For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ ബിപിക്കും പെട്ടെന്ന് പരിഹാരമാണ് ഇതെല്ലാം

|

ഇന്നത്തെ ജീവിത സാഹചര്യത്തിന്റെ ഫലമാണ് പലപ്പോഴും കൂടിയ രക്തസമ്മര്‍ദ്ദം. എന്നാല്‍ കൃത്യമായ പരിചരണത്തോടെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു സാധാരണ അവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമ്മള്‍ സദാ ജാഗരൂകരായിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വളരെ കുറച്ച് ലക്ഷണങ്ങളോടെയാണ് ഇത്തരം കാര്യങ്ങള്‍ പ്രകടമാവുന്നത്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഈ അവസ്ഥയുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കില്ല. എന്നാല്‍ ഇത് വളരെയധികം അപകടകരമാണ് എന്നുള്ളതാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്.

How To Manage Your High BP With Lifestyle Changes And Diet

10 മണിക്കൂറില്‍ കൂടുതല്‍ ഉറക്കമോ, അപകട ലക്ഷണം10 മണിക്കൂറില്‍ കൂടുതല്‍ ഉറക്കമോ, അപകട ലക്ഷണം

ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. കണ്ടെത്തിക്കഴിഞ്ഞാല്‍ ഡോക്ടറുമായി കൂടിയാലോചിച്ച് നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ പരിപാലിക്കാന്‍ കഴിയും. വൈദ്യസഹായത്തോടൊപ്പം, ഈ തകരാറിനെ നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് കുറച്ച് ജീവിതശൈലിയും ഭക്ഷണ പരിഷ്‌കാരങ്ങളും നടത്തേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാം. ഓരോ അവസ്ഥയിലും നിങ്ങള്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

വ്യായാമം

വ്യായാമം

ശാരീരികമായി സജീവമായിരിക്കുക, കൂടുതല്‍ വ്യായാമം ചെയ്യുക. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തം പമ്പ് ചെയ്യുന്നതില്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ധമനികളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് പിന്തുടര്‍ന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കേണ്ടതാണ്.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ഇത് നിങ്ങളുടെ രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. തണ്ണിമത്തന്‍, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട് എന്നിവയും അത് പോലെ ഇലക്കറികള്‍, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും ധാരാളം കഴിക്കേണ്ടതാണ്. പാല്‍, തൈര്, ട്യൂണ, സാല്‍മണ്‍ പോലുള്ള സമുദ്രവിഭവങ്ങള്‍ എന്നിവ ധാരാളം പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക. അണ്ടിപ്പരിപ്പ്, വിത്ത്, ബീന്‍സ് എന്നിവയും പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ഇതെല്ലാം ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

വിട്ടുമാറാത്ത സമ്മര്‍ദ്ദം ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളിലെ സങ്കോചത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ശാന്തമായ സംഗീതം കേള്‍ക്കുക, ധ്യാനിക്കുക, നടക്കാന്‍ പോകുക തുടങ്ങിയവയിലൂടെ നിങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയും. ഇതെല്ലാം മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇത് വളരെയധികം കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ചെറിയ അളവില്‍ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദത്തിന് നല്ലതാണ്. ഇരുണ്ട ചോക്ലേറ്റുകളിലും കൊക്കോയിലും ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദത്തിന് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് കഴിക്കാവുന്നതാണ്. എന്നാല്‍ കഴിക്കുന്ന അളവില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഉപ്പ് കുറക്കുക

ഉപ്പ് കുറക്കുക

ഉയര്‍ന്ന സോഡിയം കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ദോഷകരമാണ്. ഇത് ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുണ്ട്. ഉപ്പിന് പകരം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാക്കി മാറ്റുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഉപ്പിന്റെ ഉപയോഗം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദത്തില്‍ ഉപ്പ് വളരെയധികം വെല്ലുവിളികള്‍ തന്നെയാണ്.

English summary

How To Manage Your High BP With Lifestyle Changes And Diet

Here in this article we are discussing about how to manage your high BP with lifestyle changes and diet. Take a look.
Story first published: Friday, July 3, 2020, 18:15 [IST]
X
Desktop Bottom Promotion