For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളെ പാടുപെടുത്തും: പരിഹാരം ഭക്ഷണത്തില്‍

|

പിസിഓഎസ്, പിസിഓഡി എന്നീ രോഗാവസ്ഥയെക്കുറിച്ച് നാം കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ എന്താണ് ഇത്, എന്തുകൊണ്ടാണ് സ്ത്രീകളെ ഇത്തരം അവസ്ഥകള്‍ ബാധിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി നമുക്ക് മനസ്സിലാക്കാം ഈ ലേഖനത്തില്‍. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെ ബാധിക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ ധാരാളമാണ്. ഇതില്‍ തന്നെ പിസിഓഡി എന്നത് നാം സ്ഥിരമായി കേട്ടു കൊണ്ടിരിക്കുന്ന ഒന്നുമാണ്. പിസിഓഡി പോലുള്ള അവസ്ഥകള്‍ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം പെണ്‍കുട്ടികളും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇന്നത്തെ കാലത്ത് 40%ത്തിലധികം സ്ത്രീകളെ പിസിഓഡി പോലുള്ള അവസ്ഥകള്‍ ബാധിക്കുന്നു.

Hormone Balancing Foods

ആര്ത്തവ പ്രശ്‌നങ്ങളോടെയായിരിക്കും തുടക്കം, പിന്നീട് അമിത രോമവളര്‍ച്ച, അമിതവണ്ണം, ആര്‍ത്തവ ചക്രത്തിലെ മാറ്റം എന്നിവയെല്ലാം ഓരോ ലക്ഷണങ്ങളായി പുറത്തേക്ക് വരുന്നു. എന്നാല്‍ രോഗാവസ്ഥയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഹോര്‍മോണിനെ നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ കാര്യം. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് പിസിഓഡി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍ വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ മറ്റ് രോഗങ്ങളായ കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ അവസ്ഥകളിലേക്കെല്ലാം നിങ്ങള്‍ എത്തുന്നു. എന്നാല്‍ സ്ത്രീകളില്‍ പിസിഓഡിയെ നിയന്ത്രിക്കുന്നതിന് ചില ഭക്ഷണത്തിന് സാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ വാരിക്കോരി നല്‍കുന്ന ഒന്നാണ് മത്തങ്ങ വിത്തുകള്‍. ഇത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ നല്‍കുന്നു എന്നതാണ് സത്യം. മത്തങ്ങ വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുഖക്കുരു, മുടികൊഴിച്ചില്‍, മുഖത്തെ രോമങ്ങള്‍ എന്നിവയെ കുറക്കുന്നതിന് സഹായിക്കുന്നു. ഇതിന് കാരണമാകുന്ന പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണിനെ ഡിഎച്ച്ടിയായി പരിവര്‍ത്തനം ചെയ്യുന്നതിനെ തടയുന്ന എന്‍സൈം മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നു

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

ആരോഗ്യത്തിന് കര്‍പ്പൂര തുളസി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും അനാരോഗ്യത്തിലേക്ക് നിങ്ങളെ നയിക്കുന്ന പല ശീലങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് കര്‍പ്പൂര തുളസി. ദിവസവും രണ്ട് കപ്പ് കര്‍പ്പൂര തുളസി ചായ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് പുരുഷ ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റിറോണ്‍ കുറക്കുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ഇത് തയ്യാറാക്കി കുടിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ഐസ്ടീ ആക്കി കുടിക്കുന്നതും മികച്ച ഗുണം നല്‍കുന്നു. ആര്‍ത്തവം ക്രമമാക്കുന്നതിനും സഹായിക്കുന്നു.

