For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിട

|

ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമിത രക്തസമ്മര്‍ദ്ദമുള്ളവരുടെ കണക്ക് ദിനംപ്രതി ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്. ഒരു വര്‍ഷത്തെ കണക്കെടുത്തല്‍ ലോകത്തെ മൊത്തം മരണങ്ങളുടെ 12.8 ശതമാനവും 'നിശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന അമിതരക്തസമ്മര്‍ദ്ദത്താലാണ്.

Most read: പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവMost read: പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ സാധാരണമായൊരു അസുഖമാണ് അമിത രക്തസമ്മര്‍ദ്ദം. ജോലിയിലെ പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷം എന്നിവയൊക്കെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനു തന്നെ ഭീഷണിയാവുന്ന തരത്തില്‍ നമ്മുടെ ശരീര ഭാഗങ്ങളെ തളര്‍ത്താനും ഇവയ്ക്ക് കഴിവുണ്ട്.

എന്താണ് രക്തസമ്മര്‍ദ്ദം

എന്താണ് രക്തസമ്മര്‍ദ്ദം

ഹൃദയം ഒരു പമ്പ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹൃദയത്തിന്റെ പമ്പിങിന് ശക്തി കൂടുന്നതിനനുസരിച്ച് അത്രയും ശക്തിയായി രക്തം പുറംതള്ളപ്പെടും. രക്തക്കുഴലുകളിലൂടെ പോകുമ്പോഴുള്ള ഈ രക്തത്തിന്റെ ഒഴുക്കിന്റെ ശക്തിയാണ് രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്നത്. ഹൃദയം രക്തം പുറംതള്ളുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന കൂടിയ മര്‍ദ്ദത്തിന് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നും രക്തം പുറംതള്ളി ഹൃദയം വിശ്രമിക്കുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തെ ഡയസ്റ്റോളിക് രക്തസമ്മര്‍ദം എന്നും പറയുന്നു.

അപകട ഘടകങ്ങള്‍ എന്തൊക്കെ ?

അപകട ഘടകങ്ങള്‍ എന്തൊക്കെ ?

ഒരാളില്‍ രക്തസമ്മര്‍ദ്ദം പിടിപെടാന്‍ നിരവധി ജീവിത ഘടകങ്ങള്‍ കാരണമാകുന്നു. അനാരോഗ്യകരമായ ഭക്ഷണരീതികള്‍ (അമിതമായ ഉപ്പിന്റെ ഉപഭോഗം, പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണക്രമം, കുറഞ്ഞ അളവിലുള്ള പഴം, പച്ചക്കറി ഉപഭോഗം), വ്യായാമക്കുറവ്, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം, അമിതവണ്ണം തുടങ്ങിയവ സാധാരണ അപകട ഘടകങ്ങളാണ്. രക്തസമ്മര്‍ദ്ദത്തിന്റെ കുടുംബ ചരിത്രം, പ്രായം, പ്രമേഹം അല്ലെങ്കില്‍ വൃക്കരോഗം പോലുള്ള അവസ്ഥകള്‍ തുടങ്ങിയവയും അമിത രക്തസമ്മര്‍ദ്ദത്തിന്റെ അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

Most read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സMost read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സ

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദമുള്ള മിക്ക ആളുകള്‍ക്കും ഈ പ്രശ്‌നത്തെക്കുറിച്ച് അറിവുണ്ടാവില്ല എന്നതാണ് സത്യം. കാരണം, ഇതിന് മുന്നറിയിപ്പ് അടയാളങ്ങളോ ലക്ഷണങ്ങളോ ഇല്ലാതെ വരുന്നു. ഇക്കാരണത്താല്‍, രക്തസമ്മര്‍ദ്ദം പതിവായി അളക്കേണ്ടത് അത്യാവശ്യമാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍, അതിരാവിലെ തലവേദന, മൂക്കില്‍ നിന്ന് രക്തം വരിക, ക്രമരഹിതമായ ഹൃദയമിടിപ്പ്, കാഴ്ചാ വ്യതിയാനം, ചെവിയില്‍ മുഴങ്ങല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം. കടുത്ത രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ഉത്കണ്ഠ, നെഞ്ചുവേദന, പേശികളില്‍ വിറയല്‍ എന്നിവയും അനുഭവപ്പെടുന്നു.

