For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനിതകമാറ്റം വന്ന വൈറസില്‍ നിന്ന് രക്ഷനേടാന്‍ ഇരട്ട മാസ്‌ക്; അറിയേണ്ടത് ഇതാണ്

|

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വീണ്ടു അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ദിവസവും ഉയരുന്ന കണക്കുകള്‍ വൈറസിന്റെ ഭീകര എത്രത്തോളമുണ്ടെന്ന് നമുക്ക് കാണിച്ചുതരുന്നു. വൈറസ് ബാധ ഏല്‍ക്കാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴികളിലൊന്നാണ് മാസ്‌ക്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകം മാസ്‌ക് ഇട്ട് ശീലിച്ചതും നാം കണ്ടുകഴിഞ്ഞു.

Most read: കോവിഡ്‌ പോസിറ്റീവ് ആയാല്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്

എന്നാല്‍ ഇപ്പോള്‍ പല രാജ്യങ്ങളിലും ജനിതകമാറ്റം വന്ന വൈറസാണ് നാശം വിതയ്ക്കുന്നത്. ഇവ എളുപ്പത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നവയാണ്. അത്തരമൊരു സാഹചര്യത്തില്‍ നിലവില്‍ കോവിഡ് -19 നെതിരായ പോരാട്ടത്തിനിടയില്‍, ആരോഗ്യ വിദഗ്ധര്‍ 'ഡബിള്‍ മാസ്‌കിംഗ്' രീതി കൈക്കൊള്ളാന്‍ നിര്‍ദേശിക്കുന്നു. ഇത് മാരകമായ വൈറസിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു. ലളിതമായി പറഞ്ഞാല്‍ തുണി, സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവ ഒന്നിച്ച് ധരിക്കുന്നതിനെയാണ് ഡബിള്‍ മാസ്‌കിംഗ് എന്ന് പറയുന്നത്. ഈ രീതി ഏറെ ഫലപ്രദമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഡബിള്‍ മാസ്‌കിംഗ് എന്താണെന്നും പ്രതിരോധത്തിനായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും ഇവിടെ വായിച്ചറിയാം.

നിലവിലേത് മാരകശേഷിയുള്ള വൈറസ്

നിലവിലേത് മാരകശേഷിയുള്ള വൈറസ്

നിലവില്‍ രാജ്യത്തുള്ള ഡബിള്‍ മ്യൂട്ടന്റ്, ട്രിപ്പിള്‍ മ്യൂട്ടന്റ് കൊറോണ വൈറസ് വകഭേദങ്ങളാണ്. ഇവയില്‍ നിന്നുള്ള അണുബാധാ സാധ്യത തടയാന്‍ ഇരട്ട മാസ്‌കുകള്‍ ധരിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം ഈ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയായവയും എളുപ്പത്തില്‍ പകരുന്നതുമാണ്.

ഡബിള്‍ മാസ്‌കിംഗ് ഫലപ്രദമാണോ?

ഡബിള്‍ മാസ്‌കിംഗ് ഫലപ്രദമാണോ?

യുഎസ്എയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) നിര്‍ദ്ദേശിച്ച ഒരു നടപടിയായിരുന്നു ഡബിള്‍ മാസ്‌കിംഗ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, മാസ്‌കിന്റെ ഒരു അധിക പാളി മറ്റൊന്നിനുമുകളില്‍ വയ്ക്കുന്നത് വൈറസിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കും. മാത്രമല്ല രോഗകാരിയെ മാസ്‌കില്‍ ശേഖരിച്ച് നിര്‍ത്തുന്നത് ഫലപ്രദമായി തടയുന്നതിലൂടെ പകര്‍ച്ചാസാധ്യതയും കുറയ്ക്കുന്നു. പഠനമനുസരിച്ച്, ഡബിള്‍ മാസ്‌കിംഗ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും തീവ്രതാ നിരക്ക് 85-95% വരെ കുറയ്ക്കുകയും ചെയ്യും.

Most read:കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ ഒരിക്കലും മറക്കരുത് ഇക്കാര്യങ്ങള്‍

ഇത് എങ്ങനെ സഹായിക്കും?

ഇത് എങ്ങനെ സഹായിക്കും?

വൈദ്യശാസ്ത്രപരമായി പറഞ്ഞാല്‍, രണ്ട് മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വൈറസിനെതിരേ കൂടുതല്‍ കഠിനമായ ഒരു പ്രതിരോധം സൃഷ്ടിക്കും. അത് രോഗാണുക്കളെയും വൈറസുകളെയും തടഞ്ഞുനിര്‍ത്തുകയും അണുബാധ പടരുന്നത് തടയുയുകയും ചെയ്യുന്നു. നിങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി തടയാനുള്ള ക്രമീകരണങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കിലോ ഇത് പ്രത്യേകിച്ചും സഹായകരമാകും. പൊതു ഗതാഗതം, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇരട്ട മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രയോജനം നേടാം.

