For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഞ്ചിലും പുറത്തും ചൂടുണ്ടോ? കോവിഡ്ബാധ സ്വയം മനസ്സിലാക്കാം

|

കൊറോണ വൈറസിന്റെ ആരംഭകാലം തൊട്ടേ കോവിഡ് 19 ന്റെ ലക്ഷണങ്ങളും അതുപോലെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷ ലക്ഷണവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ട് നേരിടുന്നു. കാരണം ഒരു ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് കോവിഡ് 19 വൈറസും പുറപ്പെടുവിക്കുന്നത്. കൊറോണവൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് 2 മുതല്‍ 14 ദിവസത്തിനുള്ളില്‍ ശരീരം വൈറസ് ബാധാ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും.

Most read: കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read: കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് സ്വയമേ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്, കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത്. ആര്‍ക്കും മിതമായതോ കഠിനമോ ആയ ലക്ഷണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, മുതിര്‍ന്നവര്‍ക്കും ഹൃദ്രോഗം, ശ്വാസകോശരോഗം അല്ലെങ്കില്‍ പ്രമേഹം പോലുള്ള ഗുരുതരമായ മെഡിക്കല്‍ അവസ്ഥയുള്ള ആളുകള്‍ക്കും കോവിഡ് 19ന്റെ കൂടുതല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ലക്ഷണങ്ങള്‍ പരിശോധിക്കുക

ലക്ഷണങ്ങള്‍ പരിശോധിക്കുക

കോവിഡ് 19 ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്കും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെയും വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാവുന്നതാണ്. മറ്റുള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും. മിക്ക കോവിഡ് കേസുകളും ഇപ്പോഴും ലക്ഷണങ്ങളില്ലാത്തവയാണെങ്കിലും, നിങ്ങള്‍ക്ക് വൈറസ്ബാധ ഉണ്ടോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്.

ശരീര താപനില

ശരീര താപനില

കോവിഡ് ബാധയാണോ സാധാരണ പനിയാണോ നിങ്ങള്‍ക്ക് ഉള്ളത് എ്‌ന് കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ല. കാരണം, കോവിഡ് രോഗലക്ഷണങ്ങള്‍ മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളവയാകാം. കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്ലിക്കേഷന്‍ അനുസരിച്ച്, നിങ്ങളുടെ ശരീര താപനില മനസ്സിലാക്കുന്നതിലൂടെ നിങ്ങള്‍ക്ക് വൈറസ്ബാധ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സഹായിക്കും. നിങ്ങളുടെ ശരീര താപനില സാധാരണ ശരീര താപനിലയേക്കാള്‍ കൂടുതലാണെങ്കില്‍, ഇത് കോവിഡ് 19 ന്റെ സൂചനകളാണ്. ഇതുകൂടാതെ, ചിലപ്പോള്‍ നിങ്ങള്‍ക്ക് പനി കാരണം കുളിര് അനുഭവപ്പെടാമെന്നും പറയുന്നു.

Most read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാംMost read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാം

നെഞ്ചിലും പുറത്തും ചൂട്

നെഞ്ചിലും പുറത്തും ചൂട്

അതുപോലെ, യുകെയുടെ കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്ലിക്കേഷന്‍ അനുസരിച്ച്, ഒരാള്‍ക്ക് അവരുടെ നെഞ്ചിലും പുറത്തും സ്പര്‍ശിച്ച് കോവിഡ് ലക്ഷണം തിരിച്ചറിയാന്‍ കഴിയും. നെഞ്ചിലും പുറത്തും അസ്വാഭാവികമായ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വൈറസ് ബാധിച്ചതായി മനസ്സിലാക്കാം.

കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍

കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍

മാഡ്രിഡിലെ ഒരു പഠനമനുസരിച്ച്, രോഗിയുടെ നാവിലും കൈയിലും കാലിലും കോവിഡ് 19 ന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയും. വൈറസ് ബാധിച്ച 666 രോഗികളില്‍ നടത്തിയ ഗവേഷണത്തില്‍ നാലില്‍ ഒരാള്‍ക്ക് നാവ് വീര്‍ക്കുന്നതായും കൈപ്പത്തിയില്‍ പൊള്ളുന്ന അനുഭവം ഉള്ളതായും പാദത്തിന് അടിയില്‍ ചുവപ്പുനിറമുള്ളതായും നിരീക്ഷിച്ചിട്ടുണ്ട്.

നാവ് വീര്‍ക്കുന്നു

നാവ് വീര്‍ക്കുന്നു

കോവിഡ് രോഗികളില്‍ വായില്‍ ഗുരുതരമായ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് നാക്കില്‍ വെളുത്ത പാടുകളും വീക്കവും ഉണ്ടാക്കുന്നു. ഈ അപൂര്‍വ അവസ്ഥയെ പല ശാസ്ത്രജ്ഞരും മെഡിക്കല്‍ പ്രൊഫഷണലുകളും 'കോവിഡ് നാവ്' എന്ന് വിളിക്കുന്നു. ഇത് കോവിഡിന്റെ മറ്റൊരു സാധാരണ ലക്ഷണമായ രുചിബോധം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Most read:കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍Most read:കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍

കോവിഡ് 19 ന്റെ സാധാരണ ലക്ഷണങ്ങള്‍

കോവിഡ് 19 ന്റെ സാധാരണ ലക്ഷണങ്ങള്‍

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ക്കേ ആളുകള്‍ വ്യത്യസ്തമായ വൈറസ്ബാധാ ലക്ഷണങ്ങള്‍ അനുഭവിക്കുന്നു. ലക്ഷണങ്ങളുടെ പട്ടിക വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ അതേപടി തുടരുന്നുണ്ട്. അതിനാല്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തേ തന്നെ വിദഗ്ധ ചികിത്സ തേടുക. ഏറ്റവും സാധാരണമായ ചില കോവിഡ് 19 ലക്ഷണങ്ങളില്‍ ചിലത് ഇതാ.

* പനി

* വരണ്ട ചുമ

* തൊണ്ടവേദന

* മൂക്കൊലിപ്പ്

* നെഞ്ചുവേദനയും ശ്വാസം മുട്ടലും

* ക്ഷീണം

* ദഹനനാളത്തില്‍ അണുബാധ

* മണം, രുചി എന്നിവ നഷ്ടപ്പെടല്‍

മുന്‍കരുതല്‍

മുന്‍കരുതല്‍

നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് (എന്‍.എച്ച്.എസ്) അനുസരിച്ച് നിങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ക്വാറന്റൈനില്‍ തുടരുമ്പോള്‍ നിങ്ങളുടെ ഭക്ഷണക്രമവും മാറ്റേണ്ടതുണ്ട്. പോഷകസമ്പുഷ്ടമായ, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. ചില മരുന്നുകള്‍ കൊറോണ വൈറസിനെ കൂടുതല്‍ വഷളാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അവരുടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുക.

Most read:രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെMost read:രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെ

English summary

How To Locate Early Signs of COVID-19 at Home, As per Study

Here we are discussing how to locate early signs of COVID-19 at home, as per study. Take a look.
X
Desktop Bottom Promotion