For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതകാലം മരുന്നു കഴിയ്ക്കാതെ തൈറോയ്ഡ്മാറ്റാം

ജീവിതകാലം മരുന്നു കഴിയ്ക്കാതെ തൈറോയ്ഡ്മാറ്റാം

|

ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതും കൂടുന്നതുമെല്ലാം പ്രശ്‌നങ്ങള്‍ തന്നെയാണ്. കൂടിയാലും കുറഞ്ഞാലും പ്രശ്‌നമുണ്ടാകും. കുറയുന്നത് ഹൈപ്പോയും കൂടുന്നത് ഹൈപ്പറും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതാണ്, അതായത് ഹൈപ്പോതൈറോയ്ഡാണ് കൂടുതല്‍ കണ്ടു വരുന്നത്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അന്തരീക്ഷ മലിനീകരണവും ടോക്‌സിനുകളും. മാത്രമല്ല, ഭക്ഷണത്തിലൂടെ നമ്മളിലേയ്‌ക്കെത്തുന്ന കീടനാശിനികള്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. ഇതു പോലെ മെര്‍ക്കുറി പോലുള്ളവ ഉള്ളിലെത്തുമ്പോഴും. പ്രത്യേകിച്ചും ഇതു നമ്മള്‍ ഉപയോഗിയ്ക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മെര്‍ക്കുറി, ലെഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൂടാതെ സ്‌ട്രെസ് ഇതിനു കാരണമാകുന്നു. സ്‌ട്രെസ് ഹോര്‍മോണ്‍ അഥവാ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത് പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതിനും ഇതു വഴി തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്നതിനും കാരണമാകുന്നു. അതായത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉള്ളവര്‍ക്ക് തൈറോക്‌സിന്‍ ഹോര്‍മോണ്‍ കോശങ്ങള്‍ക്കു ശരിയായി ഉപയോഗിയ്ക്കാന്‍ പറ്റാതെ വരുന്നു. ഇതു തൈറോയ്ഡ് പ്രശ്‌നം വരുത്തുന്നു.

ഭക്ഷണ അലര്‍ജിയും ഇതിനു കാരണമാകുന്നു. പ്രത്യേകിച്ചും ഓട്‌സ്‌, ഗോതമ്പ് എന്നിവയിലെ ഗ്ലൂട്ടെന്‍ അലര്‍ജിയും ഇതിനു കാരണമാകുന്നു.

തൈറോയ്ഡ് പ്രശ്‌നം വന്നാല്‍ ജീവിത കാലം മുഴുവന്‍ മരുന്നെന്നതാണ് പറയുന്നത്. എന്നാല്‍ ഏതു കാരണം കൊണ്ടാണ് ഇതെന്നു തിരിച്ചറിഞ്ഞ് ഇതു നിയന്ത്രിയ്ക്കുവാന്‍ സാധിച്ചാല്‍ മരുന്നില്ലാതെ തന്നെ ഇതു മാറ്റുവാന്‍ സാധിയ്ക്കും.ഇതെക്കുറിച്ചറിയൂ

ലക്ഷണങ്ങളാണ്

ലക്ഷണങ്ങളാണ്

അമിതമായ ക്ഷീണം, മുടി കൊഴിയുക, നെഞ്ചിടിപ്പിലുണ്ടാകുന്ന വ്യത്യാസം, ചര്‍മം വരണ്ടതാവുക എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ് എന്നു വേണം, പറയുവാന്‍. ഇതിനു പുറമേ ഉന്മേഷക്കുറവ്, സന്ധി വേദന, മലബന്ധം തുടങ്ങിയവ കൂടിയുണ്ടെങ്കില്‍ ഇതെല്ലാം തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കാരണമാണെന്നു വേണം, പറയുവാന്‍.

