For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്ത്മ വഷളാകും മഴക്കാലത്ത്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

|

മണ്‍സൂണ്‍ സീസണില്‍ ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ എന്നിവ വര്‍ധിക്കുന്നു. ഇത് ആസ്ത്മയുള്ളവരെ കൂടുതല്‍ അപകടത്തിലാക്കും. വിട്ടുമാറാത്ത ജലദോഷം, ഇന്‍ഫ്‌ളുവന്‍സ അണുബാധകളും ആസ്ത്മയുള്ളവരുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

Most read: രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകുംMost read: രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകും

ശ്വാസകോശത്തിലേക്ക് വായു കൊണ്ടുപോകുന്ന ശ്വാസനാളത്തിന് പ്രശ്നമുണ്ടാക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ് ആസ്ത്മ. ആസ്ത്മ ഉള്ളവര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏകദേശം 15-20 ദശലക്ഷം ആസ്ത്മ രോഗികളുണ്ട്. പല ആസ്ത്മ രോഗികള്‍ക്കും മഴക്കാലത്ത് പ്രശ്‌നം കൂടുതലാകുന്നു. മഴക്കാലം ആസ്ത്മയെ കൂടുതല്‍ വഷളാക്കുന്നു.

സീസണല്‍ ആസ്ത്മ

സീസണല്‍ ആസ്ത്മ

മണ്‍സൂണ്‍ കാലത്തെ അതിശൈത്യവും കാറ്റും ആസ്ത്മ ആക്രമണത്തിന് കൂടുതല്‍ ശക്തിപകരുന്നു. മഴക്കാലത്തെ തുടര്‍ച്ചയായ ഈര്‍പ്പം ഫംഗസ് വളര്‍ച്ചയിലേക്ക് നയിക്കുന്നു. ഇത് ആസ്ത്മ രോഗികള്‍ക്ക് അലര്‍ജി ഉണ്ടാക്കുകയും ആസ്ത്മ ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രായമായവര്‍ക്ക് ആസ്ത്മ ജീവന് തന്നെ ഭീഷണിയായേക്കാം. അതേസമയം ചെറുപ്പക്കാര്‍ക്ക് മഴക്കാലത്ത് ആസ്ത്മ ലക്ഷണങ്ങള്‍ വഷളാകുന്നു. മൊത്തത്തില്‍, മഴക്കാലം എന്നത് ആസ്ത്മാ രോഗികള്‍ക്ക് അല്‍പം ബുദ്ധിമുട്ടുള്ള കാലമാണ്. മഴക്കാലത്ത് ആസ്ത്മ വഷളാകാനുള്ള കാരണങ്ങള്‍ ഇവയാണ്.

മഴക്കാലത്ത് ആസ്ത്മ കൂടുതല്‍ വഷളാകുന്നത് എന്തുകൊണ്ട്

മഴക്കാലത്ത് ആസ്ത്മ കൂടുതല്‍ വഷളാകുന്നത് എന്തുകൊണ്ട്

മഴയില്‍ ചിതറിക്കിടക്കുന്ന കൂമ്പോളയാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങളിലൊന്ന്. മഴക്കാലത്ത്, അന്തരീക്ഷത്തില്‍ ധാരാളം പൂമ്പൊടികള്‍ വര്‍ദ്ധിക്കുന്നത് ആസ്ത്മ ആക്രമണത്തിന് കാരണമാകുന്നു. വായുവിലെ നനവ്, ഫംഗസ്, തീവ്രമായ തണുപ്പ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഈ കൂമ്പോളകള്‍ വര്‍ദ്ധിക്കുന്നു. രാത്രിയിലാണ് ഇതിന്റെ ദോഷഫലം കൂടുതലായി കാണപ്പെടുന്നത്. മഴക്കാലത്ത് വിഷവാതകങ്ങളായ സള്‍ഫര്‍, സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് എന്നിവ കലര്‍ന്ന മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഈ വിഷവാതകങ്ങള്‍ ആസ്ത്മ രോഗികള്‍ക്ക് ശരിയായി ശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്നവയാണ്.

