For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ പോടും കറയും നിസ്സാരമല്ല: രോഗപ്രതിരോധം അവതാളത്തില്‍

|

രോഗപ്രതിരോധ ശേഷി നിങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ളതാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കുറയാതെ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രമിക്കുമ്പോള്‍ വായുടെ ആരോഗ്യവും ദന്താരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ദന്താരോഗ്യം നമ്മുടെ രോഗപ്രതിരോധ ശേഷിയെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോവേണ്ടതാണ്. നിങ്ങളുടെ വായുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും സഹായിക്കുന്നത് കൂടിയാണ് എന്നതാണ് സത്യം.

How Poor Oral Health Affects

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന കുറഞ്ഞ രോഗപ്രതിരോധ ശേഷി പലപ്പോഴും നിങ്ങള്‍ക്ക് തന്നെയാണ് പ്രശ്‌നമുണ്ടാകുന്നത്. അതുകൊണ്ട് എപ്പോഴും വായ ആരോഗ്യത്തോടെ കൊണ്ട് നടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മോശം ഓറല്‍ ആരോഗ്യം നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വായുടെ ആരോഗ്യം ശ്രദ്ധിക്കുന്നതില്‍ ഒരിക്കലും അലംഭാവം കാണിക്കരുത് എന്നതാണ്. അറിയാം ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍.

എന്തുകൊണ്ട് ബാക്ടീരിയ

എന്തുകൊണ്ട് ബാക്ടീരിയ

എന്തുകൊണ്ട് ബാക്ടീരിയ നിങ്ങളുടെ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറക്കുന്നതിലേക്ക് എത്തുന്നു എന്ന് നോക്കാം. നിങ്ങള്‍ ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാതിരിക്കുകയും നാവ് വൃത്തിയാക്കാതെ ഇരിക്കുകയും ഫ്‌ളോസ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് വായില്‍ ബാക്ടീരിയ വളരുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഓറല്‍ ബാക്ടീരിയകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് മോണയുടെയും പല്ലിന്റേയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് കൂടാതെ പല്ലുകളില്‍ പോടു പോലുള്ളവക്ക് ഇവ കാരണമാകുന്നു. ഇത് പല്ലില് ആഴത്തില്‍ അണുബാധയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പല്ലിലെ കറ പോലും വിടാതെ നില്‍ക്കുന്നത് നിങ്ങളുടെ ദന്താരോഗ്യത്തേയും രോഗപ്രതിരോധ ശേഷിയേയും ബാധിക്കുന്നു.

വായിലെ അനാരോഗ്യം രോഗപ്രതിരോധ ശേഷിക്ക് വില്ലന്‍

വായിലെ അനാരോഗ്യം രോഗപ്രതിരോധ ശേഷിക്ക് വില്ലന്‍

എങ്ങനെയാണ് വായിലെ അനാരോഗ്യം രോഗപ്രതിരോധ ശേഷിക്ക് വില്ലനായി മാറുന്നത് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും നിങ്ങളുടെ വായിലേക്കുള്ള രോഗപ്രതിരോധ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാവുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള രോഗപ്രതിരോധ കോശങ്ങളേയും ഇത് ബാധിക്കുന്നു. ഇത്തരത്തില്‍ നിരന്തരമായി സംഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ അത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറക്കുകയും നിങ്ങളുടെ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ദന്താരോഗ്യം സംരക്ഷിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ബാക്ടീരിയ പ്രധാന കാരണം?

ബാക്ടീരിയ പ്രധാന കാരണം?

ഇത്തരം അണുബാധക്ക് പ്രധാന കാരണം ബാക്ടീരിയ എന്ന കാര്യത്തില്‍ സംശയം വേണ്ട. വായിലെ പല പ്രശ്‌നങ്ങളും ആരംഭിക്കുന്നത് ബാക്ടീരിയയില്‍ നിന്നാണ്. കാരണം ബാക്ടീരിയക്ക് വളരാന്‍ അനൂകൂല സാഹചര്യം പലപ്പോഴും വായിലുണ്ടാവുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ രണ്ട് നേരം ബ്രഷ് ചെയ്യുന്നതും ദന്താരോഗ്യം സംരക്ഷിക്കുന്നതും ബാക്ടീരിയയെ നശിപ്പിക്കുന്നു. നിങ്ങള്‍ ഇത് ചെയ്യാത്ത പക്ഷം വായില്‍ കഴിച്ച ഭക്ഷണത്തിന്റെ കണികകള്‍ അവശേഷിക്കുന്നു. ഇത് നിങ്ങളുടെ മോണയില്‍ ബാക്ടീരിയ വളരുന്നതിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. ഇത് നിയന്ത്രണാതീതമാവുമ്പോഴാണ് സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നത്.

