For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപ്രശ്‌നത്തിന് പരിഹാരം; പനിക്കൂര്‍ക്കയുടെ ഗുണം

|

കുട്ടികളിലെ ചുമയും ജലദോഷവും ചികിത്സിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ പ്രതിവിധിയാണ് പനികൂര്‍ക്ക. നിരവധി ചികിത്സാ ഗുണങ്ങള്‍ക്ക് പേരുകേട്ട ഈ സസ്യം കേരളത്തില്‍ പ്രത്യേകിച്ചും ജനപ്രിയമാണ്. കുട്ടികളുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടില്‍ പനിക്കൂര്‍ക്ക വളര്‍ത്തണമെന്ന് ആളുകള്‍ പറയുന്നു. രോഗബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്രകൃതിദത്ത ഔഷധങ്ങളിലൊന്നായാണ് ഈ സസ്യം പരമ്പരാഗതമായി അറിയപ്പെടുന്നത്. പനിക്കൂര്‍ക്കയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: ഫ്‌ളൂ, ജലദോഷം, ഒമിക്രോണ്‍; ലക്ഷണത്തിലൂടെ എങ്ങനെ തിരിച്ചറിയാം ഒമിക്രോണ്‍ ബാധMost read: ഫ്‌ളൂ, ജലദോഷം, ഒമിക്രോണ്‍; ലക്ഷണത്തിലൂടെ എങ്ങനെ തിരിച്ചറിയാം ഒമിക്രോണ്‍ ബാധ

കുട്ടികളിലെ ജലദോഷം, പനി, ചുമ

കുട്ടികളിലെ ജലദോഷം, പനി, ചുമ

കുട്ടികളിലെ ജലദോഷം, പനി, ചുമ എന്നിവയ്ക്ക് വളരെ ഫലപ്രദമായ വീട്ടുവൈദ്യമാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയുടെ ഇല പിഴിഞ്ഞ് നീരെടുക്കുക. ഒരു ടീസ്പൂണ്‍ പനിക്കൂര്‍ക്കാ നീര് കുഞ്ഞുങ്ങള്‍ക്ക് കൊടുത്താല്‍ അവരുടെ ചുമ, ജലദോഷം, പനി, തൊണ്ടവേദന, മൂക്കടപ്പ്, നെഞ്ചിലെ കഫക്കെട്ട് എന്നിവ മാറും.

ചുമ, ബ്രോങ്കൈറ്റിസ് എന്നിവ ഭേദമാക്കാന്‍

ചുമ, ബ്രോങ്കൈറ്റിസ് എന്നിവ ഭേദമാക്കാന്‍

ചുമയ്ക്കും കഫക്കെട്ടിനും വളരെ ഫലപ്രദമാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയുടെ ഇലകള്‍ 1 കപ്പ് വെള്ളത്തില്‍ 5 മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോള്‍, ഈ കഷായം 2 ടീസ്പൂണ്‍ വീതം കുട്ടികള്‍ക്ക് അവരുടെ ചുമ, ബ്രോങ്കൈറ്റിസ് എന്നിവ ഭേദമാക്കാന്‍ നല്‍കുക. കഫത്തിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണിത്.

Most read:ആരോഗ്യം തരാന്‍ മഞ്ഞളോളം നല്ലൊരു മരുന്നില്ല; ഇങ്ങനെ കഴിച്ചാല്‍ ഇരട്ടിനേട്ടംMost read:ആരോഗ്യം തരാന്‍ മഞ്ഞളോളം നല്ലൊരു മരുന്നില്ല; ഇങ്ങനെ കഴിച്ചാല്‍ ഇരട്ടിനേട്ടം

പ്രഥമശുശ്രൂഷാ പിന്തുണ

പ്രഥമശുശ്രൂഷാ പിന്തുണ

പനിക്കൂര്‍ക്ക ഇലയുടെ സത്ത് പുരട്ടുന്നത് ചൊറിച്ചില്‍, അണുബാധ, പ്രാണികളുടെ കടി, മുറിവുകള്‍ എന്നിവ ഒഴിവാക്കുന്നു. ചര്‍മ്മരോഗങ്ങള്‍, താരന്‍, വിവിധ തരം അലര്‍ജികള്‍ എന്നിവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു.

