For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌പൈഡര്‍ വെയിന്‍ റബ്ബര്‍ പോലെ മായ്ക്കും വീട്ടിലെ ടിപ്‌സ്

|

സ്‌പൈഡര്‍ വെയിന്‍ എന്നത് പലരും കേട്ടിട്ടുണ്ടാവും, എന്നാല്‍ ഇതിനെ എങ്ങനെ പരിഹരിക്കണം എന്നത് പലര്‍ക്കും അറിയില്ല. സ്‌പൈഡര്‍ സിരകള്‍ അഥവാ സ്‌പൈഡര്‍ വെയിന്‍ നിങ്ങളില്‍ പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് ചികിത്സ തേടേണ്ടതും അതോടൊപ്പം തന്നെ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും ആണ്. ഇത്തരത്തിലുള്ള സിരകള്‍ പലപ്പോഴും നിങ്ങളില്‍ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും എല്ലാം ഇത് ഒരുപോലെ കാണപ്പെടുന്നു. സ്‌പൈഡര്‍ വെയിനിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്നും വീട്ടു പരിഹാരങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ വായിക്കാം.

Remedies To Remove Spider Veins

എന്താണ് സ്‌പൈഡര്‍ വെയിനിന് കാരണമാകുന്നത് എന്ന് നോക്കാം. സിരകളില്‍ ഉണ്ടാവുന്ന ദുര്‍ബലമായ വാല്‍വുകളാണ് ഇത്തരത്തില്‍ സ്‌പൈഡര്‍ വെയിനിലേക്ക് നയിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും സിരകളിലൂടെ രക്തപ്രവാഹം നടക്കുമ്പോള്‍ അത് പലപ്പോഴും സിരകളില്‍ വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ഇവയാണ് പിന്നീട് സ്‌പൈഡര്‍ വെയിന്‍ ആയി മാറുന്നത്. എന്താണ് കാരണം, എന്തൊക്കെയാണ് പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

കാരണം

കാരണം

സ്‌പൈഡര്‍ വെയിനിന് കാരണമാകുന്നത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. സ്‌പൈഡര്‍ വെയിന്‍ കുടുംബത്തില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. കൂടുതല്‍ സമയം നിന്ന് ചെയ്യുന്ന ജോലികള്‍, ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍, ഗര്‍ഭധാരണം, ഇറുകിയ വസ്ത്രം, ബിഎംഐ കൂടുന്നത്, രക്തം കട്ട പിടിക്കുന്ന രോഗാവസ്ഥ, മലബന്ധം എന്നിവയെല്ലാം സ്‌പൈഡര്‍ വെയിനിന്റെ കാരണങ്ങളാണ്. സ്‌പൈഡര്‍ വെയിന്‍ ഉള്ളവരില്‍ ബാധിത പ്രദേശത്തിന് ചുറ്റും ചൊറിച്ചില്‍, കാലുകള്‍ക്ക് വേദന, അസ്വസ്ഥതകള്‍, ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അള്‍സര്‍, തിണര്‍പ്പ് പോലെ കാണപ്പെടുന്നത്, കണങ്കാലില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുമ്പോള്‍ അതിലൂടെ നമുക്ക് സ്‌പൈഡര്‍ വെയിനിനെ പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യം വൃത്തിയുള്ള ഒരു തുണി എടുത്ത് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മുക്കുക. അതിന് ശേഷം ഇത് സ്‌പൈഡര്‍ വെയിന്‍ ഉള്ള സ്ഥലത്ത് പൊതിഞ്ഞ് വെക്കുക. പിന്നീട് അരമണിക്കൂറിന് ശേഷം ഇത് മാറ്റുക. ദിവസവും രണ്ട് മൂന്ന് തവണ വരെ ഇത് ചെയ്യാവുന്നതാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ (ACV) ഉപയോഗിക്കുന്നതിലൂടെ അത് ബാധിത പ്രദേശത്തെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു.