തൈറോയ്ഡ് സാധ്യത

തൈറോയ്ഡ് സാധ്യത

ടിഎസ്എച്ച് ലെവല്‍ മൂന്നിനു മുകളില്‍ പോയാല്‍ തൈറോയ്ഡ് സാധ്യത മനസിലാക്കാം. എന്നാല്‍ 5നു മുകളിലെങ്കില്‍ പുറത്തു നിന്നും തൈറോക്‌സിന്‍ കൊടുക്കേണ്ട ആവശ്യം വരുന്നു. അതായത് മരുന്നുപയോഗിയ്ക്കണം. ഇത്തരം ഘട്ടത്തില്‍ മരുന്നുപോഗിച്ചു തുടങ്ങുന്നതിനു മുന്‍പ് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ശരീരത്തിലേയ്ക്ക് ടോക്‌സിനുകള്‍

ശരീരത്തിലേയ്ക്ക് ടോക്‌സിനുകള്‍

ശരീരത്തിലേയ്ക്ക് ടോക്‌സിനുകള്‍ എത്തുന്നത് തടയുക. അതായത് ലിപ്സ്റ്റിക് പോലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍. പ്രത്യേകിച്ചും ലോഹങ്ങള്‍ അടങ്ങിയവ. നെയില്‍ പോളിഷിലും ഇത്തരം വസ്തുക്കളുണ്ട്. സ്‌ട്രെസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. ഭക്ഷണത്തിലെ രാസവസ്തുക്കള്‍ നല്ലതു പോലെ ഉപ്പു വെള്ളത്തിലോ മഞ്ഞള്‍ വെള്ളത്തിലോ ഇട്ടു കഴുകി ഉപയോഗിയ്ക്കാം. ഭക്ഷണ അലര്‍ജിയെങ്കില്‍ ഇതു കഴിയുന്നതും ഉപയോഗിയ്ക്കാതിരിയ്ക്കുക.

വ്യായാമം

വ്യായാമം

ഇതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ പ്രധാനപ്പെട്ട വഴിയാണ് വ്യായാമം. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വ്യായമം കുറയ്ക്കും. ഇതിലൂടെ തൈറോയ്ഡ് പ്രശ്‌നം തടയാം. അമിത വണ്ണം പ്രധാന കാരണമാണ്. ശരീരത്തിന്റെ ഭാരം ആകെയുള്ള ഭാരത്തിന്റെ 5 ശതമാനം കുറച്ചാല്‍ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാകും. ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കും.

ഇതുപോലെ

ഇതുപോലെ

ഇതുപോലെ ഭക്ഷണത്തിലൂടെ മിനറലുകളുടെ കുറവു പരിഹരിയ്ക്കണം. അയൊഡിന്‍ പോലുള്ളവ കടല്‍ മത്സ്യങ്ങളിലൂടെയും മറ്റും ലഭിയ്ക്കും. സെലേനിയം പോലുളളവ കൂണ്‍, ചിപ്പി, കക്ക പോലുളള ഭക്ഷണ വസ്തുക്കളില്‍ നിന്നും ലഭിയ്ക്കും. വൈറ്റമിന്‍ ഡി കുറവും തൈറോയ്ഡിനു കാരണമാകും. സൂര്യപ്രകാശവും ചില ഭക്ഷണങ്ങളും ഇതിനു പരിഹാരമാകും. സിങ്ക്, വൈററമിന്‍ എ എന്നിവ അടങ്ങിയ ക്യാരറ്റ്, ഇലക്കറി എന്നിവയെല്ലാം കഴിയ്ക്കാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന ഇത്തരം കാര്യങ്ങള്‍, അമിത വണ്ണം, സ്‌ട്രെസ്, വൈറ്റമിന്‍ കുറവ്, ഭക്ഷണ അലര്‍ജി, സിങ്ക്, അയൊഡിന്‍, സെലേനിയം കുറവ് എന്നിങ്ങിനെയുള്ള വിവിധ പ്രശ്‌നങ്ങളില്‍ ഏതാണ് നിങ്ങളിലെ തൈറോയ്ഡ് പ്രശ്‌നത്തിനു കാരണമെന്നു തിരിച്ചറിഞ്ഞു പരിഹരിച്ചാല്‍ മരുന്നില്ലാതെ തന്നെ തൈറോയ്ഡ് പ്രശ്‌നം പരിഹരിയ്ക്കാവുന്നതേയുള്ളൂ.

English summary

How To Control Thyroid Without Lifelong Medicine

How To Control Thyroid Without Lifelong Medicine, Read more to know about,
Story first published: Saturday, September 14, 2019, 12:06 [IST]
X
Desktop Bottom Promotion