പാല്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നു

പാല്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നു

മുലയൂട്ടുന്ന അമ്മമാരില്‍ മുലയൂട്ടല്‍ മെച്ചപ്പെടുത്താന്‍ പനിക്കൂര്‍ക്ക സഹായിക്കുന്നു. ആരോഗ്യഗുണങ്ങള്‍ പാലിലൂടെ കുട്ടിക്ക് കൈമാറ്റം ചെയ്യും.

പനി ചികിത്സ

പനി ചികിത്സ

കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള പനി ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന പ്രസിദ്ധമായ ആന്റിപൈറിറ്റിക് വീട്ടുവൈദ്യമാണ് പനികൂര്‍ക്ക. ഇല പിഴിഞ്ഞ് നീര് അകത്താക്കുക. മലേറിയയുമായി ബന്ധപ്പെട്ട പനി കുറയ്ക്കുന്നതിന് ഇത് പ്രത്യേകിച്ചും സഹായകരമാണ്. കുഞ്ഞുങ്ങള്‍ക്ക് 1 ടീസ്പൂണ്‍ പനിക്കൂര്‍ക്ക നീരും മുതിര്‍ന്നവര്‍ 2 ടേബിള്‍സ്പൂണ്‍ നീരും കഴിക്കാം.

Most read:ടെസ്റ്റ് ചെയ്താലും കണ്ടെത്താന്‍ പ്രയാസം; ആശങ്കയായി ഒമിക്രോണിന്റെ ഉപവകഭേദംMost read:ടെസ്റ്റ് ചെയ്താലും കണ്ടെത്താന്‍ പ്രയാസം; ആശങ്കയായി ഒമിക്രോണിന്റെ ഉപവകഭേദം

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

പനിക്കൂര്‍ക്ക ഉപയോഗത്തിനും പ്രയോഗത്തിന്റെ രീതികള്‍ക്കും നിരവധി വഴികളുണ്ട്. സന്ധിവാതം ബാധിച്ചവര്‍ക്ക് ചെടിയുടെ ഇലകള്‍ വെള്ളത്തില്‍ തിളപ്പിച്ച് കഴിക്കാം. സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഈ കഷായം ദിവസങ്ങളോളം കഴിക്കാം.

അപസ്മാരം

അപസ്മാരം

അപസ്മാരം ബാധിച്ച രോഗികള്‍ക്ക് രോഗം ചികിത്സിക്കാന്‍ പനികൂര്‍ക്ക പരമ്പരാഗതമായി നല്‍കിവരുന്നുണ്ട്.

അള്‍സര്‍, ദഹനക്കേട്, വയറിളക്കം

അള്‍സര്‍, ദഹനക്കേട്, വയറിളക്കം

ദഹനക്കേട്, ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് പനിക്കൂര്‍ക്ക ഇലയുടെ സത്ത് ഉപയോഗിച്ച് ചികിത്സിക്കാം. ഗ്യാസ് ഉള്ള മുതിര്‍ന്നവര്‍ക്ക്, സത്ത് തേനില്‍ കലര്‍ത്തി ചൂടാക്കുക. ദിവസത്തില്‍ രണ്ടുതവണ ഇത് കഴിക്കുക. അള്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പനിക്കൂര്‍ക്ക ഉപയോഗിക്കാം. കുട്ടികളിലെ ഉദരരോഗങ്ങള്‍ക്ക് (വയറുവേദന, വിരകള്‍ മുതലായവ) നീര് പഞ്ചസാരയുമായി കലര്‍ത്തി ദിവസം മൂന്ന് നേരം നല്‍കുക.

Most read:തലവേദന, ഉറക്കമില്ലായ്മ; ശ്രദ്ധിക്കാതെ പോകരുത് കോവിഡിന്റെ ഈ ദീര്‍ഘകാല ഫലങ്ങള്‍Most read:തലവേദന, ഉറക്കമില്ലായ്മ; ശ്രദ്ധിക്കാതെ പോകരുത് കോവിഡിന്റെ ഈ ദീര്‍ഘകാല ഫലങ്ങള്‍

മൂത്രാശയ പ്രശ്‌നങ്ങള്‍

മൂത്രാശയ പ്രശ്‌നങ്ങള്‍

മുതിര്‍ന്നവരിലെ മൂത്രാശയ രോഗങ്ങള്‍ക്ക് ഇലകള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നു. മികച്ച ഫലം ലഭിക്കുന്നതിന്, ചെടിയുടെ ഇല തിളപ്പിച്ചെടുത്ത് ഒരാഴ്ചത്തേക്ക് ദിവസത്തില്‍ പല തവണ കഴിക്കുക.

