For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരം കുറയ്ക്കാന്‍ എളുപ്പവഴി; ദിനവും ഈ പാനീയം കുടിക്കൂ

|
How You Can Reduce Weight By Drinking Cumin Water in Malayalam

നമ്മുടെ വിഭവങ്ങളില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ശരിയാണ്, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയ വേഗത്തിലാക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്.

Most read: ശരിയായ ആരോഗ്യവും ഊര്‍ജ്ജവും എക്കാലവും നിലനിര്‍ത്താം; ഈ ഭക്ഷണശീലം മതി

ഇതുകൂടാതെ, മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള സുഗന്ധവ്യഞ്ജനമാണ് ജീരകം. അതിനാല്‍ത്തന്നെ ഇത് വര്‍ഷങ്ങളായി പരമ്പരാഗത മരുന്നുകളില്‍ ഉപയോഗിച്ചുവരുന്നുമുണ്ട്. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി ഔഷധ ഗുണങ്ങള്‍ ജീരകത്തിലുണ്ട്. ജീരകം കഴിച്ച് നിങ്ങള്‍ക്ക് എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് ഇവിടെ വായിച്ചറിയാം.

ശരീരഭാരം കുറയ്ക്കാന്‍ ജീരകം

എല്ലാവരുതന്നെ ജീരകം വീട്ടില്‍ ഒരു സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. പല വിഭവങ്ങളിലും ഉപയോഗിക്കുന്ന ഒരു മസാലയാണിത്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒട്ടനവധി ഔഷധ ഗുണങ്ങള്‍ ഇതിനുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ജീരകം സഹായിക്കുന്നു. ശരീരത്തിലെ വിഷ പദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു. ജീരകത്തില്‍ തൈമോള്‍ ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ട്. ഇത് പാന്‍ക്രിയാസില്‍ നിന്ന് പിത്തരസം ഉത്പാദിപ്പിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിന് സഹായിക്കുന്ന ഹോര്‍മോണാണ് ഇത്. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാന്‍ ജീരക വെള്ളം എങ്ങനെ സഹായിക്കുന്നുവെന്ന് നമുക്ക് നോക്കാം.

Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍

കലോറി കുറവ്

ശരീരഭാരം കുറയ്ക്കാനുള്ള ആദ്യപടി കലോറി കുറവുള്ള ഭക്ഷണം കഴിക്കുക എന്നതാണ്. കുറഞ്ഞ കലോറി പാനീയമാണ് ഇത്. ഒരു ഗ്ലാസില്‍ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഈ ഗുണം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്തുന്നു

ഉയര്‍ന്ന് അളവിലുള്ള മെറ്റബോളിസം വേഗത്തില്‍ നിങ്ങളെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ജീരക വെള്ളം നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയംMost read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയം

വിശപ്പ് ശമിപ്പിക്കുന്നു

ഭക്ഷണ ആസക്തി നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ജീരകവെള്ളത്തില്‍ കലോറി വളരെ കുറവാണ്. ഇത് നിങ്ങളുടെ വിശപ്പിനെ പിടിച്ചുകെട്ടുകയും ഏറെനേരം വയര്‍ നിറഞ്ഞതാക്കി നിര്‍ത്തുകയും ചെയ്യുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

മലബന്ധത്തിന് പ്രധാന കാരണമാണ് മോശം ദഹനവ്യവസ്ഥ. ദഹനവ്യവസ്ഥ മോശമാണെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ അല്‍പം പ്രയാസമാണ്. ജീരകവെള്ളം നിങ്ങളുടെ മലബന്ധം ഒഴിവാക്കുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഉദരം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Most read: ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനംMost read: ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനം

ജീരക വെള്ളവും കറുവപ്പട്ടയും

ആദ്യമായി ഒരു രാത്രി മുഴുവന്‍ ജീരകം കുതിര്‍ത്തുവയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളത്തില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ക്കുക. കറുവപ്പട്ടയ്ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ വെള്ളം പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീര ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.

ജീരകം, നാരങ്ങ

2 ടേബിള്‍സ്പൂണ്‍ ജീരകം 5-6 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. അതിനുശേഷം, രാവിലെ ഈ ജീരകം തിളപ്പിച്ച് പാനീയം ഫില്‍ട്ടര്‍ ചെയ്യുക. ഇനി ഇതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ത്ത് വെറുംവയറ്റില്‍ 2 ആഴ്ച കുടിക്കുക. ഫലം കാണാനാകും.

Most read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

ജീരകവും ഉലുവയും

കൊഴുപ്പ് കത്തിക്കുന്നതിന് പേരുകേട്ട ഒന്നാണ് ഉലുവ. ജീരകവും ഉലുവയും കുതിര്‍ത്തുവച്ച് രാവിലെ ഇതെടുത്ത് തിളപ്പിക്കുക. ഇതിനു ശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കുക.

ജീരകവും തൈരും

ഒരു ടീസ്പൂണ്‍ ജീരകപ്പൊടി ഒരു ടീസ്പൂണ്‍ തൈരില്‍ കലര്‍ത്തി 15 ദിവസം ഭക്ഷണത്തിന് ശേഷം കഴിക്കുക. മാറ്റം കാണും.
ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതില്‍ ജീരകപ്പൊടി ചേര്‍ക്കുക. പാനീയം കൂടുതല്‍ രുചികരമാക്കാന്‍ നിങ്ങള്‍ക്ക് അല്‍പം ഉപ്പും ഇതിലേക്ക് ചേര്‍ക്കാം. 20 ദിവസത്തേക്ക് എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം ഈ വെള്ളം കുടിക്കുക.

Most read: സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധംMost read: സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം

English summary

How You Can Reduce Weight By Drinking Cumin Water in Malayalam

Here is how you can reduce weight by drinking cumin water. Take a look.
Story first published: Saturday, December 3, 2022, 13:15 [IST]
X
Desktop Bottom Promotion