For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലം ആര്‍ത്രൈറ്റിസ് വേദന നിസ്സാരമല്ല: പെട്ടെന്ന് കുറക്കും പൊടിക്കൈ

|

സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ് എന്നത് എല്ലാവര്‍ക്കും ഏത് സമയത്തും ഉണ്ടാവുന്നതാണ്. മുപ്പതിന് ശേഷം ഇത്തരം വേദനകള്‍ കൂടപ്പിറപ്പായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. തണുപ്പ് കാലം അസ്വസ്ഥതകളുടേയും പ്രശ്‌നങ്ങളുടേയും കാലമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അത് ചെറുതാണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കണം. സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് ഒരു കോശ്വജ്വലന രോഗമാണെന്ന് നമുക്കറിയാം.

Arthritis And Joint Pain

ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം കൂടുതല്‍ സമയം ചിലവാക്കേണ്ടി വന്നേക്കാം. പലപ്പോഴും ആര്‍ത്രൈറ്റിസ് മൂലം നമ്മുടെ സന്ധികളുടെ പ്രവര്‍ത്തന ശേഷി കുറയുന്നു. ഇത് ചിലരില്‍ വളരെ പെട്ടെന്ന് തന്നെ കാണാന്‍ സാധിക്കുന്നു, എന്നാല്‍ ചിലരിലാകട്ടെ അല്‍പം താമസിച്ച് മാത്രമേ രോഗലക്ഷണങ്ങള്‍ കാണപ്പെടുകയുള്ളൂ. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരം അവസ്ഥകള്‍ ഒന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില്‍ അല്‍പം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

എന്തുകൊണ്ട് ശൈത്യകാലം?

എന്തുകൊണ്ട് ശൈത്യകാലം?

എന്തുകൊണ്ടാണ് ശൈത്യകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. അതിന് കാരണം അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാവുമ്പോള്‍ അത് ബാരോമെട്രിക് മര്‍ദ്ദം പെട്ടെന്ന് കുറക്കുന്നു. ഇതിന്റെ ഫലമായി സന്ധികള്‍ വീര്‍ക്കുകയും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതാണ് ആര്‍ത്രൈറ്റിസ് എന്ന് റയുന്നത്. പലപ്പോഴും തണുപ്പ് കാലത്ത് ഇത്തരം അവസ്ഥകള് കൂടുതല്‍ ബാധിക്കുന്നത് ആര്‍ത്രൈറ്റിസ് എന്ന അസുഖം ഉള്ളവരെയാണ്. കാരണം അന്തരീക്ഷ താപനില കുറയുമ്പോള്‍, കാപ്പിലറികള്‍ ഇടുങ്ങിയതും കാഠിന്യമുള്ളതുമായി മാറുന്നു. ഇത് നിങ്ങളുടെ സന്ധികള്‍ക്ക് വീക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മാത്രമല്ല സന്ധികളില്‍ കോശജ്വലന സ്വഭാവം ഉണ്ടാവുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

ശൈത്യകാലത്ത് എന്തുകൊണ്ടാണ് സന്ധിവാതം ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ശൈത്യകാലം എന്നത് പലപ്പോഴും വേദന ഉണ്ടാക്കുന്ന റിസപ്റ്ററുകളുടെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇത് മാത്രമല്ല അന്തരീക്ഷത്തില്‍ വായു മര്‍ദ്ദം കുറയുന്നതിന്റെ ഫലമായി അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അന്തരീകഷ മര്‍ദ്ദം കുറയുന്നതിന്റെ ഫലമായി ശരീരത്തിലെ ടിഷ്യുകള്‍ വീര്‍ക്കുന്നു. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം സംഭവിക്കുമ്പോഴാണ് അത് സന്ധികള്‍ക്ക് വീക്കവും പ്രതിസന്ധിയും സൃഷ്ടിക്കുന്നത്. ഇത് കൂടാതെ ശരീരത്തിലെ ഫ്‌ളൂയിഡ് പലപ്പോഴും കൈകാലുകളിലേക്കുള്ള രക്തപ്രവാഹം കുറക്കുകയും ചെയ്യുന്നു. ഇത് നിങ്ങളില്‍ ആര്‍ത്രൈറ്റിസ് സാധ്യതയും അതോടനുബന്ധിച്ചുണ്ടാവുന്ന വേദനയും കുറക്കുന്നു. മാത്രമല്ല സൂര്യപ്രകാശം കുറവുള്ള കാലാവസ്ഥ ആയതിനാല്‍ അത് പലപ്പോഴും വിറ്റാമിന്‍ ഡിയുടെ അളവ് കുറക്കുന്നതിനും കാരണമാകുന്നു. ഇത് എല്ലുകള്‍ക്ക് ബലഹീനത ഉണ്ടാക്കുന്നു. സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസിനെ തടയുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുക

ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുക

ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ശരിയായ താപനിലയില്‍ ശരീരം മുന്നോട്ട് പോവുമ്പോള്‍ മാത്രമാണ് അത് വേദനകളെ കുറക്കുന്നത്. എന്നിരുന്നാലും, നിങ്ങള്‍ക്ക് പുറത്ത് പോകേണ്ടി വന്നാല്‍ തണുത്ത കാലാവസ്ഥ പലപ്പോഴും വേദനകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ സ്വെറ്റര്‍ പോലുള്ള കട്ടിയേറിയ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് കൂടാതെ നീളമുള്ള വസ്ത്രവും കൈകാലുകള്‍ മൂടുന്ന തരത്തിലുള്ള വസ്ത്രവും അതോടൊപ്പം സോക്‌സും ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നു. വേണമെന്നുള്ളവര്‍ക്ക് കൈകളില്‍ ഗ്ലൗസും ധരിക്കാവുന്നതാണ്. വീട്ടിലെത്തിയ ശേഷം ഇളം ചൂടുവെള്ളത്തിലെ കുളിയും മികച്ചതാണ്.

ആക്ടീവ് ആയി ഇരിക്കുക

ആക്ടീവ് ആയി ഇരിക്കുക

തണുപ്പ് കാലമാണ് അതുകൊണ്ട് മൂടിപ്പുതച്ചിരിക്കാം എന്ന് വിചാരിക്കുന്നവര്‍ക്ക് ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വീടിന് ഉള്‍ ഭാഗത്തും ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പതിവ് വ്യായാമം ശീലമാക്കുകയും, പേശികളുടെ ശക്തി, വഴക്കം ഊര്‍ജ്ജം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ അസ്വസ്ഥതകള്‍ കുറക്കുന്നതിന് സഹായിക്കുന്നു. യോഗ, ഏയറോബിക്‌സ്, മറ്റ് കായിക വ്യായാമങ്ങള്‍ എന്നിവ ശീലിക്കാവുന്നതാണ്. എന്നാല്‍ മുന്‍പ് വ്യായാമം ചെയ്ത് ശീലമില്ലാത്ത വ്യക്തികളാണെങ്കില്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും

ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും

വിറ്റാമിന്‍ ഡി ശൈത്യകാലത്ത് കുറയുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായാണ് പലപ്പോഴും സന്ധിവാതത്തിന്റെ അവസ്ഥ മോശമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ സൂര്യ പ്രകാശം കൊള്ളുന്നതിനും പരമാവധി ശ്രദ്ധിക്കണം. മുതിര്‍ന്നവര്‍ പ്രതിദിനം 20 മുതല്‍ 50 ng/mL വരെ വിറ്റാമിന്‍ ഡി കഴിക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് കൂടാതെ സാല്‍മണ്‍ അല്ലെങ്കില്‍ അയല പോലുള്ള വിറ്റാമിന്‍ ഡിയും ധാരാളമായി അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും അടങ്ങിയ പാലും ധാന്യങ്ങളും പോലെയുള്ള ഭക്ഷണങ്ങള്‍ ശീലമാക്കാന്‍ ശ്രദ്ധിക്കണം.

ശരീരഭാരം ശ്രദ്ധിക്കണം

ശരീരഭാരം ശ്രദ്ധിക്കണം

നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ അതും ശൈത്യകാലത്ത് ഒരു വില്ലനായി മാറാം. കാരണം ഇത് സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ വേദന വര്‍ദ്ധിച്ചേക്കാം. ഇത്തരം അവസ്ഥയില്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധഇക്കണം. ഇത് ഇവരില്‍ ആയാസം കുറക്കുകയും വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ബോഡി മാസ് സൂചിക (ബിഎംഐ) ഉള്ള വ്യക്തികളില്‍ ഇത്തരം വേദനകള്‍ കൂടുതലായി കാണപ്പെടുന്നു. കൂടാതെ, റൂമറ്റോയ്ഡ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് പോലുള്ള സ്വയം രോഗപ്രതിരോധ വൈകല്യങ്ങളും ഇതേ പ്രശ്‌നം ഉണ്ടാക്കാം. കാല്‍മുട്ട് ആര്‍ത്രൈറ്റിസ് കേസുകളുടെ വര്‍ദ്ധനവിന്റെ കാരണങ്ങളില്‍ ഒന്നായി അമിതവണ്ണം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനുള്ള കൃത്യമായ ഭക്ഷണവും ആരോഗ്യകരമായ ജീവിത ശൈലിയുമാണ് എന്നതാണ് സത്യം.

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍

ആര്‍ത്രൈറ്റിസിന്റെ ആദ്യ ലക്ഷണം കൈകളില്‍ കാണാം: വിരലുകള്‍ ശ്രദ്ധിക്കണംആര്‍ത്രൈറ്റിസിന്റെ ആദ്യ ലക്ഷണം കൈകളില്‍ കാണാം: വിരലുകള്‍ ശ്രദ്ധിക്കണം

English summary

How to Get Rid Of Arthritis And Joint Pain During The Winter 2022

Here in this article we are sharing some top tips for winter joint pain and arthritis relief to help you feel better in malayalam
X
Desktop Bottom Promotion