ശരിയായ രീതി സ്വീകരിക്കുക

ശരിയായ രീതി സ്വീകരിക്കുക

നിങ്ങള്‍ ഡബിള്‍ മാസ്‌കിംഗ് രീതി പിന്തുടരുന്നുവെങ്കില്‍ ചില അടിസ്ഥാനകാര്യങ്ങള്‍ പിന്തുടരുകയും ശരിയായി മാസ്‌ക് ധരിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. വിദഗ്ദ്ധര്‍ പറയുന്നതുപോലെ, ശരിയായ രീതിയില്‍ ചെയ്താല്‍ ഇരട്ട മാസ്‌കിംഗ് ഫലപ്രദമാണ്. അതുവഴി നിങ്ങളുടെ അണുബാധയുടെ സാധ്യത കുറയും. സാധരണായി തുണികൊണ്ടുള്ള മാസ്‌കാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തുണികൊണ്ടുള്ള മാസ്‌ക് അപര്യാപ്തമായതിനാല്‍ അതിനു പുറത്ത് ഒരു മാസ്‌ക് കൂടി ധരിക്കുക. ്ആദ്യം സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ തുണി മാസ്‌കും ധരിക്കാം.

Most read:വാക്‌സിന്‍ എടുത്താലും കോവിഡ് ബാധിക്കുമോ? കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

ഏറ്റവും നല്ല മാര്‍ഗം ഏതാണ്?

ഏറ്റവും നല്ല മാര്‍ഗം ഏതാണ്?

പലരും വീട്ടിലുണ്ടാക്കുന്ന മാസ്‌കുകള്‍ ഒന്നിനു പുറകെ ഒന്നായി ധരിച്ചേക്കാം. എന്നിരുന്നാലും, ഡബിംഗ് മാസ്‌കിംഗിനെക്കുറിച്ച് പറയുമ്പോള്‍, മികച്ച പ്രതിരോധത്തിനായി ഒരു സര്‍ജിക്കല്‍ മാസ്‌കിന് മുകളില്‍ ഒരു തുണി മാസ്‌ക് ധരിക്കുക. അത്തരമൊരു സംയോജനം മുഖം നന്നായി മൂടാന്‍ സഹായിക്കുകയും നിങ്ങളുടെ മുഖത്തിന് ഫിറ്റായി നില്‍ക്കുയും ചെയ്യും. മാത്രമല്ല, വായു ചോര്‍ച്ച തടയുകയും വൈറസിനെ അകത്തേക്ക് കയറ്റാതെ പ്രതിരോധിക്കുകയും ചെയ്യും.

എങ്ങനെ ഡബിള്‍ മാസ്‌കിംഗ് ചെയ്യണം?

എങ്ങനെ ഡബിള്‍ മാസ്‌കിംഗ് ചെയ്യണം?

മികച്ച ഫിറ്റിനും ഉചിതമായ സംരക്ഷണത്തിനുമായി ഡബിള്‍ മാസ്‌കിംഗിന് ഇനിപ്പറയുന്ന ഘടകങ്ങള്‍ അനിവാര്യമാണ്:

* ശ്വാസം മുട്ടുന്നതിന് കാരണമാകുന്ന തരത്തില്‍ മാസ്‌ക് ധരിക്കരുത്. രണ്ട് സര്‍ജിക്കല്‍ മാസക്, രണ്ട് N95 മാസ്‌ക് എന്നിവ ധരിക്കുന്നത് ശ്വാസോഛ്വാസത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

* പരസ്പരം നന്നായി യോജിക്കുന്ന രണ്ട് മാസ്‌കുകള്‍ ഉപയോഗിക്കുക. രണ്ടും നല്ല നിലവാരമുള്ള മാസ്‌കുകളായിരിക്കണം.

* രണ്ട് മാസ്‌കുകള്‍ ഉപയോഗിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതിനാല്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ച് കുറച്ചു നേരം വീട്ടില്‍ തന്നെ തുടരുക, സംസാരിക്കാനോ ശ്വസിക്കാനോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ഉണ്ടോയെന്ന് നിരീക്ഷിക്കുക.

Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍

English summary

How And Why to Double Mask Amid Covid-19 Second Wave

Double masking, with cloth and surgical masks, can prevent leakage of air and fit the contours of the face better, studies by the United States Centers for Disease Control and Prevention (CDC) has found. Take a look.
X