For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് ബിപി കുറഞ്ഞാല്‍ ഇവ കുടിച്ചാല്‍ മതി: ജീവന്‍ രക്ഷിക്കാം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും കുറഞ്ഞ രക്തസമ്മര്‍ദ്ദവും കൂടിയ രക്തസമ്മര്‍ദ്ദവും വില്ലനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് അല്‍പം അപകടകരമായി മാറുന്നുണ്ട്. ഓരോ അവസരത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നതാണ് കൂടിയതും കുറഞ്ഞതുമായ രക്തസമ്മര്‍ദ്ദം. 90/60 മുതല്‍ 120/80 മില്ലിമീറ്റര്‍ വരെയാണ് സാധാരണ ബിപി നില. എന്നാല്‍ രക്തസമ്മര്‍ദ്ദം സാധാരണയേക്കാള്‍ താഴുന്ന അവസ്ഥയില്‍ അതിനെ ഹൈപ്പോ ടെന്‍ഷന്‍ എന്നാണ് പറയുന്നത്.

Homemade Drinks

രക്തസമ്മര്‍ദ്ദം കുറയുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുന്നതിന്റെ ഫലമായി മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിപി കുറയുന്നത് പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. തലകറക്കം, ഛര്‍ദ്ദി, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ആണ് പ്രധാനമായും രക്തസമ്മര്‍ദ്ദം കുറയുന്നതില്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

തുളസിവെള്ളം

തുളസിവെള്ളം

തുളസി വെള്ളം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ആയുര്‍വ്വേദ ഗുണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് തുളസി വെള്ളം സഹായിക്കുന്നു.രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ ഉടന്‍ തന്നെ അല്‍പം തുളസി വെള്ളമോ അല്ലെങ്കില്‍ തുളസിയിട്ട ചായയോ കുടിക്കാവുന്നതാണ്. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് തുളസി വെള്ളം അമൃതിന്റെ ഗുണം ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കുറയുന്ന അവസ്ഥയില്‍ രോഗിക്ക് തുളസി വെള്ളം സ്ഥിരമായി കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുളസിവെള്ളം രോഗിക്ക് കൊടുക്കാവുന്നതാണ്.

ഉപ്പ്

ഉപ്പ്

കുറഞ്ഞ രക്തസമ്മര്‍ദ്ദം നിങ്ങളില്‍ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി നിരവധി മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഉപ്പ് കൊണ്ട് നമുക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി അര ടീസ്പൂണ്‍ ഉപ്പ് എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലക്കി കുടിക്കുക. ഇത് കൂടാതെ നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നതും എന്തുകൊണ്ടും നിങ്ങളില്‍ കുറഞ്ഞ ബിപിയെ പ്രതിരോധിക്കുന്നു. ഗര്‍ഭിണികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒരിക്കലും സ്വയം ചികിത്സ അരുത്. ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ കുറഞ്ഞ ബിപി വര്‍ദ്ധിക്കുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ ബിപി കുറഞ്ഞതാണോ കൂടിയതാണോ എന്നുള്ള കാര്യം ഉറപ്പിച്ച ശേഷം മാത്രമേ ഉപ്പിട്ട വെള്ളം കുടിക്കാന്‍ പാടുള്ളൂ.

ഇരട്ടിമധുരം

ഇരട്ടിമധുരം

ഇരട്ടിമധുരം കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ കുറക്കാന്‍ സാധിക്കുന്നു. ഇതിന്റെ വേര് രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇരട്ടിമധുരം ചായയുണ്ടാക്കി കഴിക്കുന്നതിലൂടെ നിങ്ങളുടെ കുറഞ്ഞ ബിപിയെ ഇല്ലാതാക്കുന്നു. ശരീരത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവും ഇരട്ടി മധുരത്തിലുണ്ട്. അതുകൊണ്ട് തന്നെ ഇതേ അവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇരട്ടിമധുരം സ്ഥിരമാക്കാം. ഇരട്ടിമധുരം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ മറ്റ് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നു.

ജ്യൂസുകള്‍

ജ്യൂസുകള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജ്യൂസുകള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ കൊണ്ടുണ്ടാക്കുന്ന ജ്യൂസുകളും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച പങ്ക് വഹിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസും കാരറ്റ് ജ്യൂസും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഈ ജ്യൂസുകള്‍ എന്നതാണ് സത്യം. ഇത്തരം അവസ്ഥകളില്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് ജ്യൂസ് ശീലമാക്കാം. അതുകൊണ്ട് ഇവയും രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നതിന് ശീലമാക്കാം.

 ഉപ്പിട്ട കഞ്ഞിവെള്ളം

ഉപ്പിട്ട കഞ്ഞിവെള്ളം

ഉപ്പിട്ട കഞ്ഞിവെള്ളവും ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കുറഞ്ഞ ബിപി ഉള്ളവര്‍ക്ക് നിര്‍ബന്ധമായും കഴിക്കാവുന്നതാണ് ഉപ്പിട്ട കഞ്ഞിവെള്ളം. ഇത് ശീലമാക്കുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. ശരീരത്തിന് ഊര്‍ജ്ജവും ഇതിലൂടെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ശീലമാക്കാം. വെറുതേ അല്‍പം ഉപ്പിട്ട് കഞ്ഞിവെള്ളം കുടിക്കുന്നത് ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഹൃദയത്തെ സ്‌ട്രോംങ് ആക്കും ഹൃദയാഘാതത്തെ അകറ്റും 5 യോഗമുദ്രകള്‍ഹൃദയത്തെ സ്‌ട്രോംങ് ആക്കും ഹൃദയാഘാതത്തെ അകറ്റും 5 യോഗമുദ്രകള്‍

ഏത് കഠിന വേദനയും അകറ്റും 5 യോഗാസനങ്ങള്‍: തണുപ്പ് കാലം ഉഷാറാക്കാംഏത് കഠിന വേദനയും അകറ്റും 5 യോഗാസനങ്ങള്‍: തണുപ്പ് കാലം ഉഷാറാക്കാം

English summary

Homemade Drinks For Low Blood Pressure And How To Make It In Malayalam

Here in this article we have listed some homemade drinks for low blood pressure and how to make it at home in malayalam. Take a look.
X
Desktop Bottom Promotion