For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദനയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഈ കാരണങ്ങള്‍ അറിഞ്ഞിരിക്കൂ

|

പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് തലവേദന വരാം. അതിലൊന്നാണ് പ്രമേഹം. ഒരു വ്യക്തിക്ക് പ്രമേഹമുണ്ടെങ്കില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റമുണ്ടാകും. ഇതുമൂലം അമിതവണ്ണം, ടെന്‍ഷന്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. തലച്ചോറിലെ ഹോര്‍മോണിലെ മാറ്റങ്ങള്‍ തലവേദനയ്ക്ക് കാരണമാകും.

Also read: പ്രതിരോധശേഷിക്കും രോഗശാന്തിക്കും ഉത്തമം; തണുപ്പുകാലത്ത് നെയ്യ് കഴിച്ചാലുള്ള അത്ഭുത നേട്ടങ്ങള്‍Also read: പ്രതിരോധശേഷിക്കും രോഗശാന്തിക്കും ഉത്തമം; തണുപ്പുകാലത്ത് നെയ്യ് കഴിച്ചാലുള്ള അത്ഭുത നേട്ടങ്ങള്‍

ലോകാരോഗ്യ സംഘടന പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേര്‍ക്കും ഒരു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തലവേദനയുണ്ടാകുന്നുവെന്ന് കണക്കാക്കപ്പെടുന്നു. മൈഗ്രെയിന്‍ മുതല്‍ ടെന്‍ഷന്‍ തലവേദനകള്‍, ക്ലസ്റ്റര്‍ തലവേദനകള്‍ വരെ ഇതില്‍പെടും. സൈനസ് അണുബാധ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മരുന്നുകള്‍ എന്നിവ മൂലവും തലവേദന ഉണ്ടാകാം. എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കിലും തലവേദന വരാം. പ്രമേഹം എങ്ങനെ തലവേദനയ്ക്ക് കാരണമാകുന്നു എന്ന് നമുക്ക് നോക്കാം.

ഹൈപ്പര്‍ ഗ്ലൈസീമിയ

ഹൈപ്പര്‍ ഗ്ലൈസീമിയ

ഹൈപ്പര്‍ ഗ്ലൈസീമിയ അഥവാ രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് കാരണം നിങ്ങള്‍ക്ക് തലവേദനവരാം. പ്രമേഹരോഗികള്‍ക്ക് ഇത് സാധാരണമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച്, നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ സാധാരണ ലക്ഷണങ്ങളാണ് വര്‍ദ്ധിച്ച ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍, ക്ഷീണം, മങ്ങിയ കാഴ്ച, തലവേദന എന്നിവ.

പരിഹാരം

പരിഹാരം

നിങ്ങള്‍ക്ക് തലവേദനയുണ്ടെങ്കില്‍ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്തോറും തലവേദന വഷളാകും. നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഹൈപ്പര്‍ ഗ്ലൈസീമിയയുടെ ആവൃത്തി കുറയ്ക്കുന്നതിന്, നിങ്ങളുടെ പ്രമേഹ ചികിത്സ കൃത്യമായി പാലിക്കുക.

Also read:കോവിഡ് വന്നുമാറിയാലും വൈറസ് ഹൃദയത്തെ തളര്‍ത്തും; ഹൃദയം പരിപാലിക്കേണ്ടത് ഇങ്ങനെAlso read:കോവിഡ് വന്നുമാറിയാലും വൈറസ് ഹൃദയത്തെ തളര്‍ത്തും; ഹൃദയം പരിപാലിക്കേണ്ടത് ഇങ്ങനെ

ഹൈപ്പോഗ്ലൈസീമിയ

ഹൈപ്പോഗ്ലൈസീമിയ

ഹൈപ്പോഗ്ലൈസീമിയ എന്നാല്‍ രക്തത്തിലെ കുറഞ്ഞ ഗ്ലൂക്കോസ് അളവ് ആണ്. രക്തത്തിലെ കുറഞ്ഞ ഗ്ലൂക്കോസിന്റെ ലക്ഷണങ്ങള്‍ ഉയര്‍ന്നതിന്റെ ലക്ഷണങ്ങളേക്കാള്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. വിയര്‍പ്പ്, തലകറക്കം, വിശപ്പ്, ക്ഷോഭം, ആശയക്കുഴപ്പം, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍.

