For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയും

|

മിക്ക അടുക്കളകളിലും ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ സുഗന്ധവ്യഞ്ജനമാണ് ജീരകം. കറികള്‍ക്ക് രുചി കൂട്ടുന്നതിനുപുറമേ നിരവധി ആരോഗ്യ ഗുണങ്ങള്‍ കൂടി നിറഞ്ഞതാണ് ഈ ഇത്തിരിക്കുഞ്ഞന്‍. ദഹനക്കുറവ്, മലബന്ധം, ഇന്‍സുലിന്‍ പ്രതിരോധം, ഉപാപചയം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ഘടകമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്Most read: ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്

മാത്രമല്ല, ഇത് വയറിലെ കൊഴുപ്പ് കത്തിക്കാനും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാനായി ജീരക വെള്ളം നിങ്ങള്‍ക്ക് ഏതൊക്കെ വിധത്തില്‍ കഴിക്കണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

കലോറി കുറവ്

കലോറി കുറവ്

ജീരക വെള്ളത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ നിങ്ങള്‍ ഈ വെള്ളം കുടിക്കുകയാണെങ്കില്‍, നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗത്തെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കൂടാതെ തടി കുറയ്ക്കാനായി ജിമ്മില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടതുമില്ല.

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞത്

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞത്

ജീരകത്തില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്ന് ദോഷകരമായ ഫ്രീ ഓക്‌സിജന്‍ റാഡിക്കലുകളെ നീക്കംചെയ്യാനും സഹായിക്കും. വിറ്റാമിന്‍ എ, സി, കോപ്പര്‍, മാംഗനീസ് എന്നിവയുടെ നല്ല ഉറവിടമാണ് ജീരകം.

Most read:ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടംMost read:ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടം

അമിതവണ്ണം തടയുന്നു

അമിതവണ്ണം തടയുന്നു

ജീരകത്തിന് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. തുടര്‍ച്ചയായ ക്ഷീണം ചിലപ്പോള്‍ പൊണ്ണത്തടിക്ക് കാരണമാകും. ജീരക വെള്ളം കുടിക്കുന്നത് അത് തടയാന്‍ നിങ്ങളെ സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

ജീരകവെള്ളം ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് എന്‍സൈമുകളെ സ്രവിപ്പിച്ച് ശരീരത്തിലെ പഞ്ചസാര, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ തകര്‍ക്കാനും കുടലിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതി

വിശപ്പ് നിയന്ത്രിക്കുന്നു

വിശപ്പ് നിയന്ത്രിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭക്ഷണത്തോടുള്ള ആസക്തി ഒരു സാധാരണ കാര്യമാണ്. ജീരക വെള്ളം കുടിക്കുന്നത് പ്രോസസ് ചെയ്ത ഭക്ഷണങ്ങളോടുള്ള ആസക്തി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുകയും ജങ്ക് ഫുഡ് കഴിക്കുന്നത് തടയുകയും ചെയ്യും.

ശരീരത്തെ വിഷവിമുക്തമാക്കുന്നു

ശരീരത്തെ വിഷവിമുക്തമാക്കുന്നു

ജീരക വെള്ളം നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുകയും ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ജീരക വെള്ളവും കറുവപ്പട്ടയും

ജീരക വെള്ളവും കറുവപ്പട്ടയും

ജീരകം രാത്രി മുഴുവന്‍ കുതിര്‍ത്ത് വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളത്തില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ത്ത് കുടിക്കുക. കറുവപ്പട്ടയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ വെള്ളം പതിവായി ഉപയോഗിക്കുന്നത് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.

Most read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കുംMost read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കും

ജീരകവും നാരങ്ങയും

ജീരകവും നാരങ്ങയും

നാരങ്ങയില്‍ സ്ട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ, ഈ വെള്ളം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കുകയും ചെയ്യുന്നു. വ്യായാമത്തിന് മുമ്പായി എപ്പോഴും ജീരക നാരങ്ങാവെള്ളം കുടിക്കുക.

ജീരകവും ഉലുവയും

ജീരകവും ഉലുവയും

ഒരു സ്വാഭാവിക ഫാറ്റ് ബര്‍ണറാണ് ഉലുവ. ഉലുവയും ജീരകവും കുതിര്‍ത്ത് രാവിലെ തിളപ്പിക്കണം. ഇതിന് ശേഷം വെള്ളം ഫില്‍റ്റര്‍ ചെയ്ത് കുടിക്കുക.

English summary

How To Have Jeera Water For Weight Loss in Malayalam

Here is how jeera water can help you to loss weight. Take a look.
Story first published: Wednesday, September 1, 2021, 9:55 [IST]
X
Desktop Bottom Promotion