For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കാം, അറിയൂ

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കാം, അറിയൂ

|

ചാടിയ വയര്‍ ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷന്മാരെ ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞവര്‍ക്കായിരുന്നു ഈ പ്രശ്‌നമെങ്കില്‍ ഇന്നത്തെ കാലത്ത് ഇത് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്‌നവുമാണ്.

വയറിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണശീലം. വറുത്തതും വാരി വലിച്ചു കഴിയ്ക്കുന്ന ശീലവുമെല്ലാം തന്നെ വയര്‍ ചാടുവാന്‍ ഇടയാക്കുന്ന ഒന്നാണ്. വ്യായാമക്കുറവാണ് മറ്റൊരു പ്രശ്‌നം. ഇരുന്ന ഇരിപ്പില്‍ ജോലി ചെയ്യുന്നവര്‍ ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്നു.

വയര്‍ കുറയുവാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ ക്രഞ്ചസ് പോലുള്ളവ ഏറെ ഗുണം ചെയ്യും. എന്നാല്‍ പലര്‍ക്കും വയര്‍ കുറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും വ്യായാമം ചെയ്യാന്‍ താല്‍പര്യമുണ്ടാകില്ല. ചിലര്‍ക്കിതിന് സമയമോ സൗകര്യമോ ഉണ്ടാകില്ല.

വയര്‍ ചാടുന്നതു കേവലം സൗന്ദര്യപ്രശ്‌നമായി മാത്രം കാണേണ്ടതില്ല. ഇത് പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗങ്ങളിലുമുള്ള കൊഴുപ്പിനേക്കാള്‍ അപകടകാരിയാണ്. പല അസുഖങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നു കൂടിയാണിത്.

വ്യായാമം ചെയ്യാന്‍ പറ്റില്ല, എന്നാല്‍ വയറു കുറയുകയും വേണമെന്നുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ചില വഴികളുണ്ട്. വളരെ ലളിതമായ ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ, ഗുണമുണ്ടാകുക തന്നെ ചെയ്യും.

വെള്ളം

വെള്ളം

വെള്ളം ശരീരത്തിലെയും വയറ്റിലെയും കൊഴുപ്പു കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ധാരാളം വെള്ളം കുടിയ്ക്കുക. ഇതു വഴി ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളപ്പെടുന്നു. ഇതു വയറു കുറയാനും നല്ലതാണ്. നല്ല ശോധന നല്‍കുന്നു, ദഹനം നല്‍കുന്നു, വയറ്റിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നു. ഇതെല്ലാം തന്നെ വയര്‍ കുറയാന്‍ സഹായിക്കുന്ന വഴികളാണ്. ഇതുപോലെ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് അര ലിറ്റര്‍ വെള്ളം കുടിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവും വിശപ്പുമെല്ലാം കുറയ്ക്കും. ഇതും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചെറുചൂടുള്ള നാരങ്ങാവെള്ളം

ചെറുചൂടുള്ള നാരങ്ങാവെള്ളം

ചെറുചൂടുള്ള നാരങ്ങാവെള്ളം വെറുംവയറ്റില്‍ കുടിച്ചു ദിവസം തുടങ്ങാം. നാരങ്ങയിലെ വൈറ്റമിന്‍ സി, പെക്ടിന്‍, സിട്രിക് ആസിഡ് എന്നിവയെല്ലാം തന്നെ വയറ്റിലെ കൊഴുപ്പു പുറന്തള്ളുവാന്‍ സഹായിക്കുന്ന ഒന്നാണ്. നാരങ്ങാവെള്ളം കുടിയ്ക്കുവാന്‍ മടിയെങ്കില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു ദിവസം തുടങ്ങുക. ചൂടുവെള്ളം ശരീരത്തിലെ ഊഷ്മാവ് വര്‍ദ്ധിപ്പിയ്ക്കും, ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ഇതെല്ലാം തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

വയര്‍ കൂടാന്‍ പ്രധാന കാരണം

വയര്‍ കൂടാന്‍ പ്രധാന കാരണം

വയര്‍ കൂടാന്‍ പ്രധാന കാരണം പലരുടേയും അത്താഴ ശീലമാണ്. വൈകി അത്താഴം കഴിയ്ക്കുന്നത്, വയര്‍ വല്ലാതെ നിറയും വിധത്തില്‍ കഴിയ്ക്കുന്നത്, കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണം രാത്രി കഴിയ്ക്കുന്നത് എല്ലാം തന്നെ വയര്‍ ചാടാന്‍ വഴിയൊരുക്കും. അത്താഴം കഴിവതും നേരത്തേയാക്കുക. പറ്റുമെങ്കില്‍ 7-8നുള്ളില്‍ തന്നെ. പിന്നീട് യാതൊന്നും കഴിയ്ക്കരുത്. അത്താഴം കഴിഞ്ഞയുടന്‍ പല്ലു തേയ്ക്കുന്നത് വീണ്ടും ഭക്ഷണം കഴിയ്ക്കുന്നതു തടയാനുള്ള സൈക്കോളജിക്കള്‍ മാര്‍ഗമാണ്. അരവയര്‍ അത്താഴം ശീലമാക്കുക. ഇതിനു ശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞുറങ്ങുക. അത്താഴ ശേഷം നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ ചെയ്യുക. വളരെ ലഘുവായി മാത്രം രാത്രി കഴിയ്ക്കുക. ചോറു പോലുള്ളവ ഒഴിവാക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

ചില ഭക്ഷണ വസ്തുക്കള്‍ ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് വെളുത്തുള്ളി. ഇതു കൊഴുപ്പു കളയാന്‍ പ്രധാനപ്പെട്ട ഒന്നാണ്. വെളുത്തുള്ളി വെറുംവയറ്റില്‍ കടിച്ചു ചവച്ചു കഴിയ്ക്കാം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്. ഇതുപോലെ ഇഞ്ചി, കറുവാപ്പട്ട, ജീരകം തുടങ്ങിയവയെല്ലാം തന്നെ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവെയല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 മധുരം.

മധുരം.

വയര്‍ ചാടുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് മധുരം. പ്രത്യേകിച്ചും കൃത്രിമ മധുരം. ഇവ കഴിവതും ഒഴിവാക്കുക. ആവശ്യമെങ്കില്‍ തേന്‍ പോലുള്ള സ്വാഭാവിക മധുരം മാത്രം കഴിയ്ക്കുക. ഇതുപോലെ മധുരമുള്ള പാനീയങ്ങളും ഒഴിവാക്കുക. ഇതു വയര്‍ ചാടുവാന്‍ കാരണമാകുന്ന ഒന്നാണ്.

English summary

How To Reduce Belly Fat Without Exercise

How To Reduce Belly Fat Without Exercise, Read more to know about,
Story first published: Tuesday, October 15, 2019, 12:05 [IST]
X
Desktop Bottom Promotion