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

നമ്മുടെ ഭക്ഷണത്തില്‍ പലപ്പോഴും ഫ്‌ളാക്‌സ് സീഡുകള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പിസിഓഎസ് പോലുള്ള പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നു. കൂടാതെ പിസിഓഡി ലക്ഷണങ്ങളെ ലഘൂകരിച്ച് മൊത്തത്തിലുള്ളതുമായ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നതിനും ഫ്‌ളാക്‌സ് സീഡുകള്‍ സഹായിക്കുന്നുണ്ട്. പ്രോട്ടീന്‍ സ്മൂത്തികളിലും സലാഡുകള്‍ക്ക് മുകളിലും നിങ്ങള്‍ക്ക് ഫ്‌ളാക്‌സ് സീഡ് ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളില്‍ നല്‍കുന്ന ഗുണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്തതാണ്.

സാല്‍മണ്‍

സാല്‍മണ്‍

മത്സ്യങ്ങള്‍ എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടൊമതൊരു ചിന്ത വേണ്ടാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍, വീക്കം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ മത്സ്യങ്ങള്‍ സഹായിക്കുന്നു എന്ന് ഗവേഷണങ്ങളില്‍ വരെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും ആര്‍ത്തവത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ പിസിഓഎല്ല വില്ലനെ നമുക്ക് ഒരു പരിധി വരെ ചെറുക്കുന്നതിനും സാധിക്കുന്നു. സംശയിക്കാതെ നിങ്ങള്‍ക്ക് മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

വാല്‍നട്ട്

വാല്‍നട്ട്

ആരോഗ്യത്തിന്റെ കാര്യത്തില്‍ നട്‌സ് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇതില്‍ തന്നെ വാള്‍നട്ട് ആണ് ഏറ്റവും മുന്നില്‍. കാരണം ഇത് സ്ത്രീകളിലെ പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ അളവ് നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒരു പിടി വാള്‍നട്ട് ദിനവും രാവിലെ കഴിക്കാവുന്നതാണ്. അതിന് സാധിക്കാത്തവര്ക്ക് ഓട്‌സില്‍ മിക്‌സ് ചെയ്‌തോ സാലഡിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത്തരത്തില്‍ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാധിക്കുന്നു.

മത്തി

മത്തി

മത്തി നമ്മുടെ ഭക്ഷണശീലങ്ങളിലെ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മത്തി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മാത്രമല്ല ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് മത്തി. ഇത് നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നതിനും ആര്‍ത്തവ ക്രമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കുന്നതിനും സ്ത്രീകളില്‍ മൊത്തത്തിലുള്ള ആരോഗ്യവും പ്രത്യുത്പാദന ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബദാം

ബദാം

ബദാം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഓപ്ഷനാണ് എന്നതില്‍ തര്‍ക്കമില്ല. കാരണം ഇതിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പ് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖക്കുരു, മുഖത്തെ രോമങ്ങള്‍ തുടങ്ങിയ പിസിഓഡി ലക്ഷണങ്ങളെ പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്നതാണ് ബദാം. കൂടാതെ പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ അളവും കുറയ്ക്കാനും ബദാം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പല ഗുണങ്ങളും ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.

ആര്‍ത്തവവും PCOS: കഠിനവേദനക്ക് അഞ്ച് കിടിലന്‍ ഒറ്റമൂലികള്‍ആര്‍ത്തവവും PCOS: കഠിനവേദനക്ക് അഞ്ച് കിടിലന്‍ ഒറ്റമൂലികള്‍

PCOS പൂര്‍ണമായും മാറ്റാന്‍ ആറ് യോഗാസനങ്ങള്‍ ദിനവും ചെയ്യാംPCOS പൂര്‍ണമായും മാറ്റാന്‍ ആറ് യോഗാസനങ്ങള്‍ ദിനവും ചെയ്യാം

English summary

Hormone Balancing Foods Women Should Include In Their Diet To Manage PCOS

Here in this article we have listed best hormone balancing foods women should include their diet to manage PCOS in malayalam. Take a look.
Story first published: Tuesday, January 10, 2023, 13:22 [IST]
X
Desktop Bottom Promotion