപരമായ പ്രാധാന്യമുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ത്യന്‍ ജിന്‍സെംഗ് എന്നും അറിയപ്പെടുന്ന അശ്വഗന്ധ ആയിരക്കണക്കിന് വര്‍ഷങ്ങളായി പുനരുജ്ജീവിപ്പിക്കുന്ന സസ്യമായി ഉപയോഗിക്കുന്നതാണ്. ഇത് വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉറക്കമില്ലായ്മ ഒഴിവാക്കാനും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അശ്വഗന്ധ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തുളസി

തുളസി

തുളസി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. തുളസിയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഈ സസ്യം അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നുണ്ട്. ഉത്കണ്ഠ, സമ്മര്‍ദ്ദം, ക്ഷീണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്. തുളസി നെഞ്ചിലെ അസ്വസ്ഥതയില്‍ നിന്ന് ആശ്വാസം നല്‍കാനും ചുമയെ ഇല്ലാതാക്കാനും കഫത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഈ സസ്യം ആന്റിഓക്സിഡന്റുകളുള്ളതിനാല്‍ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും മികച്ചതായി മാറുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കരള്‍, ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ ഇത് പിന്തുണയ്ക്കുന്നു. നെല്ലിക്കയില്‍ വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍, പെക്റ്റിന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, കൂടാതെ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ്. ഈ സസ്യത്തിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, ഹെപ്പറ്റോപ്രൊട്ടക്റ്റീവ്, ആന്റിഓക്സിഡന്റ് പ്രോപ്പര്‍ട്ടികള്‍ തുടങ്ങിയ രോഗശാന്തി ഗുണങ്ങളുണ്ട്, മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നതാണ്. ഏത് രോഗത്തേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്.

പൊടിക്കൈ

പൊടിക്കൈ

ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് മുകളില്‍ പറഞ്ഞ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതോടൊപ്പം തന്ന നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ പ്രതിരോധശേഷി ബൂസ്റ്ററുകള്‍ ഉള്‍പ്പെടുത്തുകയും പുറമേ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുക എന്നത് കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം ശീലമാക്കിയാല്‍ ഇനി രോഗത്തെക്കുറിച്ച് ചിന്തിക്കേണ്ട.

കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണംകൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണം

most read:പല്ല് തേക്കുന്നത് കൂടുതലോ, പല്ലിന്റ ഗതി പിന്നെ ഇതാവും

English summary

Immunity Boosting Herbs To Fight Infections Naturally In Malayalam

Here in this article we are sharing some immunity boosting herbs to fight infections naturally in malayalam. Take a look.
Story first published: Tuesday, January 11, 2022, 12:58 [IST]
X
Desktop Bottom Promotion