For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞള്‍ ഉപയോഗം ഈ 4 തരത്തിലെങ്കില്‍ അലര്‍ജി അടുക്കില്ല

|

സീസണുകള്‍ മാറുന്നതനുസരിച്ച് നിങ്ങളുടെ ശരീരം പല അസ്വസ്ഥതകളും കാണിക്കുന്നു. ചില പ്രത്യേക സീസണില്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തുമ്മല്‍, ചുമ, ചര്‍മ്മ തിണര്‍പ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതൊരു സീസണല്‍ അലര്‍ജിയാകാം. അലര്‍ജി ചികിത്സ കൂടുതലും രോഗലക്ഷണങ്ങളുടെ കാഠിന്യത്തെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ ഓരോ അലര്‍ജിക്കും വ്യത്യസ്ത ചികിത്സയുമുണ്ട്. അലര്‍ജികളില്‍ നിന്ന് രക്ഷനേടാന്‍ വീട്ടുവഴികള്‍ തേടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് കൂട്ടായി മഞ്ഞളുണ്ട്.

Most read: ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌Most read: ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌

മഞ്ഞളിലെ കുര്‍ക്കുമിന്‍, നിങ്ങളുടെ അലര്‍ജി ലക്ഷണങ്ങളെ നേരിടാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. മഞ്ഞള്‍ ഉപയോഗിക്കുന്നതിനുള്ള ശരിയായ മാര്‍ഗം അറിഞ്ഞ് നിങ്ങളുടെ അലര്‍ജികളെ നിങ്ങള്‍ക്ക് തുടച്ചുനീക്കാം. ഇതിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുമുണ്ട്. പുറമേയുള്ള പ്രയോഗവും മഞ്ഞള്‍ കഴിക്കുന്നതും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തും. ഈ ലേഖനത്തില്‍, നിങ്ങളുടെ അലര്‍ജി ചികിത്സിക്കുന്നതിനായി മഞ്ഞള്‍ ഉപയോഗിക്കേണ്ട നാല് വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം.

അലര്‍ജിയും ശരീരവും

അലര്‍ജിയും ശരീരവും

ഒന്നിലധികം കാരണങ്ങളാല്‍ നിങ്ങള്‍ക്ക് അലര്‍ജി വരാം. ചില ഭക്ഷണങ്ങള്‍, മരുന്നുകള്‍, പൊടി, പുക മുതലായവ കാരണം ശരീരത്തില്‍ അലര്‍ജിയുണ്ടാകുന്നു. അലര്‍ജിയുള്ള ഒരാളുടെ ശരീരത്തില്‍ ഇവ കടക്കുമ്പോള്‍ രക്തപ്രവാഹത്തില്‍ ഹിസ്റ്റാമൈന്‍ പുറപ്പെടുവിക്കുന്നത് സജീവമാകുന്നു, ഇത് മ്യൂക്കസ് ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുന്നു. ശ്വസനതടസം, ചര്‍മ്മ തിണര്‍പ്പ്, തൊണ്ടയിലെ പ്രകോപനം എന്നിവ അലര്‍ജിയുടെ ലക്ഷണങ്ങളാണ്.

മഞ്ഞള്‍ എങ്ങനെ സഹായിക്കുന്നു

മഞ്ഞള്‍ എങ്ങനെ സഹായിക്കുന്നു

ഇന്ത്യയിലെ സുഗന്ധവ്യഞ്ജനമായ മഞ്ഞള്‍ പണ്ടുകാലം മുതല്‍ക്കേ ഒരു ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞളില്‍ കുര്‍ക്കുമിനോയിഡുകള്‍ എന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു, അതില്‍ ഏറ്റവും പ്രധാനം കുര്‍ക്കുമിന്‍ ആണ്. ഈ സംയുക്തം ശക്തമായ ഒരു വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇത് ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച ഘടകമാണ്. നിങ്ങളുടെ ശരീരത്തിലെ അലര്‍ജികള്‍ ഒഴിവാക്കാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതിനുള്ള നാല് വഴികള്‍ ഇതാ:

