For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ കണ്ണ് വരളുന്നത് പെട്ടെന്ന്; ഡ്രൈ ഐ ചെറുക്കാനുള്ള വഴിയിത്

|

വരണ്ട കണ്ണ് അഥവാ ഡ്രൈ ഐ എന്നത് സാധാരണയായി അത്ര അപകടകരമല്ല. എന്നാല്‍ ഈ വിട്ടുമാറാത്ത അനുഭവിച്ചവര്‍ക്ക് അത് എത്രത്തോളം അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് മനസ്സിലാകും. കണ്ണുകളില്‍ ശരിയായ ലൂബ്രിക്കേഷന്‍ ഇല്ലെങ്കില്‍ അത് കണ്ണ് വരള്‍ച്ചയ്ക്ക് കാരണമാകും. ഇത് കണ്ണില്‍ ചൊറിച്ചില്‍, പ്രകാശത്തോടുള്ള സംവേദനക്ഷമത, കണ്ണിന് ചുവപ്പ്, നിങ്ങളുടെ കണ്ണില്‍ എന്തോ ഉള്ളതുപോലെ തോന്നുക തുടങ്ങിയവയ്ക്ക് കാരണമാകും.

Most read: ശ്വാസകോശ രോഗങ്ങള്‍ എങ്ങനെ പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായി ബാധിക്കുന്നു

കാലാനുസൃതമായ മാറ്റങ്ങള്‍ വരണ്ട കണ്ണിന്റെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും, പ്രത്യേകിച്ച് ചൂടുള്ള വേനല്‍ക്കാല മാസങ്ങളില്‍. ഈ സമയം അലര്‍ജികള്‍, സൂര്യപ്രകാശം, വിയര്‍പ്പ്, സണ്‍സ്‌ക്രീന്‍, പൊടി എന്നിവ പോലുള്ള ഘടകങ്ങള്‍ കണ്ണുകളെ കൂടുതല്‍ വഷളാക്കുകയും ഡ്രൈ ഐ ക്ക് കാരണമാവുകയും ചെയ്യും. വേനല്‍ക്കാലത്ത് ഡ്രൈ ഐ സിന്‍ഡ്രോം തടയാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നേത്ര സംരക്ഷണം

നേത്ര സംരക്ഷണം

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, നിങ്ങളുടെ കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാണ്. പുറത്തേക്ക് പോകുമ്പോള്‍, നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് ഒരു അള്‍ട്രാവയലറ്റ് പ്രതിരോധമുള്ള സണ്‍ഗ്ലാസുകള്‍ കൊണ്ടുവരുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. സൂര്യന്‍ നിങ്ങളുടെ കണ്ണുകള്‍ വരണ്ടതാക്കുക മാത്രമല്ല, ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നത് തിമിരം അല്ലെങ്കില്‍ കണ്‍കുരു പോലുള്ള മറ്റ് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കാന്‍ ഹൈഡ്രേറ്റ് ചെയ്യുക

കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കാന്‍ ഹൈഡ്രേറ്റ് ചെയ്യുക

നിങ്ങളുടെ കണ്ണുനീരിന്റെ അളവും നിങ്ങളുടെ കണ്ണുകളിലെ വഴുവഴുപ്പും നിങ്ങളുടെ ശരീരത്തില്‍ എത്രമാത്രം ജലാംശം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. വേനല്‍ക്കാലത്ത് നിങ്ങള്‍ പുറത്തായിരിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതുവഴി നിങ്ങളുടെ കണ്ണുകള്‍ ഉള്‍പ്പെടെ ശരീരത്തെ മികച്ചതായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

Most read:കാണാന്‍ ഓറഞ്ച് പോലെ, പക്ഷേ ഓറഞ്ചല്ല; ആള് വേറെയാണ്

ഐ ലൂബ്രിക്കന്റ് ഉപയോഗിക്കുക

ഐ ലൂബ്രിക്കന്റ് ഉപയോഗിക്കുക

നിങ്ങളുടെ കണ്ണുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ കൃത്രിമ കണ്ണുനീര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഈ സൊല്യൂഷനുകള്‍ മിക്ക ഫാര്‍മസികളിലും എളുപ്പത്തില്‍ ലഭ്യമാവുന്നതാണ്. നിങ്ങള്‍ക്ക് കണ്ണിന് ആവശ്യമായ കണ്ണുനീര്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ കണ്ണിന്റെ ലൂബ്രിക്കേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ഐ ലൂബ്രിക്കന്റ് സഹായിക്കുന്നു.