Most read:രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കും ഈ വീട്ടുവൈദ്യങ്ങള്‍Most read:രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കും ഈ വീട്ടുവൈദ്യങ്ങള്‍

ഫംഗസ്, ബാക്ടീരിയ

ഫംഗസ്, ബാക്ടീരിയ

നിരന്തരമായ മഴയും ഇരുണ്ട കാലാവസ്ഥയും മൂലമുണ്ടാകുന്ന ഈര്‍പ്പം പൊടിയോടൊപ്പം ഫംഗസിന്റെ വളര്‍ച്ചയിലേക്കും വര്‍ദ്ധിപ്പിക്കുന്നു. ഇത് ബ്രോങ്കൈറ്റല്‍ ഡിസോര്‍ഡേഴ്‌സിന് കാരണമാകുന്നു. മഴക്കാലത്തോടെ വിവിധ വൈറസുകളും ബാക്ടീരിയകളും തലയുയര്‍ത്തുന്നു. ഈ വൈറസുകളും ബാക്ടീരിയകളും ആസ്ത്മ രോഗികള്‍ക്ക് ഒന്നിലധികം അലര്‍ജിക്ക് കാരണമാകുന്നു. കൂടാതെ കോപം, ഭയം അല്ലെങ്കില്‍ അമിതമായ വ്യായാമം തുടങ്ങിയവയും ശ്വസന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആസ്ത്മ പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും നിങ്ങള്‍ക്കത് നിയന്ത്രിക്കാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം.

ജീരകവെള്ളം ആവി പിടിക്കുക

ജീരകവെള്ളം ആവി പിടിക്കുക

* ചൂടുള്ള പാനീയങ്ങള്‍ കഴിക്കുക. തേന്‍ ചേര്‍ത്ത ചായ നല്ലതാണ്, അതുപോലെ സൂപ്പുകളും. നിങ്ങള്‍ക്ക് മസാല ചായകള്‍ ഇഷ്ടമാണെങ്കില്‍, മണ്‍സൂണ്‍ സീസണില്‍ ആസ്ത്മ രോഗികള്‍ക്ക് അവ മികച്ചതാണ്.

* ജീരകം ഇട്ട് വെള്ളം തിളപ്പിച്ച് ആവി ശ്വസിക്കുക. ഇത് ബ്രോങ്കിയല്‍ പാസേജ് വികസിക്കാന്‍ സഹായിക്കുന്നു. വീട്ടിലെ എയര്‍കണ്ടീഷണര്‍ ഫില്‍ട്ടറുകള്‍ പതിവായി വൃത്തിയാക്കുക. കഴിയുമെങ്കില്‍, മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവ സര്‍വീസ് ചെയ്യുക.

Most read:തേങ്ങാവെള്ളം അധികം കുടിക്കല്ലേ; ഈ ദോഷങ്ങളാണ് ഫലംMost read:തേങ്ങാവെള്ളം അധികം കുടിക്കല്ലേ; ഈ ദോഷങ്ങളാണ് ഫലം

വീട്ടിനുള്ളിലെ സസ്യങ്ങള്‍ പുറത്തുവയ്ക്കുക

വീട്ടിനുള്ളിലെ സസ്യങ്ങള്‍ പുറത്തുവയ്ക്കുക

* മഴക്കാലത്ത് നിങ്ങളുടെ വീട്ടിനുള്ളില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍ പുറത്ത് സൂക്ഷിക്കുക. ചവിട്ടികള്‍ വാതിലിനു പുറത്ത് വയ്ക്കുക, വീട്ടിനുള്ളിലല്ല.

* ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചവിട്ടികള്‍ തട്ടിക്കുടഞ്ഞ് വൃത്തിയാക്കുക. വൃത്തിയാക്കുമ്പോള്‍ മാസ്‌ക് ധരിക്കുക.

വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കുക

വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കുക

* മഴക്കാല സീസണില്‍ പലപ്പോഴും ബെഡ് ഷീറ്റുകള്‍ മാറ്റുക. തലയിണകളും കവറുകളും ആഴ്ചയില്‍ ഒരിക്കല്‍ ചൂടുവെള്ളത്തില്‍ കഴുകുക.

* വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ഈ സീസണില്‍ അല്‍പം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് പൂച്ചയോ നായയോ ഉണ്ടെങ്കില്‍ അവയുടെ രോമങ്ങള്‍ അധികം തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. ആസ്ത്മയുമായി ബന്ധപ്പെട്ട അലര്‍ജിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.

Most read:പ്രമേഹം ചെറുക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും കറുവപ്പട്ട ഇലയിട്ട ചായMost read:പ്രമേഹം ചെറുക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും കറുവപ്പട്ട ഇലയിട്ട ചായ

ഇഞ്ചിയും കുരുമുളകും

ഇഞ്ചിയും കുരുമുളകും

* പൊടിച്ച ഇഞ്ചിയും കുരുമുളകും തുല്യ അളവില്‍ കലര്‍ത്തി അര ടീസ്പൂണ്‍ തേന്‍ ഒഴിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കും.

* അഞ്ച് ഗ്രാം ഇഞ്ചി, ഏലക്ക, ഗ്രാമ്പൂ, മഞ്ഞള്‍, കുരുമുളക്, കറുവപ്പട്ട എന്നിവ മുപ്പത് ഗ്രാം പഞ്ചസാരയുമായി കലര്‍ത്തുക. ഈ പൊടി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസത്തില്‍ രണ്ടുതവണ കഴിക്കുക.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍

* യൂക്കാലിപ്റ്റസ് ഓയില്‍ ശ്വാസനാളത്തിലെ നിങ്ങളുടെ ശ്വാസനാളത്തിലെ കഫം നീക്കാന്‍ സഹായിക്കുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. അതിനാല്‍ തലയിണയില്‍ കുറച്ച് തുള്ളി യൂക്കാലിപ്റ്റസ് ഒഴിച്ച് ഉറങ്ങുക.

* ഇഞ്ചി, മാതളനാരങ്ങ എന്നിവയുടെ നീര് എടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

Most read:വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍Most read:വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍

അത്തിപ്പഴം

അത്തിപ്പഴം

* ചൂടുള്ള കാപ്പിയും കട്ടന്‍ ചായയും ബ്രോങ്കിയല്‍ പേശികളുടെ വികാസത്തിന് സഹായിക്കുന്നു. എന്നാല്‍ ഇത് ദിവസം മൂന്ന് കപ്പില്‍ കൂടരുത്.

* ഒരു കപ്പ് വെള്ളത്തില്‍ മൂന്ന് അത്തിപ്പഴം കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ ഒഴിഞ്ഞ വയറ്റില്‍ അവ കഴിക്കുക. വെള്ളവും നന്നായി കുടിക്കുക. അത്തിപ്പഴം ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുകയും കഫം കുറയ്ക്കുകയും ശ്വാസനാളത്തെ സുഗമമാക്കുകയും ചെയ്യുന്നു.

വാല്‍നട്ട്

വാല്‍നട്ട്

* ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആസ്ത്മയ്ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് അവ ഗുളികകളുടെ രൂപത്തില്‍ കഴിക്കാം അല്ലെങ്കില്‍ ദിവസവും ഒരു പിടി വാല്‍നട്ട് കഴിക്കുക.

* കര്‍പ്പൂരം കൊണ്ട് കടുകെണ്ണ ചൂടാക്കിയെടുക്കുക. ഇളംചൂടോടെ ഇത് നിങ്ങളുടെ നെഞ്ചില്‍ പുരട്ടുക. ആസ്ത്മാ രോഗികള്‍ക്ക് ഇത് വേഗത്തിലുള്ള ആശ്വാസം നല്‍കും.

Most read:കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാംMost read:കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം

English summary

How To Deal With Asthma During Monsoon in Malayalam

Many asthma patients experience asthma attacks during rainy season, let's see why and how rain affects your asthma. And read on some remedies also.
Story first published: Tuesday, May 31, 2022, 16:27 [IST]
X
Desktop Bottom Promotion