For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുളികയോട് ബൈ പറയൂ; വേദനയ്ക്ക് വീട്ടിലുണ്ട് പരിഹാരം

|

വേദനകള്‍ക്ക് എളുപ്പ പരിഹാരമാണ് പെയിന്‍ കില്ലര്‍ ഗുളികകള്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദനകള്‍ അനുഭവപ്പെടുമ്പോള്‍ മിക്കവരും ആദ്യം ചെയ്യുന്ന പരിഹാരം ഗുളികകള്‍ തേടിപോവുക എന്നതാണ്. എന്നാല്‍ ഇങ്ങനെ ഗുളികകള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് പല പാര്‍ശ്വഫലങ്ങളും വരുന്നു. ഈ മരുന്നുകള്‍ രാസവസ്തുക്കളുടെ സംയോജനമാണ്. പതിവായി വേദന സംഹാരികള്‍ കഴിക്കുന്നതിലൂടെ അത് ഒടുവില്‍ ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമാകുന്നു. ഇവ നമ്മുടെ കരള്‍, വൃക്ക, കുടല്‍ എന്നിവയെ എത്രമാത്രം ബാധിക്കുമെന്ന്മനസിലാക്കാതെ പതിവായി കഴിക്കേണ്ടിവരുന്നു.

Most read: വിറ്റാമിന്‍ കെ: ശരീരത്തിന് ഇത്രയും ഗുണമോ?Most read: വിറ്റാമിന്‍ കെ: ശരീരത്തിന് ഇത്രയും ഗുണമോ?

അതിനാല്‍, ഇനിമുതല്‍ ശരീരത്തിലെ ചെറിയ ചെറിയ വേദനകള്‍ക്ക് ഗുളികകള്‍ തേടിപ്പോകാതെ പ്രകൃതി ഒരുക്കിയ ചില ഔഷധങ്ങള്‍ ഉപയോഗിക്കുക. ഏതു വലിയ വേദനയും ശമിപ്പിക്കാന്‍ കഴിയുന്ന പ്രകൃതിദത്ത വേദനസംഹാരികള്‍ നിങ്ങളുടെ വീട്ടില്‍ത്തന്നെയുണ്ട് എന്ന കാര്യം ഓര്‍ക്കുക. അത്തരം ചില കൂട്ടുകള്‍ ഇതാ.

മഞ്ഞള്‍

മഞ്ഞള്‍

പണ്ടുകാലം മുതല്‍ക്കേ ഔഷധഗുണങ്ങള്‍ക്കു പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ഇതിലെ സജീവ ഘടകമായ കുര്‍ക്കുമിന് വേദന അകറ്റാന്‍ കഴിയുന്ന ഗുണങ്ങളുണ്ട്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കൈകാര്യം ചെയ്യുന്നതിന് കുര്‍ക്കുമിന്‍ സത്ത് ഫലപ്രദമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വീക്കം കുറയ്ക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ് മഞ്ഞള്‍. മഞ്ഞള്‍ അതിന്റെ സ്വാഭാവിക രൂപത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കറികള്‍, ജ്യൂസുകള്‍ എന്നിവയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുക. ആന്റി ഓക്‌സിഡന്റുകളുടെ പവര്‍ഹൗസ് കൂടിയാണിത്. മഞ്ഞള്‍ ചായ അല്ലെങ്കില്‍ മഞ്ഞ പാല്‍ എന്നിവ ആരോഗ്യകരമായ പാനീയങ്ങളാണ്. വിട്ടുമാറാത്ത പേശി വേദന, പുറം, പല്ലുവേദന, മറ്റ് തരത്തിലുള്ള വേദന എന്നിവ ഒഴിവാക്കാന്‍ ഇത് ശക്തമായ പ്രകൃതിദത്ത വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു.

ഇഞ്ചി

ഇഞ്ചി

ആരോഗ്യപരമായ പല ഗുണങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. വീക്കം, പേശി വേദന എന്നിവയ്‌ക്കെതിരെ പോരാടാനും ഇത് സഹായിക്കും. ജലദോഷം, ചുമ എന്നിവ ചികിത്സിക്കുന്നതിനും ഇത് സഹായകമാണ്. ശൈത്യകാലത്ത് രോഗപ്രതിരോധത്തിനായി ഇഞ്ചി ചായ ഒരു മികച്ച ഔഷധമാണ്. സ്വാഭാവിക വേദന സംഹാരിയായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. 2015 ലെ ഒരു പഠനം കണ്ടെത്തിയത് പ്രതിദിനം 2 ഗ്രാം ഇഞ്ചി കഴിക്കുന്നത് പേശിവേദനയെ കുറയ്ക്കുന്നതായാണ്. ഇഞ്ചി വ്യായാമവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. നിങ്ങളുടെ ചായയിലോ അല്ലെങ്കില്‍ ഭക്ഷണത്തിലോ ഇഞ്ചി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

