For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിരോധത്തിനായി ധരിക്കാം N95 മാസ്‌കുകള്‍

|

കൊറോണ വൈറസിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ഈ ദിവസങ്ങളില്‍ ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്. കൂടാതെ അണുബാധ മൂലം രോഗം വരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതും എല്ലായ്‌പ്പോഴും നല്ലതാണ്. പനി, ജലദോഷം, മറ്റ് വൈറല്‍ അണുബാധകള്‍ എന്നിവയില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ N95 മാസ്‌കുകള്‍ ധരിക്കാവുന്നതാണ്. വൈറസ് ബാധ കുതിച്ചുയര്‍ന്നതോടെ ഇപ്പോള്‍ N95 മാസ്‌കുകളുടെ ആവശ്യകതയും ഏറിയിട്ടുണ്ട്.

Most read: കൊറോണ: പടരാതിരിക്കാന്‍ പ്രതിരോധം

എന്താണ് N 95 മാസ്‌ക്

എന്താണ് N 95 മാസ്‌ക്

നിങ്ങള്‍ ശ്വസിക്കുന്ന വായുവിലെ പൊടിപടലങ്ങളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും 95% പരിരക്ഷ N95 മലിനീകരണ മാസ്‌ക് ഉറപ്പാക്കുന്നു. ഫില്‍ട്ടറുകളുടെ പ്രത്യേകതയോടെയാണ് ഒരു N95 മലിനീകരണ മാസ്‌ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ മാസ്‌കുകളിലെ ശ്വസന പ്രതിരോധം മറ്റ് തരത്തിലുള്ള മലിനീകരണ വിരുദ്ധ മാസ്‌കുകളേക്കാള്‍ താരതമ്യേന കുറവാണ്. ശ്വാസംമുട്ടല്‍ അനുഭവപ്പെടാതെ ദീര്‍ഘനേരം ഇത് നിങ്ങള്‍ക്ക് ധരിക്കാവുന്നതാണ്. ഈ മാസ്‌കുകള്‍ പതിവ് ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതിനാല്‍ ദോഷകരമായ രാസനീരാവി, വാതകങ്ങള്‍ എന്നിവയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

എത്രത്തോളം ഫലപ്രദമാണ്

എത്രത്തോളം ഫലപ്രദമാണ്

ഒരു മാസ്‌കിന്റെ ഫലപ്രാപ്തി പ്രാഥമികമായി അത് നിങ്ങളുടെ മുഖത്തിന് എത്രത്തോളം യോജിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മിക്ക N95 മാസ്‌കുകളും ഒരു മൂക്ക് ക്ലിപ്പ് ഉപയോഗിച്ച് ലഭ്യമാണ്. അത് നിങ്ങളുടെ മുഖത്തിനനുസരിച്ച് മാസ്‌കിന്റെ പിടുത്തം ക്രമീകരിക്കാന്‍ അനുവദിക്കും. ഫലപ്രാപ്തിക്കായി ഫില്‍ട്ടറുകളുടെ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍, നിങ്ങള്‍ കൃത്യസമയത്ത് ഫില്‍ട്ടര്‍ മാറ്റുന്നുവെന്ന് ഉറപ്പാക്കുക.

വീണ്ടും ഉപയോഗിക്കാനാകുമോ

വീണ്ടും ഉപയോഗിക്കാനാകുമോ

സാധാരണയായി ലഭ്യമായ ച95 മാസ്‌കുകള്‍ പലതവണ ധരിക്കാനും ഉപയോഗിക്കാനും കഴിയുമെങ്കിലും അവയ്ക്കും ഒരു കാലയളവുണ്ട്. മാസ്‌ക് ക്ഷയിച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ മലിനീകരണം കാരണം ഫില്‍ട്ടര്‍ അടഞ്ഞുപോയാല്‍ ഇവ ഉപയോഗ ശൂന്യമാകുന്നു. ആ സമയം മലിനീകരണത്തില്‍ നിന്ന് നിങ്ങളെ പരിരക്ഷിക്കാന്‍ ഇത് ഫലപ്രദമാകില്ല.

Most read: കൊറോണ: പടരാതിരിക്കാന്‍ പ്രതിരോധം

N95 മാസ്‌കും N99 മാസ്‌കും

N95 മാസ്‌കും N99 മാസ്‌കും

ഉയര്‍ന്ന തോതിലുള്ള മലിനീകരണം കാരണം N95, N99 മാസ്‌കുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറെ പ്രചാരത്തിലുണ്ട്. എന്നിരുന്നാലും, ഈ മാസ്‌കുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ഫില്‍ട്ടറേഷന്റെ നിലയാണ്. ഒരു N95 മാസ്‌ക് 95% പൊടിയും മലിനീകരണവും ഫില്‍ട്ടര്‍ ചെയ്യുന്നു. അതേസമയം N99 മാസ്‌ക് 99% മലിനീകരണം ഫില്‍ട്ടര്‍ ചെയ്യുന്നു. മറ്റൊരു പ്രധാന വ്യത്യാസം, N99 മാസ്‌ക്കിനെ അപേക്ഷിച്ച് N95 മാസ്‌കുകളില്‍ ശ്വസനം എളുപ്പമാണ് എന്നതാണ്.

N95 മാസ്‌കിന്റെ കാലാവധി

N95 മാസ്‌കിന്റെ കാലാവധി

സാധാരണയായി N95 മാസ്‌കിന്റെ പായ്ക്കില്‍ ഫില്‍ട്ടറിന്റെ ആയുസ്സ് പരാമര്‍ശിക്കുന്നുണ്ട്. മണിക്കൂറുകളുടെ എണ്ണം കണക്കാക്കി അതനുസരിച്ച് ഉപയോഗിക്കാന്‍ കഴിയും. കാലാവധി കണക്കാക്കുന്നതിന് ചില മാസ്‌കുകള്‍ കളര്‍ ഇന്‍ഡിക്കേറ്ററുമായി വരുന്നു. ചിലപ്പോള്‍ മാസ്‌കുകള്‍ പതിവ് ഉപയോഗം കാരണം കീറുന്നതും അതിന്റെ കാര്യക്ഷമത കുറയ്ക്കുന്നു. ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും മാസ്‌ക് മാറ്റി ഉപയോഗിക്കുക.

Most read: കൊറോണ: ആശങ്കയല്ല വേണ്ടത് ജാഗ്രത

ഉപയോഗത്തില്‍ ശ്രദ്ധിക്കാന്‍

ഉപയോഗത്തില്‍ ശ്രദ്ധിക്കാന്‍

വിട്ടുമാറാത്ത ശ്വസന, ഹൃദയ, അല്ലെങ്കില്‍ മറ്റ് മെഡിക്കല്‍ അവസ്ഥയുള്ള ആളുകള്‍ ച95 റെസ്പിറേറ്റര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ കാണണം. കാരണം ച95 റെസ്പിറേറ്റര്‍ ധരിക്കുന്നവര്‍ക്ക് ശ്വസിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ചില മോഡലുകളില്‍ ശ്വസന വാല്‍വുകളുണ്ട്, അത് ശ്വസനം എളുപ്പമാക്കുകയും ചൂട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. അണുവിമുക്തമായ അവസ്ഥകള്‍ ആവശ്യമുള്ളപ്പോള്‍ ശ്വസന വാല്‍വുകളുള്ള ച95 മാസ്‌കുകള്‍ ഉപയോഗിക്കരുത്.

English summary

How To Use An N95 Mask To Prevent Coronavirus

Protect yourself from bacterial and viral infections through N95 pollution mask. Read on how to use an N95 mask to prevent coronavirus.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X