For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാം

|

കോവിഡ് വൈറസ് ബാധ പോലെതന്നെ പ്രശ്‌നക്കാരനാണ് വൈറസ് ബാധയ്ക്ക് ശേഷം നിങ്ങള്‍ നേരിടേണ്ടിവന്നേക്കാവുന്ന ആരോഗ്യ അസ്വസ്ഥതകളും. അതിനാല്‍, കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചെറുതായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ശരിവയ്ക്കുന്നുമുണ്ട്. നാലില്‍ ഒരാള്‍ വൈറസ് ബാധയില്‍ നിന്ന് മുക്തമായ ശേഷവും കോവിഡാനന്തര പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ലക്ഷണങ്ങളെ ആശ്രയിച്ച് കോവിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മാറാന്‍ കുറച്ച് സമയമെടുക്കും. പലര്‍ക്കും, ഇത് ആഴ്ചകളാകാം, ചിലപ്പോള്‍ മാസങ്ങളാകാം. മറ്റ് മെഡിക്കല്‍ അവസ്ഥകള്‍ക്കും ഇത് വഴിവച്ചെന്നും വരാം.

Most read: കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍Most read: കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍

ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട്, ബുദ്ധിശക്തി കുറയല്‍, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവ ചില കടുത്ത കോവിഡാനന്തര പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളെ ബാധിച്ച വൈറസിന്റെ ശക്തിയെ ആശ്രയിച്ചിരിക്കും. കഠിനമായ കോവിഡാനന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതും അല്‍പം ബുദ്ധിമുട്ടാണ്. വൈറസില്‍ നിന്ന് മുക്തരായാലും സാധാരണ രീതിയില്‍ ജീവിതം വീണ്ടെടുക്കാന്‍ കുറച്ച് സമയമെടുക്കും. കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച 25-30% പേര്‍ക്കും പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ബാധിച്ചേക്കാമെന്നാണ്. ഇതിനായി, വിവിധ നഗരങ്ങളില്‍ പ്രത്യേക പോസ്റ്റ് കോവിഡ് കെയര്‍ ക്ലിനിക്കുകളും തുറന്നിട്ടുണ്ട്. നിങ്ങള്‍ ഇപ്പോള്‍ വൈറസ് ബാധിതനോ വൈറസ് ബാധയില്‍ നിന്ന് മുക്തരായവരോ ആണെങ്കില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അഥവാ കോവിഡാനന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.

ലക്ഷണങ്ങള്‍ എന്തൊക്കെ

ലക്ഷണങ്ങള്‍ എന്തൊക്കെ

വൈറസിന്റെ സ്വഭാവം കണക്കിലെടുത്ത് ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും ലക്ഷണങ്ങള്‍. ചിലത് ചെറുത് ആവാം ചിലത് കഠിനമാവാം. തലവേദന, അങ്ങേയറ്റത്തെ വിട്ടുമാറാത്ത ക്ഷീണം, നടുവേദന, പേശിവേദന, വിശപ്പ് കുറവ്, നീണ്ട ചുമ എന്നിവ സുഖം പ്രാപിച്ച ആദ്യ ആഴ്ചകളില്‍ സാധാരണയായി അനുഭവപ്പെടാം. ഇത് ശരീരത്തിലെ അവശേഷിക്കുന്ന വൈറല്‍ ലോഡിന്റെ സ്ഥിരമായ ലക്ഷണമോ ഫലമോ ആകാം.

ശരീരം പ്രതികരിക്കും

ശരീരം പ്രതികരിക്കും

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പിന്നീടുള്ള മാസങ്ങളില്‍ നിങ്ങളില്‍ ചിലപ്പോള്‍ ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍, ശ്വസനപ്രശ്‌നങ്ങള്‍, നാഡീവ്യൂഹം തകരാര്‍ എന്നിവയും വികസിച്ചേക്കാമെന്നാണ്. ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ചില മാനസിക അസ്വാസ്ഥ്യങ്ങളും ചിലരില്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധാ മുക്തരായവരില്‍ ഓര്‍മ്മ തകരാര്‍, ആശയക്കുഴപ്പം, കോഗ്‌നിഷന്‍ പ്രശ്‌നങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

Most read:രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെMost read:രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെ

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തകരാറ്

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തകരാറ്

എല്ലാറ്റിനും ഉപരിയായി, ജോലികള്‍ക്കോ മറ്റുമായി യാത്ര ചെയ്യേണ്ടവര്‍ പറയുന്നത് അവരുടെ ലക്ഷണങ്ങള്‍ എത്ര ചെറുതോ വലുതോ ആണെങ്കിലും അത് അവരുടെ ദൈനംദിന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും സാധാരണ ജീവിതം പുനരാരംഭിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ്.

