For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് രക്തദാനം ചെയ്യുന്നവര്‍ അറിയാന്‍

|

കൊറോണവൈറസ് ഓരോ ദിവസം ചെല്ലുന്തോറും നമ്മുടെ ഭീതി വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. കാരണം മരണനിരക്ക് വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് നാം ലോകമെങ്ങും കണ്ടു കൊണ്ടിരിക്കുന്നത്. കൊറോണവൈറസിന്റെ കാര്യത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് ഇന്ന് നമ്മുടെ രാജ്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രക്തദാനം മഹാദാനം എന്നാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ലോക രക്തദാതാക്കളുടെ കാര്യത്തില്‍ കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

രക്തദാനത്തിന് ശേഷം മുന്‍പ് ഭക്ഷണം ശ്രദ്ധിക്കണംരക്തദാനത്തിന് ശേഷം മുന്‍പ് ഭക്ഷണം ശ്രദ്ധിക്കണം

How To Safely Donate Blood During Coronavirus Pandemic

കൊറോണക്കാലത്ത് രക്തം ദാനം ചെയ്യുന്ന അവസ്ഥയില്‍ ആണെങ്കില്‍ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വളരെയധികം ശ്രദ്ധയോടെ വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. വൈറസ് പകരാനുള്ള ഭയം പലപ്പോഴും രക്തദാതാക്കളുടെ എണ്ണത്തിലും കുറവു വരുത്തി. കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതോടെ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍ രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. രക്തത്തിന്റെ ആവശ്യകത ഏത് സമയത്തും ഒന്നുതന്നെയാണ് (അല്ലെങ്കില്‍ കൂടുതല്‍). അതേ സമയം കൊറോണവൈറസ് മൂലം രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. പകര്‍ച്ചവ്യാധി സമയത്ത് പോലും രക്തം ദാനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളും ആശുപത്രിയും എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കേണ്ടതുണ്ടെന്ന് ഉറപ്പാക്കുക.

ആര്‍ക്കാണ് രക്തം ദാനം ചെയ്യാന്‍ കഴിയുക?

ആര്‍ക്കാണ് രക്തം ദാനം ചെയ്യാന്‍ കഴിയുക?

ആര്‍ക്കൊക്കെയാണ് രക്തം ദാനം ചെയ്യാന്‍ സാധിക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രോഗലക്ഷണങ്ങളില്ലാത്ത, അല്ലെങ്കില്‍ അടുത്തിടെ അസുഖം ബാധിക്കാത്ത, ഒരു കോവിഡ് 19 രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താത്ത ആര്‍ക്കും സുരക്ഷിതമായി രക്തം ദാനം ചെയ്യാന്‍ കഴിയും. രോഗലക്ഷണങ്ങളില്ല എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പരിശോധിച്ച് നെഗറ്റീവ് ആണ് ഫലം എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് രക്തവും രക്തവും പ്ലാസ്മ ദാനം ചെയ്യുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗ്ഗത്തെക്കുറിച്ച് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുന്നോട്ട് പോവുന്നതില്‍ യാതൊരു വിധത്തിലുള്ള തടസ്സവും ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം

നല്ല ശ്വസന ശുചിത്വം പാലിക്കുക. ഉദാഹരണത്തിന്, ചുമയോ തുമ്മലോ പരസ്യമായി ചെയ്യരുത്. നിങ്ങളുടെ മാസ്‌ക് ധരിക്കുന്നത് തുടരുക അല്ലെങ്കില്‍ ചുമ അല്ലെങ്കില്‍ തുമ്മല്‍ എന്നിവ് കൈമുട്ട് ഉപയോഗിച്ച് മറക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. കൈ ശുചിത്വം ശരിയായി പാലിക്കണം. നിങ്ങളുടെ കൈകള്‍ ശരിയായി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യുക. ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും വളരെയധികം പ്രാധാന്യമുണ്ടായിരിക്കണം.

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം

ആശുപത്രിയിലെ സീറ്റുകള്‍ വെയിറ്റിംഗ് ഏരിയയിലും കളക്ഷന്‍ ഏരിയയിലും ഉള്‍പ്പെടെ കുറഞ്ഞത് ആറടി അകലം പാലിക്കണം. ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും തെര്‍മല്‍ സ്‌ക്രീനിംഗ് അവര്‍ പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് ചെയ്യണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗബാധയും രോഗത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നുണ്ട്. ഓരോ രക്തദാനം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് ഇത്തരം പരിശോധനകള്‍ എല്ലാം തന്നെ. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

രക്തം ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

രക്തം ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

രക്തം ദാനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന്വ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും രോഗം പടരാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. രക്തം ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതെല്ലാമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൈ വൃത്തിയാക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരിക്കുക. രക്തം ദാനം ചെയ്യുന്നതിന് മുമ്പും ശേഷവും കൈ കഴുകുക. അല്ലെങ്കില്‍ സാനിറ്റൈസര്‍ ചെയ്യുന്നതിന് എങ്കിലും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മാസ്്ക് ധരിക്കുന്നത് തുടരുക, നിങ്ങളുടെ മുഖത്തോ മാസ്‌കിന്റെ പുറത്തേയോ തൊടരുത്. നിങ്ങളുടെ മുഖം തൊടുന്നതിനുമുമ്പ് കൈ കഴുകുക, നിങ്ങളുടെ മുഖംമൂടിയുടെ പുറം ഭാഗത്ത് അബദ്ധത്തില്‍ സ്പര്‍ശിക്കുകയാണെങ്കില്‍ പോലും കൈ കഴുകുകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ രോഗസാധ്യതക്കുള്ള വളരെയധികം കൂടുതലാണ്.

വീട്ടിലെത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

വീട്ടിലെത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

നിങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, എല്ലാ വസ്ത്രങ്ങളും മാറ്റി കഴുകുക, കുളിക്കുക. മൂക്കിലെ അണുബാധ ഒഴിവാക്കുന്നതിന് വേണ്ടി ആവി പിടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രിയില്‍ ഒരു കപ്പ് ഹെര്‍ബല്‍ ടീ, മഞ്ഞള്‍പ്പാല്‍ എന്നിവ കഴിക്കുക. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ഇത് എല്ലാ ദിവസവും ചെയ്യാം. രക്തദാനത്തിന് ശേഷം എല്ലാ ദിവസവും ഒരു കപ്പ് മഞ്ഞള്‍പ്പാല്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഓരോ ദിവസവും നിങ്ങള്‍ രോഗത്തെ ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

English summary

How To Safely Donate Blood During Coronavirus Pandemic

Here in this article we are discussing about how safely donate blood during coronavirus pandemic. Read on.
X
Desktop Bottom Promotion