അനിയന്ത്രിതമായ ബാക്ടീരിയയുടെ വളര്‍ച്ച

അനിയന്ത്രിതമായ ബാക്ടീരിയയുടെ വളര്‍ച്ച

അനിയന്ത്രിതമായ ബാക്ടീരിയയുടെ വളര്‍ച്ച നിങ്ങളുടെ വായുടെ ആരോഗ്യത്തെ മാത്രമല്ല ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നുണ്ട്. ഇത് പല്ലിന് പോടുണ്ടാക്കുന്നത് മാത്രമല്ല അനിയന്ത്രിതമായ ബാക്ടീരിയയുടെ വളര്‍ച്ച നിങ്ങളുടെ രക്തപ്രവാഹത്തേയും ശ്വസന വ്യവസ്ഥയേയും ബാധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ മോണരോഗം പോലുള്ള അവസ്ഥകളും നിങ്ങളെ തേടി എത്തുന്നുണ്ട്. ഇത്തരത്തിലുള്ള ബാക്ടീരിയ നിങ്ങളുട രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്നു.

രോഗപ്രതിരോധ ശേഷിയില്‍ വെല്ലുവിളി

രോഗപ്രതിരോധ ശേഷിയില്‍ വെല്ലുവിളി

നിങ്ങളുടെ രോഗപ്രതിരോധ ശേഷിയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് വായിലെ അനാരോഗ്യം എത്തുന്നുണ്ട് . നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ലക്ഷ്യം എന്ന് പറയുന്നത് ശരീരത്തിനെ രോഗങ്ങളില്‍ നിന്ന് പ്രതിരോധിച്ച് സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ വായിലുണ്ടാവുന്ന ബാക്ടീരിയയുടെ അമിത വളര്‍ച്ച നിങ്ങളില്‍ പല വിധത്തിലുള്ള രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം വായില്‍ കേന്ദ്രീകരിക്കുമ്പോള്‍ ശരീരത്തിന്റെ മറ്റ് രോഗാവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കാതെ വരുന്നു. ഇത് രോഗാവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

എങ്ങനെ പ്രതിരോധിക്കണം?

എങ്ങനെ പ്രതിരോധിക്കണം?

ഇത്തരം അവസ്ഥകളെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് നമുക്ക് നോക്കാം. ദിവസത്തില്‍ രണ്ടുതവണ രണ്ട് മിനിറ്റ് ബ്രഷ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രാവിലെ ഉണര്‍ന്നതിന് ശേഷം ഒരു പ്രാവശ്യവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പും ഒരു പ്രാവശ്യം ബ്രഷ് ചെയ്യണം. ഇത് ബാക്ടീരിയയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ദിവസത്തില്‍ ഒരിക്കല്‍ ഫ്‌ലോസ് ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഭക്ഷണത്തിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് ശ്രമിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കഴിക്കുന്ന ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇടക്കിടക്ക് ദന്തഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

പല്ലിലെ ഈ കറ; തുടക്കത്തില്‍ തിരിച്ചറിയാം; പരിഹാരങ്ങള്‍ ഇങ്ങനെപല്ലിലെ ഈ കറ; തുടക്കത്തില്‍ തിരിച്ചറിയാം; പരിഹാരങ്ങള്‍ ഇങ്ങനെ

most read:പല്ലിലെ കറയെ ഓടിക്കാന്‍ ഇഞ്ചിയും തേനും

English summary

How Poor Oral Health Affects Your Immune System In Malayalam

Here in this article we are discussing about how poor oral health affects your immune system in malayalam. Take a look.
Story first published: Monday, May 16, 2022, 16:26 [IST]
X
Desktop Bottom Promotion