പരിഹാരം

പരിഹാരം

ഹൈപ്പോഗ്ലൈസീമിയ കാരണം നിങ്ങള്‍ക്ക് തലവേദനയുണ്ടെങ്കില്‍ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുക. സുരക്ഷിതമായിരിക്കാന്‍ 4 ഗ്ലൂക്കോസ് ഗുളികകള്‍, ഒരു പൗച്ച് ഗ്ലൂക്കോസ് ജെല്‍, 4 ഔണ്‍സ് ജ്യൂസ്, അല്ലെങ്കില്‍, മിഠായികള്‍ എന്നിവ കരുതുക. ഷുഗര്‍ കുറഞ്ഞു എന്നു തോന്നുമ്പോള്‍ ഈ മധുരം കഴിക്കുക. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സുരക്ഷിതമായ നിലയിലേക്ക് തിരിച്ചെത്തിയാല്‍ തലവേദനയും ക്രമേണ കുറയും.

Also read:ശൈത്യകാലം വൃക്കരോഗികള്‍ക്കും അപകടകാലം; ഈ 7 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷAlso read:ശൈത്യകാലം വൃക്കരോഗികള്‍ക്കും അപകടകാലം; ഈ 7 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പ്രമേഹമുള്ള 3ല്‍ 2 പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. എന്നിരുന്നാലും, നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണെങ്കി നിങ്ങള്‍ക്ക് തലവേദന വരാം.

പരിഹാരം

പരിഹാരം

അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം നിങ്ങളില്‍ ഹൃദയാഘാതം, വൃക്കരോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശാരീരികമായി സജീവമായി തുടരുക, ശരീരഭാരം കുറയ്ക്കുക, പുകവലി, മദ്യം ഉപേക്ഷിക്കുക, ഉപ്പ് കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മരുന്ന് കഴിക്കുക തുടങ്ങിയ വഴികളിലൂടെ ഇത് നിയന്ത്രിച്ചുനിര്‍ത്താനാകും.

Also read:ഗുണങ്ങള്‍ നല്ലതുതന്നെ, പക്ഷേ ഇഞ്ചി അധികം കഴിക്കരുത്; നിങ്ങളെ കാത്ത് ഈ 7 അപകടംAlso read:ഗുണങ്ങള്‍ നല്ലതുതന്നെ, പക്ഷേ ഇഞ്ചി അധികം കഴിക്കരുത്; നിങ്ങളെ കാത്ത് ഈ 7 അപകടം

സ്ലീപ്പ് അപ്നിയ

സ്ലീപ്പ് അപ്നിയ

ഉറക്കത്തില്‍ ശ്വാസനാളം തുടര്‍ച്ചയായി തടസ്സപ്പെടുമ്പോള്‍ സംഭവിക്കാവുന്ന ഒരു സാധാരണവും ഗുരുതരവുമായ അവസ്ഥയാണ് സ്ലീപ്പ് അപ്നിയ. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് സ്ലീപ് അപ്നിയ വരാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമോ ഹൃദ്രോഗമോ ഉള്ളവരിലും ഇത് സാധാരണമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് സ്ലീപ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്. കൂര്‍ക്കംവലി, ഉറക്കത്തില്‍ ദീര്‍ഘനേരം ശ്വാസോച്ഛ്വാസം നിലക്കല്‍, വരണ്ട വായ, ക്ഷോഭം. തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, ഹൃദയാഘാതം, സ്‌ട്രോക്ക്, കരള്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ശരീരഭാരം കുറയ്ക്കല്‍, ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പുകവലി നിര്‍ത്തല്‍ തുടങ്ങിയ ജീവിതശൈലി നടപടികളിലൂടെ സ്ലീപ് അപ്നിയയെ നിയന്ത്രിക്കാന്‍സാധിക്കും.

English summary

How Diabetes Causes Headaches And Prevention Tips For Diabetes Headache

Here we are discussing how diabetes causes headaches and prevention tips for diabetes headache. Take a look.
Story first published: Thursday, January 5, 2023, 15:00 [IST]
X
Desktop Bottom Promotion