ചികിത്സ

ചികിത്സ

രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ ആളുകള്‍ അവരുടെ ജീവിതത്തിലെ വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ശരിയായ പരിചരണവും അവബോധവും ഇല്ലാത്തത് രോഗാവസ്ഥയെ വഷളാക്കിയേക്കാം. സ്ഥിരമായുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും അതിലൂടെ മരണത്തിനും ഇടയാക്കിയേക്കാം.

Most read:ഒരാഴ്ച ശീലം; ഒട്ടിയ വയര്‍ ഉറപ്പാക്കാന്‍ ഈ വെള്ളംMost read:ഒരാഴ്ച ശീലം; ഒട്ടിയ വയര്‍ ഉറപ്പാക്കാന്‍ ഈ വെള്ളം

ഭക്ഷണം

ഭക്ഷണം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് അവരുടെ ഭക്ഷണത്തെക്കുറിച്ച് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് രക്തക്കുഴലുകളെ തടസ്സപ്പെടുത്തി രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തുന്നു. ഇതേ കാരണത്താല്‍ തന്നെ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മല്ലി

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മല്ലി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മല്ലി. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ സുഗന്ധവ്യഞ്ജനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മികച്ച പരിഹാരമാണിത്. ഹൃദയത്തിന് ഗുണകരമാകുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയില്‍ നിന്നുള്ള ഘടകങ്ങള്‍ കാല്‍സ്യം അയോണുകളുമായും ന്യൂറോ ട്രാന്‍സ്മിറ്റര്‍ അസറ്റൈല്‍കോളിനുമായും സംവദിക്കുന്നതായി പഠനങ്ങള്‍ അവകാശപ്പെടുന്നു, ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

Most read:ആരോഗ്യമുള്ള ഹൃദയത്തിന് ആഴ്ചയില്‍ അല്‍പം ചോക്ലേറ്റ്Most read:ആരോഗ്യമുള്ള ഹൃദയത്തിന് ആഴ്ചയില്‍ അല്‍പം ചോക്ലേറ്റ്

അമിത സോഡിയം പുറംതള്ളുന്നു

അമിത സോഡിയം പുറംതള്ളുന്നു

കൂടാതെ, കുടലിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും വളരെ ഫലപ്രദമാണ് മല്ലി. മല്ലിയിലെ ഡൈയൂററ്റിക് ഗുണങ്ങല്‍ നല്ല രീതിയില്‍ മൂത്രം പുറന്തള്ളാന്‍ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിലെത്തുന്ന അമിത സോഡിയം പുറന്തള്ളപ്പെടുന്നു. ഇതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുന്നു. പ്രമേഹം, അമിതവണ്ണം തുടങ്ങിയ അവസ്ഥകളേയും നിയന്ത്രിക്കാന്‍ മല്ലി ഗുണം ചെയ്യുന്നു.

മല്ലി എങ്ങനെ ഉപയോഗിക്കാം

മല്ലി എങ്ങനെ ഉപയോഗിക്കാം

പാചകത്തിനായി മിക്കവരും മല്ലിപ്പൊടിയാണ് ഉപയോഗിക്കാറ്. എന്നാല്‍ ഇതിലൂടെ മല്ലിയുടെ ഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. അസുഖങ്ങള്‍ ചെറുക്കാനായി മല്ലിയിട്ട വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി ഒരു വലിയ സ്പൂണില്‍ മല്ലിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ രാത്രി മുക്കിവയ്ക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി മല്ലിയെടുത്ത് വെറുതെ ചവച്ച് കഴിക്കാവുന്നതുമാണ്. ഇതും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഗുണം ചെയ്യുന്നതാണ്.

Most read:മെലിഞ്ഞവര്‍ വിഷമിക്കേണ്ട; തടി കൂട്ടാന്‍ വഴിയുണ്ട്Most read:മെലിഞ്ഞവര്‍ വിഷമിക്കേണ്ട; തടി കൂട്ടാന്‍ വഴിയുണ്ട്

English summary

How to Use Coriander to Manage High Blood Pressure

Coriander is said to do wonders for your heart health and blood pressure. Read on how coriander helps you to manage high blood pressure.
X
Desktop Bottom Promotion