ചികിത്സ ആവശ്യം

ചികിത്സ ആവശ്യം

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ പലതരത്തില്‍ ഉള്ളതിനാല്‍, നിങ്ങളുടെ ലക്ഷണങ്ങളെയും കാഠിന്യത്തെയും ആശ്രയിച്ച് അവ ചികിത്സിക്കേണ്ടിയിരിക്കുന്നു. ചിലത് കാലക്രമേണ സാവധാനം വീണ്ടെടുക്കുമെങ്കിലും, ചില കോവിഡാനന്തര ലക്ഷണങ്ങള്‍ ഒന്നാം ദിവസം മുതല്‍ തീവ്രമായ ശ്രദ്ധ ആവശ്യമുള്ളവയാണ്.

Most read:വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള്‍ ഒന്നിച്ച് കഴിക്കരുത്Most read:വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള്‍ ഒന്നിച്ച് കഴിക്കരുത്

ദിനചര്യയില്‍ മാറ്റം

ദിനചര്യയില്‍ മാറ്റം

നെഞ്ചുവേദന, ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശ്വസന ബുദ്ധിമുട്ട് എന്നിവ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും നിങ്ങള്‍ സ്വയം തയ്യാറാകേണ്ടി വരും. ചില ശ്വസന ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വിട്ടുമാറാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്‌തേക്കാം.

ഓക്‌സിജന്റെ അഭാവം

ഓക്‌സിജന്റെ അഭാവം

കോവിഡുമായി ബന്ധപ്പെട്ട ഒരു സാധാരണ സങ്കീര്‍ണതയാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍ എന്നതിനാല്‍, പല രോഗികളും പലപ്പോഴും നെബുലൈസര്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍ എന്നിവ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതായുണ്ട്.

Most read:ചീത്ത കൊളസ്‌ട്രോള്‍ കൂട്ടും, ആരോഗ്യം നശിക്കും; ഒഴിവാക്കണം ഇതെല്ലാംMost read:ചീത്ത കൊളസ്‌ട്രോള്‍ കൂട്ടും, ആരോഗ്യം നശിക്കും; ഒഴിവാക്കണം ഇതെല്ലാം

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം

കോവിഡാനന്തര പ്രശ്‌നങ്ങളിലൊന്നാണ് വിട്ടുമാറാത്ത ക്ഷീണം. ഇത് ഏറെ സൂക്ഷിക്കേണ്ട ഒന്നാണ്. നിങ്ങളുടെ ശരീരം ഒരു വലിയ അണുബാധയെ നേരിട്ടശേഷം തിരിച്ചുവരാനുള്ള പരിശ്രമത്തിലാണെന്ന് ഓര്‍മ്മിക്കുക. അതിനാല്‍, എത്ര മടുപ്പ് തോന്നിയാലും വിശ്രമത്തിലൂടെയും ആരോഗ്യകരമായ ദിനചര്യയിലൂടെയും നിങ്ങളുടെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുക.

ഡോക്ടറുടെ ഉപദേശം പ്രധാനം

ഡോക്ടറുടെ ഉപദേശം പ്രധാനം

വൈറല്‍ ലോഡ് പോയിട്ടുണ്ടാകാമെങ്കിലും, നിങ്ങളുടെ ശരീരം തിരിച്ചുവരവിന്റെ പാതയിലായിരിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് ഏറെ പ്രധാനമാണ്. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കുന്നത് തുടരുക, നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക.

