For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവത്തിലെ മാറ്റങ്ങള്‍ തടി കൂടുന്നതും കുറയുന്നതും അനുസരിച്ച്

|

ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ആര്‍ത്തവ സംബന്ധമായി ഉണ്ടാവുന്ന അസ്വസ്ഥതകള്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് എപ്പോഴും ശരീരഭാരം. ശരീരഭാരം കൂടുകയോ ശരീരഭാരം കുറയുകയോ ചെയ്യുന്നത് നിങ്ങളുടെ ആര്‍ത്തവചക്രത്തെ സ്വാധീനിക്കും എന്നാണ് പറയുന്നത്. ഇത് പലപ്പോഴും പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, പെട്ടെന്നുള്ള ശരീരത്തിന്റെ ഭാരം കുറയുന്നതും കൂടുന്നതും നിങ്ങളുടെ ആര്‍ത്തവത്തിന്റെ മാറ്റത്തിലേക്ക് നിങ്ങളെ നയിച്ചേക്കാം.

നവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാംനവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാം

ചില അവസരങ്ങളില്‍ ഇത് നിങ്ങളുടെ ആര്‍ത്തവചക്രം കുറയുകയോ പൂര്‍ണ്ണമായും നിര്‍ത്തുകയോ ചെയ്‌തേക്കാം. സാധാരണയായി, ആര്‍ത്തവങ്ങള്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുകയും 28 ദിവസം വ്യത്യാസത്തില്‍ ആരംഭിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് അമിതഭാരമോ ഭാരക്കുറവോ ഉണ്ടെങ്കില്‍, നിങ്ങളുടെ ആര്‍ത്തവം ക്രമരഹിതമാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം കാര്യങ്ങളില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ശരീരഭാരം ശ്രദ്ധിക്കണം

ശരീരഭാരം ശ്രദ്ധിക്കണം

നിങ്ങളുടെ ഭാരം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതിന് മുന്‍പായി നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ് (BMI) അറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശരീരത്തില്‍ എത്രമാത്രം കൊഴുപ്പുണ്ടെന്ന് അളക്കാനുള്ള ഒരു മാര്‍ഗമാണ് ബിഎംഐ. നിങ്ങളുടെ BMI നിര്‍ണ്ണയിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത് സ്വയം ഭാരം നോക്കുക എന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ബോഡി മാസ് ഇന്‍ഡക്‌സ് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ബോഡി മാസ് ഇന്‍ഡക്‌സ് കൂടുതലെങ്കില്‍

ബോഡി മാസ് ഇന്‍ഡക്‌സ് കൂടുതലെങ്കില്‍

നിങ്ങള്‍ക്ക് ബോഡി മാസ് ഇന്‍ഡക്‌സ് (BMI) സാധാരണ അവസ്ഥയില്‍ ആണെങ്കില്‍ അത് സാധാരണമായി കണക്കാക്കുകയും ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്താല്‍, നിങ്ങളുടെ ആര്‍ത്തവം ഇല്ലാതാവുന്നതിനും സാധ്യതയുണ്ട്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് സ്റ്റോറുകള്‍ വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ അണ്ഡോത്പാദനം നിര്‍ത്താന്‍ കഴിയുന്ന ഒരു ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നായി മാറുന്നതിന് പലപ്പോഴും ശരീരഭാരം കാരണമാവുന്നുണ്ട്.

ആര്‍ത്തവം സംഭവിക്കുന്നത്

ആര്‍ത്തവം സംഭവിക്കുന്നത്

നിങ്ങളുടെ അണ്ഡാശയവും തലച്ചോറും തമ്മിലുള്ള സങ്കീര്‍ണ്ണമായ ഇടപെടലിന്റെ ഫലമാണ് നിങ്ങളുടെ ആര്‍ത്തവം സംഭവിക്കുന്നത്. നിങ്ങളുടെ ഹോര്‍മോണ്‍ അളവിലുള്ള മാറ്റങ്ങള്‍ അണ്ഡോത്പാദനത്തിന് കാരണമാകുന്നു, കൂടുതല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളുടെ ആര്‍ത്തവത്തിന് കാരണമാകുന്നു. ഇതില്‍ തടസ്സം സൃഷ്ടിക്കുന്ന എന്തും നിങ്ങളുടെ ശരീരത്തിലെ അണ്ഡോത്പാദനം തടയാന്‍ കാരണമാകുന്നുണ്ട്. നിങ്ങള്‍ അണ്ഡോത്പാദനം നടത്തിയില്ലെങ്കില്‍ പലപ്പോഴും ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള സാധ്യത ഇല്ലാതാവുന്നു.

