For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീരകവെളളം ഇങ്ങനെയെങ്കില്‍ പ്രമേഹ മരുന്ന്....

ജീരകവെളളം ഇങ്ങനെയെങ്കില്‍ പ്രമേഹ മരുന്ന്....

|

ആരോഗ്യം നന്നാക്കുന്നതിനും അസുഖങ്ങള്‍ മാറുന്നതിനുമെല്ലാം അടുക്കളയിലെ പല ചേരുവകളും കാര്യമായ ഗുണം നല്‍കും. പലപ്പോഴും പല അസുഖങ്ങള്‍ക്കും നാം അങ്ങാടിയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ ഗുണം നല്‍കുന്നവയാണ് അടുക്കള ചേരുവകള്‍.

അടുക്കളയിലെ രുചിക്കൂട്ടുകളില്‍ ഒന്നാണ് ജീരകം. പല ഭക്ഷണങ്ങളിലും പ്രധാന ചേരുവയായി ഉപയോഗിയ്ക്കുന്ന ഇത് നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ജീരകം പല തരത്തിലാണ് മരുന്നായി ഉപയോഗിയ്ക്കാവുന്നത്. ഇത് കൃത്യമായി ചെയ്താല്‍ ഗുണം ലഭിയ്ക്കും.

പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ശരിയായി നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളേയും തകരാറിലാക്കുന്ന ഒരു പ്രശ്‌നമാണിത്. സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ തുടങ്ങിയ പല പ്രശ്‌നങ്ങളിലേയ്ക്കും വഴിയൊരുക്കുന്ന ഒന്നാണിത്.

പ്രമേഹത്തിന് നിയന്ത്രണമായുള്ള വീട്ടുവൈദ്യങ്ങള്‍, നാടന്‍ വൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് ജീരകം. ജീരകം ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ.

ജീരകത്തില്‍

ജീരകത്തില്‍

ജീരകത്തില്‍ തൈമോക്വയ്‌നോന്‍ എന്നൊരു വസ്തുവുണ്ട്. ഇത് പ്രമേഹത്തിനുള്ള പരിഹാരമായി പ്രവര്‍ത്തിയ്ക്കും.ഇന്‍സുലിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ് ജീരകം. പാന്‍ക്രിയാസിലെ ബി സെല്‍സിനെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയാണ് ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നത്. ഇ തു വഴിയും ഇത് പ്രമേഹത്തിന് പരിഹാരമാകുന്ന ഒന്നാണ്.

ജീരകം

ജീരകം

ജീരകം തലേ ദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തുക. രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ജീരകം ഇട്ടു വയ്ക്കാം. രാവിലെ ഇതു തിളപ്പിച്ചു വെറുംവയറ്റില്‍ കുടിയ്ക്കാം. തിളപ്പിയ്ക്കാതെയും കുടിയ്ക്കാം. എന്നാല്‍ തിളപ്പിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ജീരകം

ജീരകം

ജീരകം ഉപയോഗിച്ചുളള മറ്റൊരു വഴി ഭക്ഷണ ശേഷം അര മണിക്കൂര്‍ കഴിഞ്ഞു ജീരകവെള്ളം കുടിയ്ക്കുക എന്നതാണ്. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്തുവാനും ഇന്‍സുലിന്‍ ഉല്‍പാദനത്തിനും സഹായിച്ചു തന്നെയാണ് ഈ വഴിയും പ്രവര്‍ത്തിയ്ക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നു തന്നെ ഉയരുവാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഭക്ഷണ ശേഷമുള്ള ജീരക വെള്ളം സഹായിക്കുന്നു.

ജീരകം പൊടിച്ചതു

ജീരകം പൊടിച്ചതു

ജീരകം പൊടിച്ചതു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഈ പൊടി വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതുമെല്ലാം ഗുണം നല്‍കുന്ന ഒന്നു തന്നെയാണ്. പ്രത്യേകിച്ചും പ്രമേഹത്തിനു വിരുദ്ധമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതു ചെയ്യാവുന്നതേയുള്ളൂ.

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഈ വഴികള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം സ്വീകരിയ്ക്കുക. കാരണം മരുന്നുകള്‍ക്കൊപ്പം ജീരകം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നു തന്നെ കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്നൊരു അവസ്ഥയ്ക്കു കാരണമാകും.

ജീരകം

ജീരകം

ജീരകം ദഹനം മെച്ചപ്പെടുത്തുക, തടി കുറയ്ക്കുക, വയറിന്റെ അസ്വസ്ഥതകള്‍ നീക്കുക തുടങ്ങിയ ഏറെക്കാര്യങ്ങള്‍ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ്.അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ചയ്ക്കും പരിഹാരമാണ്.

English summary

How To Use Cumin Seeds For Diabetes

How To Use Cumin Seeds For Diabetes, Read more to know about,
Story first published: Wednesday, November 6, 2019, 12:35 [IST]
X
Desktop Bottom Promotion