മസാജ് എണ്ണകള്‍

മസാജ് എണ്ണകള്‍

മസ്സാജ് ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണകള്‍ പലപ്പോഴും നിങ്ങളില്‍ സ്‌പൈഡര്‍ വെയിനിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മികച്ച എണ്ണകള്‍ നിങ്ങളുടെ സ്‌പൈഡര്‍ വെയിന്‍ പരിഹരിക്കുന്നതിനും അതിന്റെ രൂപം കുറക്കുന്നതിനും സഹായിക്കുന്നു. ആവണക്കെണ്ണ ഉപയോഗിക്കാം. ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ അത് അരമണിക്കൂര്‍ എങ്കിലും മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദിവസവും രണ്ട് മുതല്‍ മൂന്ന് തവണ വരെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് സ്‌പൈഡര്‍ വെയിനിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളും നല്‍കുന്നതാണ്. സ്‌പൈഡര്‍ വെയിന്‍ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് വേണ്ടി വെളിച്ചെണ്ണ സഹായിക്കുന്നു. ഇതിന് വേണ്ടി കൈകളില്‍ വെളിച്ചെണ്ണ എടുത്ത് ഇത് നല്ലതുപോലെ ബാധിത പ്രദേശത്ത് മസ്സാജ് ചെയ്യുന്നതാണ്. പത്ത് പതിനഞ്ച് മിനിറ്റ് മസ്സാജ് ചെയ്യാവുന്നതാണ്. ആന്റി ഓക്‌സിഡന്റിന്റെ മികച്ച സ്രോതസ്സ് ആണ് വെളിച്ചെണ്ണ. ഇത് കൈകാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം നമ്മുടെ സ്‌പൈഡര്‍ വെയിന്‍ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത ദിനവും ചെയ്യുന്നതിന് സഹായിക്കുന്നു.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട് നിങ്ങളുടെ സ്‌പൈഡര്‍ വെയിന്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. അതിന് വേണ്ടി കുളിക്കുന്ന വെള്ളത്തില്‍ രണ്ടോ മൂന്ന് കപ്പ് എപ്‌സം സാള്‍ട്ട് ചേര്‍ക്കുക. ഇതില്‍ 40 മിനിറ്റ് വിശ്രമിക്കണം. ഇനി നിങ്ങള്‍ക്ക് കാലില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഉപ്പ് ഇട്ട വെള്ളത്തില്‍ കാലുകള്‍ മുക്കി വെക്കുക. ആഴ്ചയില്‍ 3 മുതല്‍ 4 തവണ വരെ ഇത് ചെയ്യാവുന്നതാണ്. ഇതിലുള്ള മഗ്‌നീഷ്യം സള്‍ഫേറ്റ് ആണ് നിങ്ങള്‍ക്ക് സ്‌പൈഡര്‍ വെയിനിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. എന്നിരുന്നാലും, എപ്‌സം ഉപ്പ് പുറമേ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

ഗർഭപാത്രം ആരോഗ്യമുള്ളതാക്കാനും ഫൈബ്രോയ്ഡ് തൂത്തെറിയാനും 5 യോഗാസനങ്ങൾഗർഭപാത്രം ആരോഗ്യമുള്ളതാക്കാനും ഫൈബ്രോയ്ഡ് തൂത്തെറിയാനും 5 യോഗാസനങ്ങൾ

ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിലെ അപകടം ഗുരുതരം: പരിഹാരം ഈ പഴങ്ങള്‍ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിലെ അപകടം ഗുരുതരം: പരിഹാരം ഈ പഴങ്ങള്‍

English summary

Home Remedies To Remove Spider Veins Naturally In Malayalam

Here in this article we are sharing some home remedies to remove spider veins naturally in malayalam. Take a look.
Story first published: Tuesday, October 25, 2022, 18:55 [IST]
X
Desktop Bottom Promotion