ഭാരത്തിലെ മാറ്റങ്ങള്‍

ഭാരത്തിലെ മാറ്റങ്ങള്‍

ശരീരഭാരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ആര്‍ത്തവത്തെ ബാധിക്കുന്നു. നിങ്ങളുടെ ഭാരത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ആര്‍ത്തവത്തിന് എന്ത് സംഭവിക്കും എന്നത് എല്ലാ സ്ത്രീകളും മനസ്സിലാക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു സാധാരണ ഭാരമുള്ള വ്യക്തിയാണെങ്കില്‍ ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആര്‍ത്തവത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ട്. അതേസമയം, നിങ്ങള്‍ക്ക് ഭാരം കുറവോ അല്ലെങ്കില്‍ അമിതഭാരമോ ഉള്ള അവസ്ഥയില്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ശരീരഭാരം വര്‍ദ്ധിക്കുകയോ ശരീരഭാരം കൃത്യമായി കുറക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഭാരം കുറയുമ്പോള്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍

ഭാരം കുറയുമ്പോള്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍

നിങ്ങള്‍ക്ക് ഭാരം കുറവാണെങ്കില്‍, നിങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. സാധാരണ കലോറി നിയന്ത്രണം, അമിതമായ വ്യായാമം അല്ലെങ്കില്‍ അസുഖം നിങ്ങളുടെ കുറഞ്ഞ BMI- യ്ക്ക് പിന്നിലാണ്. ഇവ നിങ്ങളുടെ ശരീരത്തിലെ സമ്മര്‍ദ്ദങ്ങളാണ്, ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഇത് വളരെ കുറഞ്ഞ ഈസ്ട്രജന്‍ നിലയ്ക്കും കാരണമാകുന്നു, ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്.

പ്രതിരോധം ഇങ്ങനെ

പ്രതിരോധം ഇങ്ങനെ

എന്നാല്‍ കുറഞ്ഞ ബിഎംഐയില്‍ നിന്ന് ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ വീണ്ടും അണ്ഡോത്പാദനം നടത്താന്‍ അനുവദിക്കുന്നു, അതിന്റെ ഫലമായി, ആര്‍ത്തവം സ്ഥിരമായി ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഈസ്ട്രജന്‍ ഉത്പാദനം പുന:സ്ഥാപിക്കുകയും നിങ്ങളുടെ അസ്ഥികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാവുന്നതിന് സഹായിക്കുന്നു.

അമിതഭാരമുള്ളപ്പോള്‍ ആര്‍ത്തവം

അമിതഭാരമുള്ളപ്പോള്‍ ആര്‍ത്തവം

നിങ്ങള്‍ ഗണ്യമായി അമിതഭാരമുള്ളവരാണെങ്കില്‍, പ്രത്യേകിച്ചും നിങ്ങളുടെ ബിഎംഐ 35 -ല്‍ കൂടുതലാണെങ്കില്‍, നിങ്ങളുടെ ആര്‍ത്തവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ വര്‍ദ്ധിച്ച കൊഴുപ്പ് പിണ്ഡം അല്ലെങ്കില്‍ അഡിപ്പോസ് ടിഷ്യു അധിക ഈസ്ട്രജന്‍ ഉത്പാദിപ്പിക്കുന്നു, ഇത് നിങ്ങളുടെ അണ്ഡോത്പാദനത്തിനും ആര്‍ത്തവ മില്ലാത്ത അവസ്ഥക്കും കാരണമാകുന്നുണ്ട്. അമിതവണ്ണവുമായി ബന്ധപ്പെട്ട അധിക ഈസ്ട്രജന്‍ നിങ്ങളുടെ സ്തനത്തിന്റെയും ഗര്‍ഭാശയ അര്‍ബുദത്തിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ആര്‍ത്തവ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു.

 കൃത്യമായ ആര്‍ത്തവമെങ്കില്‍

കൃത്യമായ ആര്‍ത്തവമെങ്കില്‍

പതിവായി ആര്‍ത്തവമുണ്ടാകുന്നത് നിങ്ങളുടെ ശരീരത്തിലെ ആപേക്ഷിക ഹോര്‍മോണ്‍ ബാലന്‍സിന്റെ നല്ല സൂചനയാണ് നല്‍കുന്നത്. ശരീരഭാരം കുറയുകയോ അമിതഭാരം കൂടുകയോ ചെയ്യുന്നത് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു, ഇത് നിങ്ങളുടെ ആര്‍ത്തവത്തെ തടയുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആരോഗ്യകരമായ BMI നേടുന്നതിന് ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ശരിയാക്കാന്‍ കഴിയും. ഇത് നിങ്ങളുടെ അണ്ഡോത്പാദനവും ആര്‍ത്തവവും പുനരാരംഭിക്കുന്നതിന് സഹായിക്കുന്നു.

English summary

How Weight Gain and Weight Loss Affect Your Period In Malayalam

Here in this article we are discussing about how weight gain and weight loss affect your period in malayalam. Take a look.
Story first published: Friday, October 1, 2021, 16:51 [IST]
X
Desktop Bottom Promotion