For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിനായി ഒരു ദിവസം എത്ര അളവില്‍ പഴങ്ങള്‍ കഴിക്കണം?

|

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിര്‍ത്തുമെന്ന് കേട്ടിട്ടില്ലേ? അതെ, പഴങ്ങളുടെ ശക്തി എത്രയുണ്ടെന്ന് കാണിക്കുന്നതാണിത്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് പഴങ്ങള്‍. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. വാസ്തവത്തില്‍, പഴങ്ങള്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Most read: വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍Most read: വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍

എന്നാല്‍ പഴങ്ങളില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, ചില ഇനങ്ങളില്‍ കലോറി വളരെ കൂടുതലാണ്. അതുകൊണ്ട് കഴിക്കുന്ന പഴത്തിന്റെ അളവ് അധികമാകുന്നുണ്ടോ എന്ന് പലരും ചിന്തിച്ചേക്കാം. പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, എന്നിരുന്നാലും അവ തെറ്റായ രീതിയില്‍ കഴിക്കുന്നതും പഴങ്ങളുടെ അമിതമായ ഉപഭോഗവും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ദിവസേന നിങ്ങള്‍ കഴിക്കുന്ന പഴങ്ങളുടെ തരത്തിലും അവയുടെ അളവിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പഴങ്ങള്‍ കൂടുതല്‍ കഴിച്ചാല്‍ ദോഷകരമാകുന്നത് എന്തുകൊണ്ട്

പഴങ്ങള്‍ കൂടുതല്‍ കഴിച്ചാല്‍ ദോഷകരമാകുന്നത് എന്തുകൊണ്ട്

പഴങ്ങളുടെ വിവിധ ആരോഗ്യ ഗുണങ്ങള്‍ നമുക്കെല്ലാം അറിയാം. വിറ്റാമിനുകള്‍, ധാതുക്കള്‍, പൊട്ടാസ്യം, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍, നാരുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് അവ. ഇത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്, കൂടാതെ നിരവധി വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യതയും കുറയ്ക്കുന്നു. എന്നാല്‍, പഴങ്ങള്‍ കഴിക്കുന്നത് അധികമാകുന്നതും നിങ്ങള്‍ക്ക് ദോഷം ചെയ്യും. പഴങ്ങളില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, ചിലതില്‍ കലോറി വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പഴങ്ങള്‍ അമിതമായി കഴിക്കുന്നത് ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. നല്ല ദഹനത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് നമുക്കറിയാം. എന്നാല്‍ ധാരാളം പഴങ്ങള്‍ കഴിക്കുന്നതിന്റെ ചില പാര്‍ശ്വഫലങ്ങള്‍, പഴങ്ങളിലെ ഉയര്‍ന്ന നാരുകള്‍ കാരണമായുണ്ടാകുന്ന ദഹനക്കേടാണ്. അവ വയറിളക്കം, പോഷകങ്ങളുടെ കുറവ്, മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്ക്കും കാരണമാകും. അതിനാല്‍, നിങ്ങള്‍ കഴിക്കുന്ന പഴങ്ങളുടെ അളവ് നിങ്ങള്‍ ശ്രദ്ധിക്കണം. പഴങ്ങള്‍ അധികം കഴിച്ചാലുള്ള ചില പാര്‍ശ്വഫലങ്ങള്‍ ഇതാ:

ശരീരഭാരം, പ്രമേഹം, ഹൃദയാരോഗ്യം

ശരീരഭാരം, പ്രമേഹം, ഹൃദയാരോഗ്യം

മിക്ക പഴങ്ങളിലും അടങ്ങിയിരിക്കുന്ന അമിതമായ ഫ്രക്ടോസിന്റെ ഉപയോഗം ഇന്‍സുലിന്‍ പ്രതിരോധം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു, ഇത് ഗ്ലൂക്കോസ് അസഹിഷ്ണുതയെയും ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തുന്നു. കൂടാതെ, നിങ്ങളുടെ ശരീരത്തില്‍ രക്തസമ്മര്‍ദ്ദവും യൂറിക് ആസിഡിന്റെ അളവും വര്‍ദ്ധിക്കുന്നു.

