For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്19: ആന്റിബോഡി ടെസ്റ്റ് ഫലപ്രദമോ?

|

കൊറോണ വൈറസ് തന്നെയും പിടികൂടിയിട്ടുണ്ടോ എന്ന് അറിയുന്നതു വരെ മനസമാധാനം ഇല്ലാതായിരിക്കുകയാണ് ആളുകള്‍ക്ക്. ശരീരത്തില്‍ യാതൊരു ലക്ഷണവും കാണിക്കാതെ തന്നെ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് അടുത്തിടെയായുള്ള നിരീക്ഷണങ്ങള്‍ കാണിക്കുന്നത്. വൈറസ് ബാധിച്ച എല്ലാവര്‍ക്കും ലക്ഷണങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ നിങ്ങളില്‍ രോഗബാധ ഉണ്ടോ എന്ന് അറിയാന്‍ കഴിയുന്ന ഒരു വേഗത്തിലുള്ള രക്തപരിശോധനയുണ്ട്. ഇതാണ് ആന്റിബോഡി ടെസ്റ്റ്. കൊറോണ വൈറസ് സമൂഹത്തില്‍ എത്രത്തോളം വ്യാപകമാണ് എന്നതിനെക്കുറിച്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് മികച്ച ധാരണ നല്‍കാനും ഇതിലൂടെ കഴിയുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.

Most read: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നുMost read: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു

കൊവിഡ് 19 പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടപ്പാക്കാന്‍ സാധിക്കുന്ന പരിശോധനാ സംവിധാനമാണ് ആന്റിബോഡി കിറ്റുകള്‍. നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ ഇന്ത്യയും ലക്ഷക്കണക്കിന് കിറ്റുകളാണ് മെഡിക്കല്‍ സംഘത്തിന് കൈമാറാന്‍ പോകുന്നത്. ഇന്ത്യയിലെ ജനബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ലാബ് സൗകര്യങ്ങള്‍ എത്ര അപര്യാപ്തമാണെന്ന കണ്ടറിവില്‍ ആന്റിബോഡി പരിശോനയെ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. എന്താണ് ആന്റിബോഡി പരിശോധന എന്നും എങ്ങനെയാണ് ഇതിന്റെ നടപടി ക്രമങ്ങള്‍ എന്നും കൂടുതലായി അറിയാം.

ആന്റിബോഡി പരിശോധന എന്താണ്?

ആന്റിബോഡി പരിശോധന എന്താണ്?

ഇതിനെ സീറോളജി ടെസ്റ്റ് എന്നും വിളിക്കാം. ഇത് നിങ്ങളുടെ രക്തത്തിലെ ആന്റിബോഡികള്‍ എന്ന് വിളിക്കുന്ന ചില സംയുക്തങ്ങളെ തിരയുന്നു. കോവിഡ് 19 പോലുള്ള ഒരു അണുബാധയുമായി പോരാടുമ്പോള്‍ നിങ്ങളുടെ ശരീരം ഇവ പ്രത്യേകമായി ആന്റിബോഡികളെ വികസിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഒരു വാക്‌സിന്‍ ലഭിക്കുമ്പോള്‍ സംഭവിക്കുന്ന പോലെ. അങ്ങനെയാണ് നിങ്ങള്‍ ഒരു വൈറസില്‍ നിന്ന് പ്രതിരോധശേഷി വികസിപ്പിക്കുന്നത്. ആന്റിബോഡി പരിശോധന വൈറസിനെ പ്രത്യേകം പരിശോധിക്കുന്നില്ല. പകരം, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ അളക്കുന്നു. രോഗത്തിനെതിരായ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധം അണുബാധയോട് പ്രതികരിച്ചിട്ടുണ്ടോ എന്ന് നോക്കുന്നു.

അതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

അതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

നിങ്ങള്‍ക്ക് വിരലില്‍ നിന്ന് കുറച്ച് രക്തം നല്‍കേണ്ടിവരും. കോവിഡ് 19 പിടിപെട്ടിട്ടുണ്ടോ എന്നറിയാന്‍ രണ്ട് തരം ആന്റിബോഡികള്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു. ഇതില്‍ പരിശോധകര്‍ തിരയുന്നത് ഇവയാണ്:

* IgM ആന്റിബോഡികള്‍ - അണുബാധയുടെ തുടക്കത്തില്‍ തന്നെ വികസിക്കുന്നവ

* IgG ആന്റിബോഡികള്‍ - നിങ്ങള്‍ സുഖം പ്രാപിച്ചതിനുശേഷം പിന്നീട് ദൃശ്യമാകാന്‍ സാധ്യതയുള്ളവ

അതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

അതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

IgM ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിന് നിങ്ങളുടെ ശരീരത്തിന് ഏകദേശം നാല് ആഴ്ച എടുക്കും. കോവിഡ് ബാധിച്ചാല്‍ ഇത് വികസിക്കാന്‍ എത്ര സമയമെടുക്കുമെന്ന് കൃത്യമായ ഉറപ്പില്ല. കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. നിങ്ങള്‍ക്ക് കോവിഡ് 19 പ്രതിരോധശേഷിയുണ്ടോയെന്ന് നിലവിലെ ആന്റിബോഡി പരിശോധനകള്‍ക്ക് പറയാന്‍ കഴിയില്ലെന്ന കാര്യം ഓര്‍മ്മിക്കുക. കൊറോണ വൈറസില്‍ നിന്ന് ഈ ആന്റിബോഡികള്‍ എത്രത്തോളം നിങ്ങളെ സംരക്ഷിക്കുമെന്ന് തീര്‍ച്ചപ്പെടുത്താനാവാത്തതിനാലാണിത്.

Most read:സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്‍സിMost read:സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്‍സി

അതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

അതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഒരാളുടെ ശരീരത്തില്‍ വൈറസ് ബാധിച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസം കഴിഞ്ഞു മാത്രമേ ആന്റിബോഡി ടെസ്റ്റിന് ആന്റിബോഡിയെ തിരിച്ചറിയാന്‍ കഴിയൂ. അതിനാല്‍ അണുബാധ ഉണ്ടായി ആദ്യ ദിവസങ്ങളില്‍ ലഭിക്കുന്ന പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കും. ഇക്കാരണത്താല്‍ രോഗം തിരിച്ചറിയപ്പെടുന്നില്ല. എന്നാല്‍, പോസിറ്റീവ് ആയ രോഗികളെ മറ്റുള്ളവരിലേക്ക് രോഗം പകരും മുന്‍പ് ഐസൊലേറ്റ് ചെയ്യാന്‍ ഉപകരിക്കുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും നേരത്തേ തിരിച്ചറിയാന്‍ സഹായകമാകുന്നു.

അവ എങ്ങനെ സഹായിക്കും?

അവ എങ്ങനെ സഹായിക്കും?

ആന്റിബോഡി പരിശോധനകള്‍ക്ക് കോവിഡ് 19 എത്രത്തോളം വ്യാപിച്ചുവെന്ന് കാണിക്കാന്‍ കഴിയും. ആര്‍ക്കാണ് വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വിദഗ്ധര്‍ക്ക് മനസ്സിലായിക്കഴിഞ്ഞാല്‍, അത് മിക്ക ആളുകളെയും എത്രമാത്രം രോഗികളാക്കുന്നുവെന്ന് അവര്‍ക്ക് കണ്ടെത്താനാകും. മറ്റ് ശാസ്ത്രീയ വിവരങ്ങളുമായി കൂട്ടിവായിക്കുമ്പോള്‍, ആരാണ് വൈറസ് പ്രതിരോധശേഷിയുള്ളവരെന്ന് മനസിലാക്കാന്‍ ഇത് ഗവേഷകരെ സഹായിക്കും.

സ്വാബ് ടെസ്റ്റ് കൂടി നടത്തണം

സ്വാബ് ടെസ്റ്റ് കൂടി നടത്തണം

ഇന്ത്യയില്‍ ഹോട്ട്‌സ്‌പോട് ആയി പ്രഖ്യാപിച്ച മേഘലകളില്‍ ആന്റിബോഡി അടിസ്ഥാനമാക്കിയ ടെസ്റ്റ് നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ പോസിറ്റീവ് കേസിലും സ്വാബ് ടെസ്റ്റ് കൂടി നടത്തേണ്ടി വരും. ആന്റിബോഡി ടെസ്റ്റ് നെഗറ്റീവ് ആയാലും ഒരു വ്യക്തി ഒരു പക്ഷേ അണുബാധയുടെ ആദ്യ ഘട്ടങ്ങളിലാകാം. അതിനാല്‍ പത്തു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തേണ്ടതും ആവശ്യമാണ്.

Most read:കോവിഡിനെതിരെ പ്ലാസ്മതെറാപ്പി ഫലപ്രദമോ?Most read:കോവിഡിനെതിരെ പ്ലാസ്മതെറാപ്പി ഫലപ്രദമോ?

