For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവനാളില്‍ വയറ് വീര്‍ത്ത് അസ്വസ്ഥതയുണ്ടോ; വീട്ടുവൈദ്യങ്ങളിതാ

|

ആര്‍ത്തവ സമയം എന്നത് വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ആര്‍ത്തവ സമയത്തെ പ്രതിസന്ധികള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തില്‍ ഒരു വെല്ലുവിളിയായി തന്നെ മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ നാം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ത്തവ സമയത്ത് ശീലമാണ്. എന്നാല്‍ ഇതിനെ മറികടക്കുന്നതിനുള്ള വഴികളാണ് നാം ആലോചിക്കേണ്ടത്. ആര്‍ത്തവ സമയം പലരിലും വയറുവേദന, തലവേദന, മൂഡ് മാറ്റം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

Home Remedies To Get Rid Of Period Bloating

എന്നാല്‍ ആര്‍ത്തവ സമയത്ത് വയറ് വീര്‍ക്കുന്നതായി തോന്നാറുണ്ടോ? എന്നാല്‍ അതിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പടെ ഇതിന് കാരണമായി വരുന്നുണ്ട്. പലപ്പോഴും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതും, കഴിക്കുന്ന ഭക്ഷണവും, ആര്‍ത്തവവും എല്ലാം ഇതിന്റെ പിന്നിലുണ്ട്. ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. പ്രോജസ്റ്റിറോണിന്റെ കുറവും ഇതിന് കാരണമാകുന്നു. എന്നാല്‍ എങ്ങനെ ഇവയെ പ്രതിരോധിക്കാം എന്ന് ഈ ലേഖനം നമുക്ക് കാണിച്ച് തരുന്നു.

വയറ് വീര്‍ക്കുന്നത് എന്തുകൊണ്ട്?

വയറ് വീര്‍ക്കുന്നത് എന്തുകൊണ്ട്?

വയറ് വീര്‍ക്കുന്നത് എന്തുകൊണ്ട് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. വയറ്റില്‍ ദ്രാവകം അല്ലെങ്കില്‍ വാതതം നിലനില്‍ക്കുമ്പോഴാണ് വീക്കാം സംഭവിക്കുന്നത്. ആര്‍ത്തവത്തിന് മുന്‍പും ശേഷവും വയറ് വീര്‍ക്കുന്നതിന് കാരണം ഇതാണ്. പലപ്പോഴും പ്രോജസ്റ്റിറോണ്‍ ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ആര്‍ത്തവ സമയത്ത് അല്‍പം കൂടുതലായിരിക്കും. ഇതാണ് നിങ്ങളുടെ ശരീരത്തില്‍ ദ്രാവകാവസ്ഥ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. അത് മാത്രമല്ല ഈ സമയം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

 ഇഞ്ചി

ഇഞ്ചി

ഏത് ആരോഗ്യ പ്രശ്‌നത്തിനും ഒരു കഷ്ണം ഇഞ്ചി നല്‍കുന്ന ആശ്വാസം നിസ്സാരമല്ല. ഇത് നിങ്ങളുടെ ആര്‍ത്തവ പ്രതിസന്ധികളെ എല്ലാം തന്നെ ഇല്ലാതാക്കുകയും ആരോഗ്യമുള്ള ഒരു ആര്‍ത്തവ കാലം നല്‍കുകയും ചെയ്യുന്നു. കാരണം ഇഞ്ചിയിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തന്നെയാണ് നമ്മുടെ ആര്‍ത്തവ അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മികച്ച ഗുണങ്ങളും നല്‍കുന്നു എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഇഞ്ചിയുടെ ഗുണങ്ങള്‍ പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

അയമോദകം

അയമോദകം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയമോദകം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള തൈമോള്‍ എന്ന സംയുക്തം, ഇത് ഗ്യാസ്ട്രിക് ജ്യൂസുകള്‍ സ്രവിക്കുകയും ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഇത് കഴിക്കുന്നതിലൂടെ ആര്‍ത്തവ അസ്വസ്ഥതകളെ ഒതുക്കുന്നതിനും സഹായിക്കുന്നു.

പെരുംജീരകം

പെരുംജീരകം

പെരുംജീരകം ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ് എന്ന് നമുക്കറിയാം. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഏതൊരാള്‍ക്കും മികച്ചതാണ്. പെരുംജീരകം നിങ്ങളുടെ ദഹനനാളത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് നമുക്കറിയാം. പെരുംജീരകം കലര്‍ത്തിയ വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടും എന്ന് നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഒരു കപ്പ് വെള്ളത്തിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും.

ശര്‍ക്കര

ശര്‍ക്കര

വയറുവീര്‍ക്കുന്ന അസ്വസ്ഥത ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ശര്‍ക്കര മികച്ച ഓപ്ഷനാണ്. കാരണം ഇതിലുള്ള ഉയര്‍ന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയത്തിന്റെ അംശവും ഇത്തരം പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല ശരീര വണ്ണം കുറക്കുന്നതിനും ഇത് സഹായിക്കുന്നു. ശരീര കോശങ്ങളിലെ ആസിഡ് ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശര്‍ക്കര സഹായിക്കുന്നു. ഇതിലൂടെ വയറ് വീര്‍ക്കുന്നത് മൂലം ഉണ്ടാവുന്ന വേദനയും അസ്വസ്ഥതയും ഇല്ലാതാവുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ ശര്‍ക്കര ഒരു മികച്ച തിരഞ്ഞെടുപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വാഴപ്പഴം

വാഴപ്പഴം

ഏത് വയറുവേദനയേയും അസ്വസ്ഥതയേയും ഇല്ലാതാക്കുന്നതിന് വാഴപ്പഴം സഹായിക്കുന്നു. വാഴപ്പഴത്തില്‍ ബി 6, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വെള്ളം കെട്ടിനില്‍ക്കുന്നത് തടയുകയും വയറ് വീര്‍ക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് മലബന്ധം ഒഴിവാക്കുന്നതിനും സാധിക്കുന്നു. സോഡിയം പുറന്തള്ളുന്നതിന് വൃക്കകളെ സഹായിക്കുന്നതാണ് പൊട്ടാസ്യം. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. വാഴപ്പഴം അതുകൊണ്ട് തന്നെ ദിവസവും കഴിക്കാവുന്നതാണ്.

കാകാസനത്തില്‍ പോവാത്ത വേദനയില്ല, കുടവയറും ശൂന്യംകാകാസനത്തില്‍ പോവാത്ത വേദനയില്ല, കുടവയറും ശൂന്യം

അന്നനാളം സ്‌ട്രോങ് ആക്കും പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ മുഴുവന്‍ വിവരംഅന്നനാളം സ്‌ട്രോങ് ആക്കും പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ മുഴുവന്‍ വിവരം

English summary

Home Remedies To Get Rid Of Period Bloating Easily In Malayalam

Here in this article we are sharing some home remedies to get rid of period bloating easily in malayalam. Take a look.
Story first published: Monday, October 3, 2022, 14:34 [IST]
X
Desktop Bottom Promotion