For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണം

|

ഇന്ന് ലോകത്തെയാകെ അങ്കലാപ്പില്‍ ആക്കിയിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. എന്നാൽ എന്താണ് കൊറോണ വൈറസ് എങ്ങനെ ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു എന്നുള്ളതെല്ലാം പലർക്കും അറിയാൻ സാധ്യതയില്ല. രോഗം പകരാൻ ഇടയുള്ള സാഹചര്യങ്ങൾ, രോഗകാരികളായ വൈറസുകൾ ഒരാളില്‍ നിന്ന് എങ്ങനെ മറ്റൊരാളിലേക്ക് പകരുന്നു എന്നുള്ളതെല്ലാം നിർബന്ധമായും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഇത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ എത്ര കാലതാമസം എടുക്കും എന്നുള്ളത് വരെ പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ്.

Most read:ആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജിMost read:ആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജി

എന്താണ് കൊറോണ വൈറസ് എന്ന് അറിഞ്ഞാൽ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ള കാര്യം കൂടി അറിഞ്ഞിരിക്കണം. മൃഗങ്ങൾക്കിടയിൽ പൊതുവേ കാണപ്പെടുന്ന ഒന്നാണ് ഈ വൈറസുകള്‍. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വസന നാളിയെ ആണ് ഈ വൈറസ് ബാധിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരുന്നുണ്ട്. മൃഗങ്ങളുമായുള്ള സമ്പർക്കമാണ് രോഗം പകരാന്‍ ഇടയാകുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

 എന്താണ് കൊറോണ വൈറസ്

എന്താണ് കൊറോണ വൈറസ്

എന്താണ് കൊറോണ വൈറസ് എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. മൃഗങ്ങളെയായാലും മനുഷ്യരെയായാലും അവരുടെ ശ്വസന നാളികളെയാണ് ഈ വൈറസുകൾ ബാധിക്കുന്നത്. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുന്ന തരത്തിലാണ് ഇന്ന് കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ബാധിക്കുന്നത്. ഇത്തരം വൈറസുകൾ മനുഷ്യരിൽ വന്നാൽ അവയുടെ കോശങ്ങൾ പിളർന്ന് അവിടെ പ്രത്യുത്പാദനം നടത്തുകയാണ് ചെയ്യുന്നത്. മനുഷ്യർ, കന്നുകാലികൾ, കോഴികൾ, നായകൾ, പൂച്ചകൾ എന്നിവയിൽ എല്ലാം ഇത്തരം വൈറസ് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ?

മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ?

എങ്ങനെയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ആണ് ഇത് പകരുന്നത്. രോഗബാധിതനായ വ്യക്തി ചുമക്കുകയോ തുമ്മുകയോ ചെയ്താൽ ഇത് വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ വൈറസ് പകരുന്നുണ്ട്. വൈറസ് ബാധിച്ച വ്യക്തിക്ക് കൈകൊടുക്കുകയോ അയാളുമായി അടുത്തിടപഴകുകയോ ചെയ്യുന്നത് വഴി ഈ വൈറസ് നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാവുകയാണ് ചെയ്യുന്നത്.

മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ?

മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ?

വളരെ അപൂർവ്വമായി വിസർജ്യങ്ങളില്‍ നിന്നും ഇത്തരം വൈറസ് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തി എതെങ്കിലും വസ്തുക്കളിൽ തൊടുകയോ അത് കൊണ്ട് കണ്ണിലോ മൂക്കിലോ തൊട്ടാൽ അത് പലപ്പോഴും രോഗം ബാധിക്കുന്നതിന് സാധിക്കുന്നുണ്ട്. വൈറസ് ബാധിച്ചവരിൽ നിന്ന് അടുത്ത ഒരാളിലേക്ക് രോഗം പകരുന്നതിന് വളരെയധികം സാധ്യതകൾ ഉണ്ടാവുന്നുണ്ട്.

 രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങൾ എത്ര ദിവസത്തിനുള്ളിൽ പ്രകടമാവും എന്ന് പലർക്കും അറിയില്ല. വൈറസ് ബാധിച്ചയാൾക്ക് പത്ത് ദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ട്. കടുത്ത പനി, ചുമ, ജലദോഷം, അമിത ക്ഷീണം, ശ്വാസതടസ്സം വിട്ടു മാറാത്ത ക്ഷീണം, തലകറക്കം എന്നിവയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ ലക്ഷണങ്ങൾ അല്ലെങ്കിൽ അസ്വസ്ഥത എന്ന് കരുതി വിട്ടുനിൽക്കുമ്പോൾ മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയിലേക്കാണ് പിന്നീട് കാര്യങ്ങൾ എത്തുന്നത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരിക്കും പിന്നീട് രോഗം മൂർച്ഛിക്കുന്ന ഓരോ അവസ്ഥയിലും ഉണ്ടാവുന്നത്.

 വൈറസ് പടരുന്നത്

വൈറസ് പടരുന്നത്

വൈറസ് പല കാരണങ്ങൾ കൊണ്ടാണ് പടരുന്നത്. ഇതിനെക്കുറിച്ച് പല വിധത്തിലുള്ള പ്രതിസന്ധികളും നിലനിൽക്കുന്നുണ്ട്. ശരീര സ്രവങ്ങളിൽ നിന്നാണ് ഇത് കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസുകൾ ഉണ്ടായിരിക്കും. അതുകൊണ്ട് വായും മൂക്കും പൊത്തി വേണം ചുമക്കുന്നതിനോ തുമ്മുന്നതിനോ ശ്രദ്ധിക്കേണ്ടത്. വൈറസ് ബാധയേറ്റയാൾ തൊടുന്ന വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാവാം. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 പ്രതിരോധം ഇങ്ങനെ

പ്രതിരോധം ഇങ്ങനെ

എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. അതിന് വേണ്ടി ആദ്യം പരിസര ശുചിത്വം തന്നെയാണ് പ്രധാനം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടവ്വൽ കൊണ്ട് പൊത്തിപ്പിടിക്കുന്നതിന് ശ്രദ്ധിക്കണം. പനി ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പാതി വേവിച്ച മാംസം കഴിക്കരുത്. വേവിക്കാത്ത മാംസം പാൽ മൃഗങ്ങൾ എന്നിവയെ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം. വളർത്തു മൃഗങ്ങൾ ആണെങ്കിൽ പോലും അടുത്തിടപഴകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. പുറംരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

English summary

Human Coronavirus: Causes, Symptoms, Treatment and Prevention

Here in this article we are discussing about what is coronavirus and it's causes, symptoms, treatment. Read on.
X
Desktop Bottom Promotion