For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ശേഷമുള്ള കഫക്കെട്ടിനെ വേരോടെ ഇളക്കും ചേരുവക്കൂട്ട്

|

കഫക്കെട്ട് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്കിടയില്‍ ചില പൊടിക്കൈകള്‍ ഉണ്ട്. കൊവിഡ് ശേഷമുണ്ടാവുന്ന ചുമ പലരേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. ഇതിന്റെ പുറകിലായി വരുന്ന കഫക്കെട്ട് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ നമുക്ക് ചില പൊടിക്കൈകളിലൂടെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്.

Homemade Recipe To Relieve You From Mucus

കൊവിഡ് ശേഷം മാത്രമല്ല ജലദോഷം വരുമ്പോഴെല്ലാം നമ്മുടെ മൂക്കിലോ നെഞ്ചിലോ അടഞ്ഞുപോകുന്ന തരത്തിലാണ് ഇത്തരം കഫക്കെട്ട് അനുഭവപ്പെടുന്നത്. ഇത് ശ്വാസകോശ സംബന്ധമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ കഫക്കെട്ട് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് കഫക്കെട്ട്?

എന്താണ് കഫക്കെട്ട്?

ശരീരത്തിലെ മ്യൂക്കസ് രൂപീകരണം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പറയുന്നുണ്ട്. ദുര്‍ബലമായ പ്രതിരോധ സംവിധാനത്തില്‍ പലപ്പോഴും പതിവായി മ്യൂക്കസ് ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് വിചിത്രമായി തോന്നുമെങ്കിലും, അസുഖം വരുമ്പോള്‍ നാം തുപ്പുന്ന കട്ടിയുള്ള ദ്രാവകം യഥാര്‍ത്ഥത്തില്‍ നമുക്ക് നല്ലതാണ് എന്നതാണ് സത്യം. കാരണം, നമ്മുടെ ശരീരത്തിന് വൈറസ് അല്ലെങ്കില്‍ ബാക്ടീരിയയുടെ ആക്രമണം അനുഭവപ്പെടുമ്പോള്‍ രോഗങ്ങളെ ചെറുക്കുക എന്നതാണ് മ്യൂക്കസിന്റെ കടമ.

എന്താണ് കഫക്കെട്ട്?

എന്താണ് കഫക്കെട്ട്?

ചിലപ്പോള്‍, ഒരു പുതിയ വസ്തു ശരീരത്തിലെത്തുമ്പോള്‍ പോലും ശരീരം മ്യൂക്കസ് ഉത്പാദിപ്പിക്കുന്നു. അമിതമായ മ്യൂക്കസ് ഉല്‍പ്പാദനം, അനാരോഗ്യകരമോ അലര്‍ജിയുണ്ടാക്കുന്നതോ ആയ അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശരീരം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ജലദോഷവും ചുമയും ശരീരത്തെ ബാധിക്കുമ്പോള്‍, അണുബാധ ഭേദമാകാന്‍ സമയമെടുക്കുന്നു. എന്നാല്‍ ശരീരത്തില്‍ ജലാംശം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ശരീരം പെട്ടെന്ന് സുഖം പ്രാപിക്കുന്നുണ്ട്.

എന്താണ് കഫക്കെട്ട്?

എന്താണ് കഫക്കെട്ട്?

പ്രകൃതിദത്ത ചേരുവകള്‍

എന്നാല്‍ നമുക്ക് കഫക്കെട്ടിനെ ഓടിക്കാന്‍ അടുക്കളയില്‍ നിന്നുള്ള ചില പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഉയര്‍ന്ന ഔഷധമൂല്യവും രോഗശാന്തി നല്‍കുന്നതുമായ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആന്റി-അലര്‍ജിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള പ്രകൃതിദത്ത പാചകക്കുറിപ്പുകളാണ് ഇതെല്ലാം. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പാചകക്കുറിപ്പുകള്‍:

പാചകക്കുറിപ്പുകള്‍:

1. ജിഞ്ചര്‍ എസ്സെന്‍സ് തയ്യാറാക്കാം

ചേരുവകള്‍:

* 5 ഗ്രാം ഇഞ്ചി, ചെറുതായി അരിഞ്ഞത്

* 5 മില്ലി നാരങ്ങ നീര്

* 5 മില്ലി തേന്‍

തയ്യാറാക്കുന്ന രീതി:

* 200 മില്ലി വെള്ളം തിളപ്പിക്കുക, ഇഞ്ചി ചേര്‍ത്ത് വീണ്ടും 3-4 മിനിറ്റ് തിളപ്പിക്കുക.

* അടുപ്പില്‍ നിന്ന് മാറ്റി ബാക്കി ചേരുവകള്‍ ചേര്‍ക്കുക.

* ചൂടോടെ കുടിക്കാവുന്നതാണ്.