പ്രയോജനങ്ങള്‍ എന്തൊക്കെ

പ്രയോജനങ്ങള്‍ എന്തൊക്കെ

കോവിഡ് 19ന് എതിരേ ആന്റിബോഡികളുള്ള ആളുകള്‍ക്ക് സുരക്ഷിതമായി ജോലിയില്‍ പ്രവേശിക്കാനും സാധാരണ ജീവിതം വേഗത്തില്‍ നേടാനും ഈ പരിശോധനയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് 19നായുള്ള പരീക്ഷണാത്മക ചികിത്സയ്ക്കും ഈ പരിശോധനകള്‍ സഹായിച്ചേക്കാം. കോവിഡ് 19ല്‍ നിന്ന് രക്ഷപ്പെട്ട ആളുകള്‍ സംഭാവന ചെയ്ത പ്ലാസ്മയിലെ ആന്റിബോഡികള്‍ വൈറസ് ബാധിതരെ എങ്ങനെ സഹായിക്കുമെന്ന് ഗവേഷകര്‍ പഠിച്ചു വരികയാണ്. ഈ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഒരു സിദ്ധാന്തം. എന്നാല്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

ആര്‍ക്കാണ് പരിശോധന വേണ്ടത്?

ആര്‍ക്കാണ് പരിശോധന വേണ്ടത്?

നിങ്ങള്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലൂടെ പൂര്‍ണ്ണമായി സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ആന്റിബോഡികള്‍ ഇപ്പോള്‍ പരീക്ഷിക്കപ്പെടാം. ഈ പരിശോധനകള്‍ വീട്ടില്‍ ചെയ്യാന്‍ കഴിയില്ല. അവ ഇതുവരെ വ്യാപകമായി ലഭ്യമല്ല. നിങ്ങളുടെ ആന്റിബോഡികള്‍ പരിശോധിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് നിങ്ങള്‍ക്ക് ഡോക്ടറോടോ പ്രാദേശിക ആശുപത്രിയിലോ ചോദിക്കാം.

അവ കൃത്യമാണോ?

അവ കൃത്യമാണോ?

കോവിഡ് 19 ആന്റിബോഡികള്‍ക്കായി നിങ്ങള്‍ പോസിറ്റീവ് ആണെന്ന് പരിശോധിക്കുകയാണെങ്കില്‍, സാധാരണയായി നിങ്ങള്‍ക്ക് കോവിഡ 19 ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ത്ഥം. നിങ്ങളില്‍ വൈറസ് കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ നിങ്ങളുടെ ഫലം നെഗറ്റീവ് ആയി ലഭിച്ചേക്കാം. ഈ ചുരുങ്ങിയ സമയത്ത് ആന്റിബോഡികള്‍ വികസിപ്പിക്കാതിരിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് 'തെറ്റായ പോസിറ്റീവ്' ലഭിച്ചേക്കാം, അതായത് ആന്റിബോഡികളുണ്ടെങ്കിലും വ്യത്യസ്ത തരം വൈറസായിരുന്നു എന്നര്‍ത്ഥം.

Most read:കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാംMost read:കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

രോഗവ്യാപനം പിടിച്ചുകെട്ടുന്നു

രോഗവ്യാപനം പിടിച്ചുകെട്ടുന്നു

ആന്റിബോഡി പരിശോധനയിലൂടെ, കൊറോണ വൈറസ് പകര്‍ച്ച വ്യാധിയെ കൂടുതലായി മനസിലാക്കാനും ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രതിരോധത്തിനായി മികച്ച മാതൃക ഒരുക്കാന്‍ സഹായിക്കുകയും ചെയ്യും. വൈറസിനെതിരേ ഒരു ഫലപ്രദമായ മരുന്ന് കണ്ടെത്തും വരെ രോഗബാധിതരെന്നു സംശയിക്കുന്നവര്‍ക്ക് ഇത്തരം ടെസ്റ്റുകളും സ്വാബ് ടെസ്റ്റും നടത്തുന്നത് രോഗവ്യാപനം ഗണ്യമായ തോതില്‍ പിടിച്ചുകെട്ടാന്‍ സാധിക്കും.

English summary

How Does a Coronavirus Antibody Home Test Kit Work

Antibody tests can't be used to diagnose the new coronavirus, but they can tell you if you've ever had it. This can help health officials understand and fight the virus. Learn more about these fast blood tests.
Story first published: Monday, April 27, 2020, 11:48 [IST]
X
Desktop Bottom Promotion