For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയത്ത് സ്ത്രീകളിലെ വയറിളക്കം നിസ്സാരമാക്കല്ലേ

|

ആര്‍ത്തവം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ സമയം ശാരീരിക അസ്വസ്ഥതകള്‍ മാത്രമല്ല മാനസിക അസ്വസ്ഥതകളും പലരിലും വര്‍ദ്ധിക്കുന്നുണ്ട്. വയറുവേദന, കൈകള്‍ക്കും കാലിനും വേദന, മലബന്ധം, തലവേദന, മൂഡ് സ്വിങ്‌സ് എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് പലരും വേദന സംഹാരികളും മറ്റ് മാര്‍ഗ്ഗങ്ങളും തേടുന്നവരുണ്ട്. എന്നാല്‍ പലരേയും പ്രശ്‌നത്തിലാക്കുന്നതാണ് ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറിളക്കം. ഈ പ്രശ്‌നം പലര്‍ക്കും പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറിളക്കത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില പൊടിക്കൈകള്‍ നമുക്ക് വീട്ടില്‍ പരീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ആര്‍ത്തവ സമയം അതികഠിനമായ വയറിളക്കം തോന്നുന്നുണ്ടെങ്കില്‍ അതൊരിക്കലും സുഖകരമായ അവസ്ഥയായിരിക്കില്ല. ആര്‍ത്തവത്തിന് മുന്‍പോ ശേഷമോ വയറിളക്കം ഉണ്ടായാലും അത് സാധാരണമാണ്.

How to Get Rid Of Diarrhea During Your Period

ഇതിന്റെ കാരണം പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ്. നിങ്ങളുടെ ഗര്‍ഭാശയത്തിന്റെയും അതിന്റെ പാളിയുടെയും സങ്കോചത്തിന് കാരണമാകുന്ന അതേ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളുടെ ദഹനനാളത്തെ ബാധിക്കുന്നു. ഇതാണ് പലപ്പോഴും വയറിളക്കത്തിന് കാരണമാകുന്നത്. എന്നാല്‍ ഇത് സാധാരണയായ ഒരു അവസ്ഥയാണ് എന്ന് നമുക്കറിയാം. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയല്ല എന്നതാണ് സത്യം. പലപ്പോഴും ആര്‍ത്തവ വിരാമത്തോടെ നടക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. എന്തൊക്കെയാണ് പരിഹാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്തുകൊണ്ടാണ് വയറുവേദന ഉണ്ടാവുന്നത്

എന്തുകൊണ്ടാണ് വയറുവേദന ഉണ്ടാവുന്നത്

ആര്‍ത്തവ സമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ സാധാരണമാണ്. ഇതുമൂലം ചില രാസവസ്തുക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രാസവസ്തുക്കള്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തില്‍ ഗര്‍ഭാശയത്തിലേക്ക് എത്തുമ്പോഴാണ് സ്ത്രീക്ക് വയറുവേദന അനുഭവപ്പെടുന്നത്. ഈ രാസവസ്തുക്കള്‍ കുടലില്‍ പുറത്ത് വിടുമ്പോള്‍ അത് വയറിളക്കമായി മാറുന്നു. ഇത്തരം അവസ്ഥകള്‍ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. വയറുവേദന അല്ലെങ്കില്‍ വയറു വീര്‍ക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണെങ്കിലും ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.

ഫൈബര്‍ കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക

ഫൈബര്‍ കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് വയറുവേദനയേയും വയറിളക്കത്തേയും ഇല്ലാതാക്കാം. ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറിളക്കത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഫൈബറിന്റെ അളവ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണത്തില്‍ കൂടുതലും ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ ഉണ്ട്. ഫൈബര്‍ അടങ്ങിയ ഭക്ഷണത്തില്‍ കൂടുതലും സലാഡുകളും പഴങ്ങളും ഉള്‍പ്പെടുന്നു. ഈ സമയത്ത് കാപ്പി കര്‍ശനമായി ഒഴിവാക്കണം, കാരണം കാപ്പി നിങ്ങള്‍ക്ക് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ മറ്റ് ഭക്ഷണങ്ങളായ കൃത്രിമ മധുരപലഹാരങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മസാലകള്‍, വളരെ മധുരമുള്ള ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം നിര്‍ജ്ജലീകരണം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല തുടര്‍ച്ചയായ വയറിളക്കം നിങ്ങളെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇത്തരം അവസ്ഥയില്‍ ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആര്‍ത്തവ സമയം എന്നത് തന്നെ പലപ്പോഴും തളര്‍ച്ചയുണ്ടാക്കുന്നതാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. അതിനാണ് ധാരാളം വെള്ളം കുടിക്കണം എന്ന് പറയുന്നത്.

ആന്റി പ്രോസ്റ്റാഗ്ലാന്‍ഡിന്‍ മരുന്നുകള്‍

ആന്റി പ്രോസ്റ്റാഗ്ലാന്‍ഡിന്‍ മരുന്നുകള്‍

ശരീരത്തിലെ പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ കഴിയുന്ന ചില മരുന്നുകള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍, ആര്‍ത്തവം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ കുറക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഇത് പതിവായി കഴിക്കുന്നത് നല്ലതല്ല. അത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞതുപോലെ ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ഈ മരുന്നുകള് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാന്‍ ശ്രദ്ധിക്കണം.

ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ കാലില്‍ നീരോ: ഹൃദയവും വൃക്കയും പണിമുടക്കിലേക്ക്‌ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ കാലില്‍ നീരോ: ഹൃദയവും വൃക്കയും പണിമുടക്കിലേക്ക്‌

ഹലാസനം നിസ്സാരമല്ല: ആയുസ്സിന്റെ താക്കോലാണ് ഈ യോഗാസനംഹലാസനം നിസ്സാരമല്ല: ആയുസ്സിന്റെ താക്കോലാണ് ഈ യോഗാസനം

English summary

How to Get Rid Of Diarrhea During Your Period In Malayalam

Here in this article we are sharing how to get rid of diarrhea during your period in malayalam. Take a look.
Story first published: Monday, October 17, 2022, 16:01 [IST]
X
Desktop Bottom Promotion