For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം

|

വായിലെ പൊള്ളല്‍ പലപ്പോഴും നമ്മുടെ സമാധാനം കളയുന്നതാണ്. കാരണം ഇഷ്ടമുള്ള ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. നാവിലുണ്ടാവുന്ന പൊള്ളല്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. കാരണം ഇത് നിങ്ങളുടെ വായുടെ ഉപരിതലത്തിലാണ് അപകടമുണ്ടാക്കുന്നത്. അതിന്റെ ഫലമായി വായ അല്ലെങ്കില്‍ നാവിന് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ചിലപ്പോള്‍ ഇത് രുചി കുറക്കുകയും അമിതമായ വേദനയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വായിലെ ഒരു സാധാരണ പൊള്ളലിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം

Minor Burns Of Your Mouth

ചൂടുള്ള പാനീയങ്ങളോ അല്ലെങ്കില്‍ ഭക്ഷണമോ കഴിക്കുമ്പോള്‍ പലരും ഈ പൊള്ളലിന് ഇരയാവുന്നു. അതിന്റെ ഫലമായി നാവിലും വായയിലും വീക്കവും കുമിളകളും പൊള്ളലുകളും ഉണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് നാം തേടുന്നത്. ഇത് നാവിനും വായക്കും അതികഠിനമായ ചുവപ്പ് നിറം നല്‍കുകയും അതികഠിനമായ വേദനയുണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും മണിക്കൂറുകളോളം ഇതിന്റെ ഫലം ഉണ്ടാവുന്നു. എന്നാല്‍ നാവിലെയയും വായിലേയും പൊള്ളലിന് പരിഹാരം കാണുന്നതിന് വേണ്ടി ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചായ

ചായ

ചായ കുടിച്ചിട്ടാണ് നിങ്ങളുടെ വായ പൊ്ള്ളിയത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിന് പരിഹാരം കാണാന്‍ അല്‍പം ചമോമൈല്‍ ചായ കുടിക്കാവുന്നതാണ്. കാരണം ഇത് നിങ്ങളുടെ പൊള്ളലിനെ ഇല്ലാതാക്കുന്നു. കാരണം ഇത് നല്ലൊരു അണുനാശിനിയാണ്. മാത്രമല്ല ഇത് ചൂടുള്ളത് ഒരിക്കലും കുടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി നല്ലതുപോലെ തണുത്ത ഒരു ഗ്ലാസ്സ ചമോമൈല്‍ ചായ കുടിക്കുക. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല പൊള്ളലിലും അത് മൂലം ഉണ്ടായ കുമിളകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചമൊമൈല്‍ ചായ.

തണുപ്പ്

തണുപ്പ്

പെട്ടെന്ന് വേദനയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്നത് എപ്പോഴും തണുപ്പുള്ള വസ്തുക്കള്‍ ഉപയോഗിക്കുക എന്നതാണ്. നല്ലതുപോലെ തണുത്ത ഒരു ഗ്ലാസ്സ് പാലോ വെള്ളമോ കുടിക്കുന്നതിലൂടെ നിങ്ങളുടെ വായിലെ പൊള്ളലിനെ പരിഹരിക്കാന്‍ സാധിക്കുന്നു. ഇത് വേദന കുറക്കുകയും നിങ്ങളുടെ വായില്‍ പൊള്ളല്‍ മൂലമുണ്ടാവുന്ന കുമിളകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ ഗുണം നല്‍കുന്നു എന്നതാണ് സത്യം. നാവിന്റേയും വായുടേയും അസ്വസ്ഥത കുറക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ വേദനക്ക് പെട്ടെന്ന് ആശ്വാസം പകരുന്നതിനും സഹായിക്കുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ നാവിലെ പൊള്ളലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പൊള്ളലിന് പരിഹാരം കാണുന്നതിലൂടെ അത് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പൊള്ളലിനും അസ്വസ്ഥതക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ഇത് വായിലെ കുമിളകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് പൊള്ളല്‍ ഏറ്റാല്‍ ഉടനേ തന്നെ അല്‍പം ഉപ്പ് വായില്‍ വെക്കുക. ഇതിലൂടെ നിങ്ങളുടെ നാവിലെ പൊള്ളലിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഐസ് ക്യൂബ് ഉപയോഗിക്കരുത്

ഐസ് ക്യൂബ് ഉപയോഗിക്കരുത്

ഐസ് ക്യൂബ് പലപ്പോഴും നിങ്ങളുടെ പൊള്ളലിന് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ഇത് ഒരു കാരണവശാലും വായിലെ പൊള്ളലിന് ഉപയോഗിക്കാന്‍ പാടില്ല. കാരണം പലപ്പോഴും അത് നിങ്ങളുടെ വേദന വഷളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നാവോ വായയോ പൊള്ളിയാല്‍ ഐസ് വെക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. എന്നാല്‍ വളരെ ചെറിയ പൊള്ളലാണെങ്കില്‍ അത് അധികം പ്രശ്‌നം നല്‍കുന്നില്ല. മാത്രമല്ല നിങ്ങളുടെ വേദന കൂടുതല്‍ വഷളാക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ മദ്യം, മസാലകള്‍ അടങ്ങിയവയൊന്നും കഴിക്കാന്‍ പാടില്ല.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കറ്റാര്‍വാഴ നീര് ജ്യൂസ് രൂപത്തില്‍ ആക്കി അത് കൊണ്ട് പൊള്ളലേറ്റ ഭാഗത്ത് തടവുക. ഇതിലൂടെ നിങ്ങളുടെ വായിലെ പൊള്ളല്‍ മൂലം ഉണ്ടാവുന്ന വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു. കറ്റാര്‍വാഴ സത്ത് അടങ്ങിയിരിക്കുന്ന മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത് പൊള്ളലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.. എന്നാല്‍ നിലവില്‍, വായിലെ പൊള്ളലിന് പരിഹാരം കാണാന്‍ കറ്റാര്‍ വാഴഉപയോഗപ്രദമാണെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നുമില്ല എന്നതും വാസ്തവമാണ്.

Most read:തണുപ്പ് കാലത്ത് വെള്ളം കുടി കുറവോ: അപകടം പുറകേയുണ്ട്

നട്ടെല്ല് സൂപ്പര്‍ സ്‌ട്രോംങ് ആക്കും മസില്‍വേദന പമ്പകടത്തും 7 യോഗപോസുകള്‍നട്ടെല്ല് സൂപ്പര്‍ സ്‌ട്രോംങ് ആക്കും മസില്‍വേദന പമ്പകടത്തും 7 യോഗപോസുകള്‍

English summary

How To Treat A Minor Burns Of Your Mouth In Malayalam

Here in article we are discussing about how to handle a minor burn of your mouth in malayalam. Take a look.
X
Desktop Bottom Promotion