പാചകക്കുറിപ്പുകള്‍:

പാചകക്കുറിപ്പുകള്‍:

2. ഇരട്ടിമധുരം

ചേരുവകള്‍:

* ½ ഇഞ്ച് നീളത്തില്‍ ഇരട്ടി മധുരം വേര്

* 3-4 പുതിന ഇലകള്‍

* ശര്‍ക്കരപ്പൊടി - ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി:

* 200 മില്ലി വെള്ളം തിളപ്പിക്കുക, അതിലേക്ക് ഇരട്ടിമധുരത്തിന്റെ വേര് ചേര്‍ക്കുക, വീണ്ടും 3-4 മിനിറ്റ് തിളപ്പിക്കുക.

* അടുപ്പില്‍ നിന്ന് മാറ്റി ബാക്കി ചേരുവകള്‍ ചേര്‍ക്കുക.

* ചൂടോടെ കുടിക്കുക.

പാചകക്കുറിപ്പുകള്‍:

പാചകക്കുറിപ്പുകള്‍:

3. തിപ്പലി

ചേരുവകള്‍:

* 3-4 തിപ്പലി ഇലകള്‍

* ½ കഷ്ണം മഞ്ഞള്‍

* ശര്‍ക്കരപ്പൊടി - പാകത്തിന്

തയ്യാറാക്കുന്ന രീതി:

* 200 മില്ലി വെള്ളം തിളപ്പിക്കുക, തിപ്പലിയും മഞ്ഞളും ചേര്‍ത്ത് 3-4 മിനിറ്റ് തിളപ്പിക്കുക.

* നല്ലതു പോലെ തിളപ്പിച്ച ശേഷം തീ കെടുത്തുക

* ശേഷം രുചിക്ക് വേണ്ടി ശര്‍ക്കര ചേര്‍ക്കുക.

പാചകക്കുറിപ്പുകള്‍:

പാചകക്കുറിപ്പുകള്‍:

4. അയമോദകം

ചേരുവകള്‍:

* 5 ഗ്രാം ഉണക്കി വറുത്ത അയമോദകം

* 4-5 കറുവപ്പട്ട

തയ്യാറാക്കുന്ന രീതി:

* മുകളില്‍ പറഞ്ഞ ചേരുവകള്‍ പൊടിയായി പൊടിച്ചെടുക്കുക

* കഴിക്കുന്നതിന് മുമ്പ് ഇതിലേക്ക് തേന്‍ ഉപയോഗിച്ച് പേസ്റ്റ് പോലെയാക്കുക

* ഇത് 3 തവണ കഴിക്കാവുന്നതാണ്

* ഒരു നുള്ള് കുരുമുളക് കൂടി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്

പാചകക്കുറിപ്പുകള്‍:

പാചകക്കുറിപ്പുകള്‍:

5. ഈന്തപ്പഴവും ഗുല്‍ക്കന്ദ് പാലും

ചേരുവകള്‍:

* 3-4 ഈന്തപ്പഴം

* ½ ടീസ്പൂണ്‍ ഗുല്‍ക്കന്ദ്

* 200 മില്ലി പാല്‍

തയ്യാറാക്കുന്ന രീതി:

മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി തിളപ്പിച്ച് ചൂടോടെ കഴിക്കുക. ഇത് കഫക്കെട്ടിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നുണ്ട്.

പാചകക്കുറിപ്പുകള്‍:

പാചകക്കുറിപ്പുകള്‍:

6. തുളസി മിശ്രിതം

ചേരുവകള്‍:

* 7-10 തുളസി ഇലകള്‍

* 2 ഗ്രാമ്പൂ

* 2 ഏലം

* 300 മില്ലി വെള്ളം

തയ്യാറാക്കുന്ന രീതി:

300 മില്ലി വെള്ളം തിളപ്പിക്കുക, ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് മറ്റൊരു 3-4 മിനിറ്റ് കൂടി നല്ലതുപോലെ തിളപ്പിക്കുക. ഇത് നിങ്ങളുടെ കഫക്കെട്ടിനെ വേരോടെ ഇല്ലാതാക്കുന്നു എന്നുള്ളതാണ് സത്യം. കഫക്കെട്ട് ഇല്ലാതാക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് മുകളില്‍ പറഞ്ഞതെല്ലാം മികച്ച പരിഹാരങ്ങളാണ്.

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നവരൊന്ന് ശ്രദ്ധിക്കണം: അപകടമാണ്ദിവസവും ഉണക്കമുന്തിരി കഴിക്കുന്നവരൊന്ന് ശ്രദ്ധിക്കണം: അപകടമാണ്

most read:വൃക്കസ്തംഭനവും ഹൃദയസ്തംഭനവും: പാമ്പ് വിഷം ശരീരത്തെ ബാധിക്കുന്നത്

വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറം സ്ത്രീകളില്‍ അപകടമുണ്ടാക്കുമ്പോള്‍വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറം സ്ത്രീകളില്‍ അപകടമുണ്ടാക്കുമ്പോള്‍

English summary

Homemade Recipe To Relieve You From Mucus Issues In Malayalam

Here in this article we are sharing some homemade recipe to relieve you from mucus issues in malayalam. Take a look.
Story first published: Wednesday, February 9, 2022, 13:06 [IST]
X
Desktop Bottom Promotion