Most read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാംMost read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാം

മഞ്ഞള്‍ പാല്‍

മഞ്ഞള്‍ പാല്‍

ചേരുവകള്‍: 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 കപ്പ് പാല്‍, 1 ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് കുരുമുളക്

തയാറാക്കുന്ന വിധം: തിളപ്പിച്ച പാലില്‍ മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്യുക. ഇനി അതില്‍ തേനും കുരുമുളകും ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി കലര്‍ത്തി കുറച്ച് നേരം തണുപ്പിക്കുക. ഉറങ്ങുന്നതിനുമുമ്പ് എല്ലാ ദിവസവും ഇത് കുടിക്കുക. ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ പശുവിന്‍ പാലിന് പകരം ബദാം പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ ഉപയോഗിക്കണം.

മഞ്ഞള്‍ ചായ

മഞ്ഞള്‍ ചായ

ചേരുവകള്‍: 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1/2 ടീസ്പൂണ്‍ തേന്‍, 1 ഗ്ലാസ് വെള്ളം

തയാറാക്കുന്ന വിധം: പാത്രത്തില്‍ വെള്ളം ചൂടാക്കി അതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇത് നന്നായി ഇളക്കി ഒരു ഗ്ലാസില്‍ മിശ്രിതം ഒഴിക്കുക. ഇനി അതില്‍ തേന്‍ കലര്‍ത്തി കഴിക്കുക. മഞ്ഞള്‍ ചായ ദിവസത്തില്‍ രണ്ടുതവണ കുടിക്കുന്നത് അലര്‍ജിയുടെ ലക്ഷണങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കും.

Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?

മഞ്ഞള്‍ വെള്ളം

മഞ്ഞള്‍ വെള്ളം

ചേരുവകള്‍: 1/2 ടീസ്പൂണ്‍ മഞ്ഞളും ഒരു ഗ്ലാസ് വെള്ളവും

തയാറാക്കുന്ന വിധം: ഒരു ഗ്ലാസ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ദിവസത്തില്‍ ഒരിക്കല്‍ കുടിക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗറിനൊപ്പം മഞ്ഞള്‍

ആപ്പിള്‍ സിഡെര്‍ വിനെഗറിനൊപ്പം മഞ്ഞള്‍

ചേരുവകള്‍: 1 ചെറിയ മഞ്ഞള്‍ കഷ്ണം, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1/4 കപ്പ് തേന്‍

തയാറാക്കുന്ന വിധം: മഞ്ഞള്‍ ചതച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇനി അതില്‍ തേന്‍, നാരങ്ങ നീര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി ഒരു പാത്രത്തില്‍ അടച്ച് സൂക്ഷിക്കുക. ഈ മിശ്രിതത്തില്‍ നിന്ന് ഒരു സ്പൂണ്‍ വീതം എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുക.

Most read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതംMost read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതം

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

മഞ്ഞള്‍ കഴിക്കുന്നതിലൂടെ സാധാരണയായി പാര്‍ശ്വഫലങ്ങളില്ല, എന്നാല്‍ അമിതമായി ഉപയോഗിക്കരുത്. കാരണം മഞ്ഞള്‍ അധികമായാല്‍ ഇത് ഓക്കാനം, തലകറക്കം അല്ലെങ്കില്‍ വയറിളക്കം എന്നിവയ്ക്ക് കാരണമാകും. അതുപോലെ ഗര്‍ഭിണികള്‍ ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കുക. രക്തം കട്ടപിടിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഈ വീട്ടുവൈദ്യം ഒഴിവാക്കുക.

English summary

How You Should Use Turmeric To Cure Your Allergies

Here are four ways you can use turmeric to get rid of your allergies. Take a look.
Story first published: Friday, May 21, 2021, 18:16 [IST]
X
Desktop Bottom Promotion