For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവിക്കകത്ത് ഉള്ള കുരുവിനെ എന്നന്നേക്കും ഇല്ലാതാക്കാന്‍

|

ചര്‍മ്മപ്രശ്‌നങ്ങളില്‍ മുഖക്കുരു വളരെയധികം പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇത് മുഖത്ത് മാത്രമല്ല ശരീരത്തില്‍ ഏത് ഭാഗത്തും ഉണ്ടാവുന്നതാണ്. എന്നാല്‍ ചെവിക്കകത്ത് ഉണ്ടാവുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. ഇത് നിങ്ങളുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ചെവിയിലുണ്ടാവുന്ന ഇത്തരം കുരു നിങ്ങളില്‍ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

Home Remedies To Get Rid Of The Ear Pimple

ഇത് ചെവിക്ക് ദോഷം വരുത്തുകയോ അല്ലെങ്കില്‍ കേള്‍വിശക്തിയെ തന്നെ ബാധിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ എങ്ങനെയെങ്കിലും മാറ്റിയാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എങ്ങനെ ഇവയെ ഇല്ലാതാക്കാം എന്നും അതിന് ഉപയോഗിക്കുന്ന സാധാരണ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തുകൊണ്ടാണ് നിങ്ങളില്‍ ചെവിയില്‍ ഇത്തരം കുരു ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ചെവിയുടെ പുറംഭാഗം, ചെവിയുടെ ഉള്‍ഭാഗം, ചെവിയുടെ കനാല്‍ എന്നീ ഭാഗങ്ങളില്‍ കാണപ്പെടുന്നു. എന്നാല്‍ ഇത്തരം ഭാഗങ്ങളില്‍ ഉണ്ടാവുന്ന കുരു വളരെയധികം വേദനാജനകമാണ്. ശരീരത്തിലെ എണ്ണ, വിയര്‍പ്പ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, അണുക്കള്‍ എന്നിവ അടിഞ്ഞ് കൂടുന്നത് ഇത്തരം കുരുക്കള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ നിന്ന് എങ്ങനെ കുരുവിനെ ഇല്ലാതാക്കാം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെയാണ് പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നും നമുക്ക് നോക്കാം.

ഇളം ചൂടുവെള്ളം ഉപയോഗിക്കാം

ഇളം ചൂടുവെള്ളം ഉപയോഗിക്കാം

ഇളം ചൂടുവെള്ളം നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ചെറുചൂടുവെള്ളത്തില്‍ ഒരു തുണി മുക്കി ഇത് ചെവിയില്‍ വെക്കുക. 10-15 മിനുട്ട് ഇത് കുരുവിന് മുകളില്‍ വെക്കാവുന്നതാണ്. എന്നാല്‍ അത് അധികം അമര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല വീക്കം, പ്രകോപനം ഇല്ലാതാക്കുന്നതിനും ഇളം ചൂടുവെള്ളം സഹായിക്കുന്നു. ഇത് കുരുവിനെ മൃദുവാക്കുന്നതിനും അത് സ്വയം ഇല്ലാതാവുന്നതിനും കാരണമാകുന്നു.

ബെന്‍സോയില് പെറോക്‌സൈഡ്

ബെന്‍സോയില് പെറോക്‌സൈഡ്

ബെന്‍സോയില്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നത് ഇത്തരം കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 2-10 ശതമാനം ബെന്‍സോയില്‍ പെറോക്‌സൈഡ് അടങ്ങിയ ക്രീമുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. രണ്ടോ മൂന്നോ തവണ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ബാധിത പ്രദേശം നിങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് അണുബാധ ഇല്ലാതാക്കുകയും അത് സുഖപ്പെടുത്തുകയും ചെയ്യുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മളില്‍ പലരും ടീട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ചെവിയിലുണ്ടാവുന്ന കുരുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ടീ ട്രീ ഓയിലിലുണ്ട്. ടീ ട്രീ ഓയിലില്‍ ഒരു കോട്ടണ്‍ തുണി മുക്കി ഇത് കുരുവിന് മുകളില്‍ ചെറുതായി പുരട്ടുക. ഒറ്റരാത്രി ഇത് വിടുക. ഇത് നിങ്ങളിലെ ചെവിയിലെ കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ജോജോബ ഓയില്‍

ജോജോബ ഓയില്‍

ജോജോബ ഓയില്‍ കൊണ്ട് തന്നെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഒരു കോട്ടണ്‍ തുണി എടുത്ത് അത് ജോജോബ ഓയിലില്‍ മിക്‌സ് ചെയ്ത് നിങ്ങള്‍ക്ക് ചെവിയില്‍ വെക്കാവുന്നതാണ്. ഇത് 30 മിനിറ്റ് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ചെവിയിലെ കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

സിട്രസ് ജ്യൂസ്

സിട്രസ് ജ്യൂസ്

നാരങ്ങ നീര് കൊണ്ട് ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ക്ക് അല്‍പം സിട്രസ് ജ്യൂസ് എടുത്ത് ഇത് ചെവിയില്‍ കുരുവുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. 15-20 മിനിറ്റ് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ചെറുചൂടുള്ള വെള്ളത്തില്‍ വൃത്തിയാക്കുക. ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യുക.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അതിന് വേണ്ടി വെളുത്തുള്ളി അല്ലി എടുത്ത് കടുകെണ്ണയില്‍ ചൂടാക്കുക പിന്നീട് ഇത് എടുത്ത് നല്ലതുപോലെ പിഴിയുക. അതിന് ശേഷം ഈ എണ്ണ പുറത്തെ ചെവിയില്‍ കുരുവുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇതിലൂടെ കുരുവിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഒരു ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യുക.

തൈര്

തൈര്

പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് തൈര്. തൈര് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ കുരുവിനെ ഇല്ലാതാക്കുകയും വേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു. തൈരിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, പ്രോബയോട്ടിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. അവയെല്ലാം മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിന് വളരെ മികച്ചതാണ്. ഇത് മുഖത്താണെങ്കിലും ചെവിയിലാണെങ്കിലും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ ചെവിയിലെ കുരു ചികിത്സിക്കാന്‍ ഈ വഴികള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ഡെര്‍മറ്റോളജിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കുക. മുഖക്കുരു വളരെ വേദനാജനകവും ചെവിയില്‍ വളരെ ആഴത്തിലുമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങള്‍ക്ക് വീട്ടുവൈദ്യങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കുകയില്ല. അതിന് മികച്ചൊരു ഡെര്‍മറ്റോളജിസ്റ്റിനെ തന്നെ കാണേണ്ടതാണ്. മുഖക്കുരു ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ ചെവികള്‍ വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

ബീജത്തിന്റെ രൂപവും ചലനശേഷിയും നശിപ്പിക്കും ശീലംബീജത്തിന്റെ രൂപവും ചലനശേഷിയും നശിപ്പിക്കും ശീലം

ഉത്കടാസനം സ്ഥിരമാക്കാം: സ്റ്റാമിന കൂട്ടാം ഒപ്പം അടിവയറും ഒതുക്കാംഉത്കടാസനം സ്ഥിരമാക്കാം: സ്റ്റാമിന കൂട്ടാം ഒപ്പം അടിവയറും ഒതുക്കാം

English summary

Home Remedies To Get Rid Of The Ear Pimple In Malayalam

Here in this article we are sharing some home remedies to get rid of the ear pimple in malayalam. Take a look.
Story first published: Tuesday, November 22, 2022, 20:38 [IST]
X
Desktop Bottom Promotion