For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലി തിളപ്പിച്ച വെള്ളത്തിൽ തടി, പ്രമേഹം ഒതുക്കാം

|

മല്ലി നമ്മുടെ കറികളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പലപ്പോഴും ഇറച്ചിക്കും മീനിനും എല്ലാം സ്വാദ് വരണം എന്നുണ്ടെങ്കിൽ മല്ലി തന്നെയാണ് ഏറ്റവും മികച്ച കൂട്ടും. എന്നാൽ മല്ലി ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്കറിയുമോ? ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയെ തുരത്തിയോടിക്കുന്നതിന് മല്ലി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. മല്ലി പക്ഷേ എങ്ങനെ ഉപയോഗിക്കണം എന്നുള്ള കാര്യം പലർക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞ ശേഷം മാത്രം ആരോഗ്യത്തിന് മല്ലി ഉപയോഗിക്കേണ്ടതാണ്.

മല്ലിയിട്ട് തിളപ്പിച്ച വെള്ളമാണ് ആരോഗ്യത്തിന് ഉപയോഗിക്കുന്നത്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, നിയാസിൻ, തയാമിൻ എന്ന് വേണ്ട പല വിധത്തിലുള്ള ഘടകങ്ങൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾക്കും നല്ലൊരു മികച്ച ഒറ്റമൂലിയാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം.

കറ്റാർ വാഴ തേൻ; ഒരു സ്പൂണിൽ തടി കുറക്കാൻ മാർഗ്ഗംകറ്റാർ വാഴ തേൻ; ഒരു സ്പൂണിൽ തടി കുറക്കാൻ മാർഗ്ഗം

പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവക്കെല്ലാം പെട്ടെന്നാണ് മല്ലിയിൽ പരിഹാരമുള്ളത്. മല്ലി വെള്ളം പല വിധത്തില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. അതിന് വേണ്ടി എങ്ങനെ ഇത് തയ്യാറാക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പ്രമേഹത്തിനെ പരിഹരിക്കുന്നതിന് വേണ്ടി മല്ലിയിട്ട വെള്ളം എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

രണ്ട് തരത്തിൽ തയ്യാറാക്കാം

രണ്ട് തരത്തിൽ തയ്യാറാക്കാം

മല്ലിയിട്ട വെള്ളം രണ്ട് തരത്തിൽ നമുക്ക് തയ്യാറാക്കാൻ സാധിക്കുന്നുണ്ട്. മല്ലി വെള്ളത്തിൽ കുതിർത്ത് വെച്ച് രാവിലെ എഴുന്നേറ്റ് ആ വെള്ളം കുടിക്കാവുന്നതാണ്. ഇതല്ലാതെ അല്‍പം വെള്ളം എടുത്ത് അത് തിളച്ച് കഴിയുമ്പോൾ അതിൽ അൽപം മുഴുവൻ മല്ലി ചേർക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് മല്ലി എന്നും വളരെയധികം സഹായം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മല്ലിയിട്ട വെള്ളം കുടിക്കാവുന്നതാണ്. മല്ലി വെള്ളത്തിൽ കുതിർത്ത് അത് രാവിലെ എഴുന്നേറ്റ് കുടിക്കുന്നത് എത്ര കടുത്ത പ്രമേഹത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഈ ഒറ്റമൂലി പരീക്ഷിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറച്ച് ഇൻസുലിന്‍റെ അളവ് നിയന്ത്രിക്കാൻ പറ്റുന്ന തരത്തിലേക്ക് മല്ലി മാറുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാൽ മല്ലിയിട്ട വെള്ളം ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് രോഗങ്ങളുള്ളവർ മല്ലി ഉപയോഗിക്കുന്നത്. മറ്റെന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉള്ളവരിൽ ഈ ഒറ്റമൂലി ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. അതുപോലെ തന്നെ അലർജി പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രമേഹത്തെ തോൽപ്പിക്കാന്‍ ഏറ്റവും മികച്ചത് മല്ലിയിട്ട വെള്ളം തന്നെയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

 അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

അനീമിയ പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മല്ലിയിട്ട വെള്ളം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വില്ലനാവുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മല്ലിയിട്ട വെള്ളം കുടിക്കാവുന്നതാണ്. സ്ത്രീകള്‍ക്കും പുരുഷൻമാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നവർ ഇടക്ക് അടുക്കളയിലെ ഒറ്റമൂലികളെ കുറിച്ചും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ശരീരഭാരം കുറക്കാൻ

ശരീരഭാരം കുറക്കാൻ

പ്രമേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല ശരീരഭാരത്തിന്‍റെ കാര്യത്തിലും വളരെയധികം ഗുണങ്ങൾ മല്ലി നൽകുന്നുണ്ട്. അമിതമായുള്ള ശരീരഭാരം കുറക്കുന്നതിന് വേണ്ടി നമുക്ക് മല്ലി വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഉരുക്കിക്കളഞ്ഞ് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അമിത വണ്ണത്തിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഈ മല്ലി വെള്ളം. പക്ഷേ എന്തും അമിതമായാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

തൈറോയ്ഡ് ബുദ്ധിമുട്ടിക്കുന്നുവോ?

തൈറോയ്ഡ് ബുദ്ധിമുട്ടിക്കുന്നുവോ?

തൈറോയ്ഡ് പോലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഈ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മല്ലി വെള്ളം ഉപയോഗിക്കാവുന്നതാണ്. മല്ലി ചായയോ മല്ലി വെള്ളമോ ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും തൈറോയ്ഡിനെ പൂർണമായും മാറ്റുന്നതിനും മികച്ചതാണ് മല്ലി വെള്ളം.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മല്ലിയിട്ട വെള്ളം. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മല്ലി. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ദിവസവും മല്ലിയിട്ട വെള്ളം കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഗുണങ്ങളെല്ലാം മല്ലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

English summary

How to Prepare Coriander Water for Diabetes

Coriander powder and leaves are commonly used in our daily cooking. Here in this article we are discussing how to prepare coriander water for diabetes.
X
Desktop Bottom Promotion