For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഉള്ളിക്കൂട്ട് പ്രമേഹത്തിന് ഒറ്റമൂലി

ഈ ഉള്ളിക്കൂട്ട് പ്രമേഹത്തിന് ഒറ്റമൂലി

|

പലരേയും പണ്ട് ഒരു പ്രായം കഴിഞ്ഞാല്‍, ഇപ്പോഴെങ്കില്‍ ചെറുപ്പക്കാരെ വരെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രമേഹവും ബിപിയുമെല്ലാം. പാരമ്പര്യ രോഗമെന്നും ജീവിത ശൈലീ രോഗമെന്നും പറയാം. ഇതിനു പുറമേ സ്‌ട്രെസ്, ഭക്ഷണ രീതികള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകും.

പ്രത്യക്ഷത്തില്‍ പ്രശ്‌നമില്ലെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ പലതരം അസുഖങ്ങളിലേയ്ക്കു നയിക്കുന്ന ഒന്നാണ് പ്രമേഹം. സ്‌ട്രോക്ക്, കാര്‍ഡിയാക് അറസ്റ്റ് തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും നയിക്കുന്ന ഒന്നാണ് പ്രമേഹം.

പ്രമേഹത്തിന് പരിഹാരമായി ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചിലത്. ഇത്തരം ഒരു വീട്ടുവൈദ്യത്തെക്കുറിച്ചറിയൂ.ശര്‍ക്കരയും ചെറിയുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണിത്.

ചെറിയുള്ളി

ചെറിയുള്ളി

ചെറിയുള്ളി ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയാണ്. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഘടകങ്ങള്‍ ഇതിലുണ്ട്.

ചെറിയുള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്. പ്രമേഹത്തിന് പരിഹാരമെന്നര്‍ത്ഥം.

ഹൃദയത്തിന്റെ ആരോഗ്യത്തിനും

ഹൃദയത്തിന്റെ ആരോഗ്യത്തിനും

ഹൃദയത്തിന്റെ ആരോഗ്യത്തിനും ചെറിയുള്ളി ഏറെ ഉത്തമമാണ്. ഇതിലെ പോളിഫിനോളിക് ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. സവാള, വെളുത്തുളളി എന്നിവയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പോളിഫിനോളിക് ഘടകങ്ങള്‍ ഇതിലുണ്ട്.

ഉള്ളി ചതയ്ക്കുമ്പോഴും

ഉള്ളി ചതയ്ക്കുമ്പോഴും

ഉള്ളി ചതയ്ക്കുമ്പോഴും അലിസിന്‍ എ്ന്ന ആന്റിഓക്‌സിഡന്റ് രൂപപ്പെടുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നല്ലൊരു ആന്റിഓക്‌സിഡന്റാണ് ഇത്. ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ശര്‍ക്കര

ശര്‍ക്കര

പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കര ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇതില്‍ ധാരാളം അയേണുണ്ട്. ശര്‍ക്കരയെ പൊതുവേ മെഡിസിനല്‍ ഷുഗര്‍ എന്നാണ് പറയാറുള്ളത്. ധാതുക്കളും വൈറ്റമിനുകളും ഇതില്‍ ധാരാളമുണ്ട്. ഇതിലെ പൊട്ടാസ്യവും സോഡിയവുമെല്ലാം ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ശര്‍ക്കര മധുരമാണെങ്കിലും ഇതിന്റെ ദഹന പ്രക്രിയ പതുക്കെയായതു കൊണ്ട് പതുക്കെ മാത്രമേ രക്തത്തിലേയ്ക്കു പഞ്ചസാര വിടുകയുള്ളൂ. ഇത് പ്രമേഹം നിയന്ത്രിയ്ക്കും. ശര്‍ക്കര കാരണം പ്രമേഹം വരില്ലെന്നര്‍ത്ഥം.

ഈ പ്രത്യേക കൂട്ടുണ്ടാക്കി

ഈ പ്രത്യേക കൂട്ടുണ്ടാക്കി

ഈ പ്രത്യേക കൂട്ടുണ്ടാക്കി കഴിയ്ക്കുവാനും വളരെ എളുപ്പമാണ്. മൂന്നു ചെറിയ ഉള്ളിയെടുത്തു തൊലി കളയുക. പിന്നീട് ചെറുതാക്കി നുറുക്കുക. ഇതില്‍ അല്‍പം ശര്‍ക്കര ചീന്തിയിടുക. ഇതു നല്ലപോലെ ഇളക്കിച്ചേര്‍ത്ത് കഴിയ്ക്കാം. ദിവസവും രണ്ടു നേരം ഇതു കഴിയ്ക്കാം. ഇതു പ്രമേഹം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

ബിപി

ബിപി

പ്രമേഹം മൂത്ത് ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കുന്നുവര്‍ക്കു വരെ സഹായകമാണ് ഈ പ്രത്യേക മിശ്രിതം. ഇത് അടുപ്പിച്ച് 10 ദിവസം കഴിച്ച് പിന്നീട് ഷുഗര്‍ ചെക്കു ചെയ്താല്‍ വരെ കാര്യമായ കുറവും കാണാം. അടുപ്പിച്ചു 10 ദിവസം കഴിയ്ക്കണം. ഷുഗര്‍ കുറയ്ക്കാന്‍ മാത്രമല്ല, ബിപി കുറയ്ക്കാനും ഈ രണ്ടു ചേരുവ ഏറെ നല്ലതാണ്. വീട്ടിലെ ഒറ്റമൂലി എന്നു വേണമെങ്കില്‍ പറയാം.

Read more about: diabetes പ്രമേഹം
English summary

Home Remedy Using Jaggery And Shallots For Diabetes And Blood Pressure

Home Remedy Using Jaggery And Shallots For Diabetes And Blood Pressure, Read more to know about,
X
Desktop Bottom Promotion