Most read:കീറ്റോ ഡയറ്റ്: ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകുംMost read:കീറ്റോ ഡയറ്റ്: ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകും

ഗ്രാമ്പൂ

ഗ്രാമ്പൂ

പല്ലുവേദനയ്ക്ക് പ്രകൃതിദത്ത പരിഹാരമായി പണ്ടുമുതല്‍ക്കേ ഉപയോഗിച്ചുവരുന്നതാണ് ഗ്രാമ്പൂ. 2006 ലെ ഒരു പഠനത്തില്‍ ഗ്രാമ്പൂ ജെല്‍, ബെന്‍സോകൈന്‍ ജെല്‍ പോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കാന്‍ ദന്തഡോക്ടര്‍മാര്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ടോപ്പിക് ജെല്‍ ആണ്. ഗ്രാമ്പൂവിന് ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്. പല്ലുവേദന, വീക്കം, വേദന, ഓക്കാനം, ജലദോഷം എന്നിവയ്‌ക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇവ ഭക്ഷണത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ ഗ്രാമ്പൂ ചായ ആക്കിയോ കഴിക്കാവുന്നതാണ്.

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

മറ്റൊരു വേദന സംഹാരിയാണ് റോസ്‌മേരി ഓയില്‍. തലവേദന, പേശിവേദന, അസ്ഥി വേദന, പിടുത്തം എന്നിവ ചികിത്സിക്കാന്‍ റോസ്‌മേരി എണ്ണ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. റോസ്‌മേരി ഓയില്‍ വീക്കം കുറയ്ക്കുകയും പേശികളെ വിശ്രമിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ പോലുള്ള കാരിയര്‍ എണ്ണയില്‍ ലയിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

Most read:ആര്‍ക്കും പ്രതിരോധശേഷി നേടാം; ഈ 7 കാര്യങ്ങള്‍Most read:ആര്‍ക്കും പ്രതിരോധശേഷി നേടാം; ഈ 7 കാര്യങ്ങള്‍

ഉപ്പ്

ഉപ്പ്

ശരീരവേദന ഒഴിവാക്കാന്‍ സഹായിക്കുന്ന മികച്ച വീട്ടുവൈദ്യമാണ് ഉപ്പ്. ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് ദേഹം കഴുകുന്നത് ശരീരവേദന ഒഴിവാക്കാനും വീക്കം കുറയ്ക്കാനും സഹായകമാകും. ഉളുക്ക് സുഖപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രശസ്തമായ മാര്‍ഗ്ഗമാണിത്.

തൈര്

തൈര്

ഒരു പാത്രം തൈര് പ്രകൃതിദത്ത വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും വയറുവേദന ഒഴിവാക്കാനും സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയയാണ് തൈരില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍, വയറുവേദനയും വീക്കവും ഒഴിവാക്കാന്‍ തൈര് കഴിക്കാവുന്നതാണ്.

Most read:കുട്ടികളിലെ വിളര്‍ച്ച തടയാം; രക്തം കൂട്ടാന്‍Most read:കുട്ടികളിലെ വിളര്‍ച്ച തടയാം; രക്തം കൂട്ടാന്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

സന്ധിവേദന അനുഭവിക്കുന്നവര്‍ക്ക് ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഒരു ഔഷധധമാണ്. ഭക്ഷണത്തിനു മുമ്പായി 2 ഗ്ലാസ് വെള്ളത്തില്‍ 2 സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ഫലപ്രമായ വേദനസംഹാരിയാണ്.

ഐസ്

ഐസ്

വേദനയ്ക്ക് പരിഹാരമായി ചൂടോ തണുപ്പോ ചികിത്സയായി തിരഞ്ഞെടുക്കുന്നത് വളരെക്കാലമായി പ്രചാരത്തിലുണ്ട്. വേദനയുള്ള സ്ഥലത്ത് ഐസ് പായ്‌ക്കോ ഒരു ഹീറ്റ് ബാഗോ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഹീറ്റ് ബാഗ് വീക്കത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.

Most read:രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാMost read:രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാ

English summary

Home Remedies to Relieve Pain Naturally in Malayalam

Here are the list of home remedies to relieve pain naturally in malayalam. Take a look.
X
Desktop Bottom Promotion