Most read:കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാംMost read:കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ഫ്രക്ടോസ് അമിതമായി കഴിക്കുന്നത് പലപ്പോഴും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് കാരണമാകുന്നു. ഇതിന്റെ ചില ലക്ഷണങ്ങള്‍ വയറുവേദന, ദഹനക്കേട്, മലബന്ധം, വയറിളക്കം എന്നിവയാണ്. ഈ രോഗത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഫ്രക്ടോസ് കുറഞ്ഞ ഭക്ഷണമാണ്.

ഫ്രൂട്ട് ഡയറ്റിന്റെ അപകടസാധ്യതകള്‍

ഫ്രൂട്ട് ഡയറ്റിന്റെ അപകടസാധ്യതകള്‍

തടി കുറക്കാനായി പലരും ഡയറ്റ് ശീലിക്കുന്നു. അതിലൊന്നാണ് ഫ്രൂട്ട് ഡയറ്റ്. പഴങ്ങള്‍ മാത്രം കഴിക്കുന്ന ഫ്രൂട്ട് ഡയറ്റ് ജനപ്രിയമാണ്. എന്നാല്‍ അനാരോഗ്യകരവുമായ ഭക്ഷണക്രമവും ഇതാണ്. ഈ ഭക്ഷണക്രമം ധാന്യങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ മുതലായവ പോലുള്ള മറ്റ് ഭക്ഷണങ്ങളെ ഒഴിവാക്കുകയും കുറച്ച് പച്ചക്കറികള്‍, നട്‌സ്, വിത്തുകള്‍ എന്നിവ മാത്രം കഴിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഫ്രൂട്ട് ഡയറ്റില്‍ പ്രോട്ടീന്‍, ഒമേഗ 3, വിറ്റാമിന്‍ ബി, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ഇല്ല. കൂടാതെ, പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം അല്ലെങ്കില്‍ PCOD, PCOS എന്നിവയുള്ള ആളുകള്‍ക്ക് ഈ ഭക്ഷണക്രമം അങ്ങേയറ്റം അനാരോഗ്യകരമാണ്.

Most read:ആരോഗ്യത്തെ നിശ്ചയിക്കുന്നത് 5 ഘടകങ്ങള്‍; അവ നേടാന്‍ ഫലപ്രദമായ വഴികള്‍ ഇതാMost read:ആരോഗ്യത്തെ നിശ്ചയിക്കുന്നത് 5 ഘടകങ്ങള്‍; അവ നേടാന്‍ ഫലപ്രദമായ വഴികള്‍ ഇതാ

ദിവസവും എത്ര അളവില്‍ പഴങ്ങള്‍ കഴിക്കണം

ദിവസവും എത്ര അളവില്‍ പഴങ്ങള്‍ കഴിക്കണം

പഴങ്ങള്‍ കഴിക്കണം, പക്ഷേ അധികമാകരുത്. അത് മിതമായി കഴിക്കാന്‍ ഓര്‍മ്മിക്കുക. എല്ലാ ആരോഗ്യ ആനുകൂല്യങ്ങളും നേടാന്‍ ദിവസേന കുറഞ്ഞത് 2-3 വ്യത്യസ്ത തരത്തിലും നിറങ്ങളിലുള്ള പഴങ്ങളും കഴിക്കുക. പഴങ്ങളുടെ ഉപയോഗം പ്രതിദിനം രണ്ട് കപ്പില്‍ കൂടരുത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുള്ള പൊതുവായ ശുപാര്‍ശ പ്രതിദിനം കുറഞ്ഞത് 400 ഗ്രാം ആണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന് മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം പഴവും കഴിക്കണം.