മറ്റ് രീതികള്‍

മറ്റ് രീതികള്‍

കയ്പും ഗന്ധവും കുറയ്ക്കാന്‍ പനിക്കൂര്‍ക്ക പലതരത്തില്‍ കഴിക്കാം. ചൂടുള്ള തവയില്‍ വെച്ചാണ് ഇലകളില്‍ നിന്ന് ജ്യൂസ് എടുക്കുന്നത്. ചൂടാകുമ്പോള്‍ ഇലകള്‍ സുതാര്യമാകും. തവയില്‍ നിന്ന് നീക്കം ചെയ്യുക, നിങ്ങളുടെ വിരലുകള്‍ കൊണ്ട് അവ പിഴിയുക. മുതിര്‍ന്നവരാണെങ്കില്‍ കഴുകിയ ഇലകള്‍ നേരിട്ട് വിരലുകള്‍ കൊണ്ട് പിഴിഞ്ഞ് ജ്യൂസെടുക്കാം.

Most read:ആദ്യമുണ്ടാകുന്നത് പനിയല്ല; ഒമിക്രോണിന്റെ വഴിക്കുവഴിയുള്ള ലക്ഷണങ്ങള്‍ ഇതൊക്കെMost read:ആദ്യമുണ്ടാകുന്നത് പനിയല്ല; ഒമിക്രോണിന്റെ വഴിക്കുവഴിയുള്ള ലക്ഷണങ്ങള്‍ ഇതൊക്കെ

മറ്റ് രീതികള്‍

മറ്റ് രീതികള്‍

* രണ്ട് മൂന്ന് തുള്ളി പനിക്കൂര്‍ക്ക ഇലയുടെ നീര് ശിശുക്കളിലെ നെഞ്ചുവേദന, ചുമ, ജലദോഷം എന്നിവയ്ക്ക് പരിഹാരം നല്‍കും.

* രണ്ട് മൂന്ന് തുള്ളി നീര് തലയില്‍ പുരട്ടുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ചുമയും ജലദോഷവും തടയും.

* പനിക്കൂര്‍ക്ക ഇലയുടെ സത്ത് തേനില്‍ കലര്‍ത്തി അമ്മയുടെ മുലയില്‍ പുരട്ടി കുഞ്ഞിന് നല്‍കാം. നിങ്ങള്‍ക്ക് കുഞ്ഞിന്റെ ചുണ്ടില്‍ പനിക്കൂര്‍ക്ക ഇല പുരട്ടാം.

* പനിക്കൂര്‍ക്ക ഇല സത്ത് പൊടിച്ച കല്‍ക്കണ്ടത്തില്‍ കലര്‍ത്തി പിഞ്ചുകുട്ടികള്‍ക്ക് നല്‍കിയാല്‍ തൊണ്ടയിലെ അണുബാധ, ചുമ, ജലദോഷം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

* വയറുവേദന, വിരശല്യം എന്നിവയെക്കുറിച്ച് കുട്ടികള്‍ പരാതിപ്പെടുമ്പോള്‍, പനിക്കൂര്‍ക്കയുടെ ഇല പഞ്ചസാരയില്‍ കലര്‍ത്തി ദിവസം മൂന്ന് തവണ നല്‍കാം.

* പനിക്കൂര്‍ക്ക ഇലയുടെ നീരാവി ശ്വസിച്ചാല്‍ ജലദോഷവും പനിയും മാറും.

English summary

How to Use Panikoorka For Different Health Problems in Malayalam

Panikoorka is an Ayurvedic herb, the leaves are used for treating common cold, cough and fever in babies and adults. Here is how to use Panikoorka for different health problems.
Story first published: Tuesday, January 25, 2022, 17:01 [IST]
X
Desktop Bottom Promotion