ചികിത്സാവിധി

ചികിത്സാവിധി

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മറ്റ് രോഗാവസ്ഥകളാല്‍ കഷ്ടപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ചില മരുന്നുകളില്‍ മാറ്റം വരുത്തേണ്ടതായുണ്ട്. വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിച്ചതിനുശേഷം പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിപി നിലയും അസ്ഥിരമായി തുടരാം. ഇത് ക്രമീകരിക്കാന്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പിന്തുടരുക. പതിവ് സ്‌കാനിങ്ങുകളും ചെക്കപ്പുകളും നടത്തുക. നിങ്ങള്‍ക്ക് ആരോഗ്യം തോന്നുന്നുണ്ടെങ്കില്‍പ്പോലും, വൈറസ് പലപ്പോഴും ശരീരത്തിന് നിശബ്ദമായും പ്രശ്‌നമുണ്ടാക്കാം. അത് കാലക്രമേണ ശരീരത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. അതിനാല്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും മനസ്സിലാക്കാന്‍ പ്രിവന്റീവ് ചെക്കപ്പുകളും ടെസ്റ്റുകളും നിങ്ങള്‍ക്ക് പ്രയോജനകരമാണ്.

Most read:പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലിMost read:പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

ഭക്ഷണക്രമം

ഭക്ഷണക്രമം

വൈറസ് ബാധയില്‍ നിന്ന് മുക്തരായ ശേഷം നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിലും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. ഇതിന്, നല്ല ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളെ സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി, ഡി, ബി 12, സിങ്ക്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കണം. ഇവ നിങ്ങളുടെ ശരീരം വേഗത്തില്‍ വീണ്ടെടുക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും സഹായിക്കും.

പോഷകസമ്പുഷ്ടമായ ആഹാരം

പോഷകസമ്പുഷ്ടമായ ആഹാരം

കോവിഡ് വൈറസ് ബാധയ്ക്ക് മുമ്പായി നിങ്ങള്‍ ഏതെങ്കിലും ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതു വരെ ഈ ഡയറ്റ് താല്‍ക്കാലികമായി നിര്‍ത്തുക. പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ വേണം ഈ കാലയളവില്‍ കഴിക്കാന്‍. ഏതെങ്കിലും വൈറല്‍ അണുബാധയെ നേരിട്ടതിന് ശേഷം ശരീരഭാരം കുറയുന്നത് സാധാരണയായി കണ്ടുവരാറുണ്ട്. അതിനാല്‍ ആരോഗ്യം തിരിച്ചുപിടിക്കേണ്ട സമയത്ത് നിങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.

വ്യായാമം

വ്യായാമം

അതേസമയം, വ്യായാമവും നിങ്ങള്‍ക്ക് പ്രധാനമാണ്. എന്നാല്‍, കഠിനമായ വ്യായമങ്ങളോ ജിം വര്‍ക്ക് ഔട്ടുകളോ പരിശീലിക്കാതിരിക്കുക. ഒരു തുടക്കക്കാരനെപോലെ വ്യായാമം ഒന്നില്‍ നിന്നു തന്നെ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തിന് ആദ്യം സുഖപ്പെടുത്തുന്നതിന് ആവശ്യമായ സമയം നല്‍കുക. പതിയെ ഇതിന്റെ കാഠിന്യം വര്‍ധിപ്പിച്ചു കൊണ്ടുവരിക.

Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്

കരുതല്‍ വേണം

കരുതല്‍ വേണം

മിക്ക കോവിഡാനന്തര ലക്ഷണങ്ങളും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും, നിങ്ങള്‍ സുഖം പ്രാപിക്കുന്ന ദിവസങ്ങളില്‍ ആശങ്കയുണ്ടാക്കിയേക്കാവുന്ന അപ്രതീക്ഷിത അല്ലെങ്കില്‍ പ്രധാന ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡ് വൈറസ് ബാധയ്ക്ക് ശേഷം നിങ്ങളെ ബാധിച്ചേക്കാം. ശ്വാസതടസ്സം, ഓക്‌സിജന്റെ അഭാവം, നെഞ്ച് വേദന, ഹൃദയത്തിന് ചുറ്റുമുള്ള മര്‍ദ്ദം, 10 ദിവസത്തില്‍ കൂടുതലുള്ള പനി, നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംവേദനം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.

English summary

How to Manage Long COVID Symptoms After Recovery

If you have just recovered, or at risk of developing long COVID, here's a guide to managing your condition and health in the long run. Take a look.
X
Desktop Bottom Promotion