പരിസ്ഥിതി എങ്ങനെ കണ്ണ് വരണ്ടതാക്കുന്നു

പരിസ്ഥിതി എങ്ങനെ കണ്ണ് വരണ്ടതാക്കുന്നു

നിങ്ങള്‍ക്ക് ചുറ്റുമുള്ള ചില ഘടകങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ വരണ്ടതാക്കും. സിഗരറ്റ്, തീ എന്നിവയില്‍ നിന്നുള്ള പുക ഒഴിവാക്കാന്‍ ശ്രമിക്കുക. എയര്‍കണ്ടീഷണറുകളില്‍ നിന്ന് വരുന്ന വായു പോലെയുള്ള വായു കണ്ണുകള്‍ വരണ്ടുണങ്ങാന്‍ ഇടയാക്കും, പകരം ജനാലകള്‍ തുറക്കാന്‍ ശ്രമിക്കുക. കാറ്റ് വീശുന്ന സാഹചര്യങ്ങളും കണ്ണുകള്‍ വരണ്ടുപോകാന്‍ കാരണമാകും, അതിനാല്‍ ബൈക്ക് ഓടിക്കുമ്പോഴോ മറ്റോ കണ്ണട ധരിക്കാന്‍ ശ്രമിക്കുക.

ഭക്ഷണക്രമവും കണ്ണുകളും

ഭക്ഷണക്രമവും കണ്ണുകളും

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഉപയോഗിച്ചാണ് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നത്, ഇത് ചില ഭക്ഷണങ്ങളില്‍ സ്വാഭാവികമായും നിലവിലുണ്ട്. കണ്ണീര്‍ ഉല്‍പാദനത്തിനുള്ള ഏറ്റവും മികച്ച ഫാറ്റി ആസിഡുകളില്‍ ചിലത് ഇവയാണ്.

* ചണ വിത്ത് ഓയില്‍

* സോയാബീന്‍ എണ്ണ

* മത്സ്യ എണ്ണ

* പാമോയില്‍

വാല്‍നട്ട്, കൊഴുപ്പുള്ള മത്സ്യം, ചിയ വിത്തുകള്‍, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിലും ഇവ സ്വാഭാവികമായും കാണാം. വേനല്‍ക്കാലത്ത്, ഗ്രില്‍ ചെയ്ത സാല്‍മണ്‍ അല്ലെങ്കില്‍ ട്യൂണ നിങ്ങളുടെ കണ്ണിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഭക്ഷണമായിരിക്കും.

Most read:ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ; ക്വിനോവ കഴിച്ചാലുള്ള നേട്ടം നിരവധി

കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക

കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക

വേനല്‍ക്കാലം സാധാരണയായി ഒഴിവുസമയത്തിന്റെ പര്യായമാണ്. നിങ്ങളുടെ ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുമ്പോള്‍, നിങ്ങളുടെ കണ്ണുകള്‍ക്ക് കൂടി വിശ്രമം നല്‍കേണ്ടത് പ്രധാനമാണ്. സ്വയം ഒരു ചെറിയ ഇടവേള നല്‍കുകയും നിങ്ങളുടെ കണ്ണുകള്‍ക്ക് അവയുടെ ലൂബ്രിക്കേഷന്‍ വീണ്ടെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

കണ്ണ് കഴുകുക

കണ്ണ് കഴുകുക

വേനല്‍ക്കാലത്ത്, നിങ്ങളുടെ വരണ്ട കണ്ണുകളെ വഷളാക്കാന്‍ കാരണമാകുന്ന ധാരാളം പ്രകോപനങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ട്. പൊടി അഴുക്ക്, മറ്റ് വസ്തുക്കള്‍ എന്നിവയെല്ലാം നിങ്ങളുടെ കണ്ണുകളില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും. നിങ്ങളുടെ കണ്ണുകളില്‍ തൊടുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും കൈ കഴുകേണ്ടത് പ്രധാനമാണ്. അസ്വസ്ഥത ലഘൂകരിക്കാന്‍ വെള്ളത്തില്‍ മൃദുവായി കണ്ണ് ഇടയ്ക്കിടെ കഴുകുക. ചില മൃദുവായ ബേബി ഷാംപൂ നിങ്ങളുടെ കണ്‍പോളകളില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചില ഫാറ്റി ആസിഡുകള്‍ പുറത്തുവിടാനും നിങ്ങളുടെ കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യാനും സഹായിക്കും.

English summary

How to Manage Dry Eyes During Summer Season in Malayalam

There are ways to help prevent dry eye disease in summer summer season. Take a look.
Story first published: Wednesday, March 2, 2022, 13:00 [IST]
X
Desktop Bottom Promotion