For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല

|

പ്രമേഹം എന്നത് സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും ബാധിക്കുന്നതാണ്. എന്നാല്‍ ഇതില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത ലക്ഷണങ്ങളാണ് കാണുന്നത്. ഇത് ബാധിക്കുന്നതും വിവിധ തരത്തിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഗുരുതരമാവുന്നത്. ഇത് പ്രായമാവുന്തോറും വര്‍ദ്ധിച്ച് വരുന്നു. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ വിവിധരോഗങ്ങളും ഉണ്ടാവുന്നു. സ്ത്രീകളില്‍ പ്രത്യേകിച്ച് ഗര്‍ഭകാലത്ത് പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിനേയും ഗര്‍ഭാവസ്ഥയേയും ബാധിക്കുന്നു. ഹൃദയാഘാതം, അന്ധത, ഗര്‍ഭകാലത്തെ പ്രശ്‌നങ്ങള്‍, വൃക്ക തകരാറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രമേഹത്തിന് കാരണമാകുന്നുണ്ട്.

Diabetes Affects Women

പലപ്പോഴും പ്രമേഹം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യത്യസ്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അത് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. പ്രമേഹം സ്ത്രീകളെ എങ്ങന ബാധിക്കും എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പല അവസ്ഥയിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ ഹൃദയാഘാതം പുരുഷന്‍മാരിലാണ് ഉണ്ടാവുന്നത്. എന്നാല്‍ പ്രമേഹമുള്ള സ്ത്രീകളെങ്കില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്നാല്‍ പ്രമേഹം സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

സ്ത്രീകളെ ബാധിക്കുന്നത്

സ്ത്രീകളെ ബാധിക്കുന്നത്

പ്രമേഹം സ്ത്രീകളില്‍ എങ്ങനെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്‍മാരേക്കാള്‍ രണ്ടിരട്ടിയാണ് എന്നാണ് കണക്കാക്കുന്നത്. പ്രമേഹമുള്ള സ്ത്രീകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഹൃദയ സംബന്ധമായ അസുഖത്താല്‍ മരണം സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. പ്രമേഹമില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഇവരില്‍ മരണ സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് 50 വയസ്സില്‍ താഴെയുള്ളവരിലാണ് പ്രമേഹം പെട്ടെന്ന് ബാധിക്കുന്നതും പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതും.

സ്ത്രീകളെ ബാധിക്കുന്നത്

സ്ത്രീകളെ ബാധിക്കുന്നത്

ആര്‍ത്തവ വിരാമത്തിന് ശേഷം പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ഇത് പലപ്പോഴും സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ വിരാമത്തിന് ശേഷം മാത്രമല്ല ആര്‍ത്തവ വിരാമത്തിന് മുന്‍പ് തന്നെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ തേടേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കാം. എന്നാല്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ ഇവരില്‍ ഹൃദയാഘാത ലക്ഷണങ്ങളെ ശരീരം പ്രതിരോധിക്കുന്നു.

നല്ല കൊളസ്‌ട്രോള്‍ കുറവ്

നല്ല കൊളസ്‌ട്രോള്‍ കുറവ്

ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ പ്രമേഹമുള്ള സ്ത്രീകളില്‍ പലപ്പോഴും ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയാണ് ഉള്ളത്. ഇത് കൂടാതെ നിങ്ങളില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ലിപ്പോപ്രോട്ടീനുകളുടെ (എച്ച്ഡിഎല്‍) അളവ് കുറവാണ്, കൂടാതെ ഉയര്‍ന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകള്‍ അല്ലെങ്കില്‍ കൊഴുപ്പുകള്‍ രക്തത്തില്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ കൊളസ്‌ട്രോളും പ്രമേഹവും തമ്മില്‍ വളരെയധികം ബന്ധമുണ്ടെ്ന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നു.

സ്വകാര്യഭാഗത്തെ അസ്വസ്ഥത

സ്വകാര്യഭാഗത്തെ അസ്വസ്ഥത

നിങ്ങളില്‍ സ്വകാര്യഭാഗത്തെ അസ്വസ്ഥത വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രമേഹം കൂടുതലുള്ളവരെങ്കില്‍ ഇവരില്‍ മൂത്രാശയത്തിലെ അണുബാധയും സ്വകാര്യഭാഗത്ത് യീസ്റ്റ് ഇന്‍ഫെക്ഷനും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വിഷാദം, സമ്മര്‍ദ്ദം പോലുള്ള മാനസിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. അതുകൊണ്ട് പ്രമേഹം കൂടുതലാണോ എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

 ആര്‍ത്തവ മാറ്റങ്ങള്‍

ആര്‍ത്തവ മാറ്റങ്ങള്‍

ആര്‍ത്തവ മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പ്രമേഹം വര്‍ദ്ധിക്കുന്നവരെങ്കില്‍ ഇവരില്‍ സ്വാഭാവികമായും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവരില്‍ കൂടുതലാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ഭക്ഷണരീതി പിന്തുടരുകയും മരുന്നുകളും വ്യായാമവും ശീലമാക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ആര്‍ത്തവ സമയത്ത് ഡയറിയയോ, കാരണങ്ങള്‍ തിരിച്ചറിയണംആര്‍ത്തവ സമയത്ത് ഡയറിയയോ, കാരണങ്ങള്‍ തിരിച്ചറിയണം

സ്ത്രീകളിലുണ്ടാവും സ്വകാര്യ അണുബാധ മഴക്കാലത്ത് ശ്രദ്ധിക്കണംസ്ത്രീകളിലുണ്ടാവും സ്വകാര്യ അണുബാധ മഴക്കാലത്ത് ശ്രദ്ധിക്കണം

English summary

How Diabetes Affects Women Health In Malayalam

Here in this article we are discussing about how diabetes affect women health in malayalam. Take a look.
Story first published: Monday, August 8, 2022, 18:43 [IST]
X
Desktop Bottom Promotion