പഴത്തിന്റെ നിറവും പോഷകങ്ങളും

പഴത്തിന്റെ നിറവും പോഷകങ്ങളും

നിങ്ങളുടെ ഭക്ഷണം എത്ര വര്‍ണ്ണാഭമായതാണോ അത്രയധികം പോഷകങ്ങള്‍ അതിലുണ്ട്. ഒരു പഴത്തിന്റെ നിറത്തിന് അതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ എന്താണെന്ന് പറയാന്‍ കഴിയും.

ചുവന്ന പഴങ്ങള്‍ - വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചെറി, ക്രാന്‍ബെറികള്‍, മാതളനാരങ്ങ, റാസ്‌ബെറി, ചുവന്ന ആപ്പിള്‍, ചുവന്ന മുന്തിരികള്‍, സ്‌ട്രോബെറി, തണ്ണിമത്തന്‍ എന്നിവയാണ് ചുവന്ന നിറത്തില്‍ വരുന്നത്.

Most read:കുട്ടികളിലെ സന്ധിവാദം അപകടകരം; ലക്ഷണങ്ങള്‍ ഇതാണ്Most read:കുട്ടികളിലെ സന്ധിവാദം അപകടകരം; ലക്ഷണങ്ങള്‍ ഇതാണ്

പഴത്തിന്റെ നിറവും പോഷകങ്ങളും

പഴത്തിന്റെ നിറവും പോഷകങ്ങളും

മഞ്ഞ, ഓറഞ്ച് പഴങ്ങള്‍- ഇവ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ചില മഞ്ഞ, ഓറഞ്ച് പഴങ്ങള്‍ ഇവയാണ്. ആപ്രിക്കോട്ട്, ചെറുമധുരനാരങ്ങ, മാമ്പഴം, ഓറഞ്ച്, പപ്പായ, പീച്ച്, പിയര്‍, പൈനാപ്പിള്‍, മഞ്ഞ ആപ്പിള്‍.

വെളുത്ത പഴങ്ങള്‍ - വെളുത്ത പഴങ്ങളില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. വെളുത്ത പഴങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. വാഴപ്പഴം, പിയര്‍, വെളുത്ത പീച്ചുകള്‍.

പഴത്തിന്റെ നിറവും പോഷകങ്ങളും

പഴത്തിന്റെ നിറവും പോഷകങ്ങളും

പച്ച പഴങ്ങള്‍ - പച്ച പഴങ്ങളില്‍ ധാരാളം പൊട്ടാസ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തം കട്ടപിടിക്കുന്നതിനും കാഴ്ച ആരോഗ്യത്തിനും എല്ലുകളുടെ ബലത്തിനും നല്ലതാണ്. ചില പച്ച പഴങ്ങള്‍ ഇവയാണ്: അവോക്കാഡോ, പച്ച ആപ്പിള്‍, പച്ചമുന്തിരികള്‍, കിവി, നാരങ്ങ.

നീല, പര്‍പ്പിള്‍ പഴങ്ങള്‍ - ഈ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയുന്നു. ഓര്‍മ്മശക്തി, ആരോഗ്യകരമായ വാര്‍ദ്ധക്യം, ദഹനം, മൂത്രത്തിന്റെ ആരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. നീല, പര്‍പ്പിള്‍ പഴങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു: ബ്ലാക്ക്‌ബെറി, ബ്ലൂബെറി, അത്തിപ്പഴം, പ്ലം, പര്‍പ്പിള്‍ മുന്തിരി, ഉണക്കമുന്തിരി

Most read:യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്Most read:യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്

English summary

How Much Fruit Should You Eat per Day For Good Health in Malayalam

Fruits are healthy but that does not mean you can consume them as much as you want. Here we let you know how much fruit should you eat per day for good health. Read on.
Story first published: Friday, May 27, 2022, 12:55 [IST]
X
Desktop Bottom Promotion