For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടയില്‍ മുള്ള് കുത്തുന്ന പോലെ വേദനയോ: പരിഹാരം വീട്ടിലുണ്ട്

|

ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ മുള്ള് കുത്തുന്നത് പോലെ വേദന എടുക്കുന്നോ? ചിലരില്‍ ജലദോഷത്തിന്റേയും അല്ലെങ്കില്‍ പനിയുടേയും ഒക്കെ ഫലമായി ഈ പ്രശ്‌നം ഉണ്ടായേക്കാം. എന്നാല്‍ അത് അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് ശേഷം മാറുന്നു. പക്ഷേ ഇത് കുറച്ച് സമയത്തേക്ക് മാറാതെ നില്‍ക്കുന്നെങ്കില്‍ തൊണ്ടയിലെ അള്‍സറിനെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊന്നും കൂടാതെ തൊണ്ടയിലെ അള്‍സറിന് കാരണമാകുന്ന കഫം മെംബറേനിലെ ദ്വാരമാകുന്നതിനുള്ള സാധ്യതയുണ്ട്. ആസിഡ് റിഫ്‌ലക്‌സ്, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ഡിസോര്‍ഡേഴ്‌സ് എന്നിവയുമായും അവ ബന്ധപ്പെട്ടിരിക്കാം. ഇതിന്റെ ഫലമായി പലപ്പോഴും കടുത്ത അസ്വസ്ഥത, ചെവി വേദന, ചുവന്നതും വീര്‍ത്തതുമായ വ്രണങ്ങള്‍ എന്നിവയും ഉണ്ടാവുന്നു.

 Ease your Throat Ulcer

തൊണ്ടയില്‍ അള്‍സര്‍ ഉണ്ടാകുന്നത് പലതരത്തിലുള്ള കാരണങ്ങളാലാണ്. ആദ്യം ഇതിന്റെ കാരണം തിരിച്ചറിയുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ദുര്‍ബലമായ രോഗപ്രതിരോധ ശേഷി, പ്രത്യേകിച്ച് ഹെര്‍പ്പസ് കാരണം ദുര്‍ബലമായാല്‍, പൈനാപ്പിള്‍, തക്കാളി, കുരുമുളക് മുതലായ അസിഡിക് ഭക്ഷണങ്ങള്‍ കൂടാതെ ആസിഡ് റിഫ്‌ലക്‌സും മറ്റ് വയറ്റിലെ പ്രശ്‌നങ്ങളും, ബി-കോംപ്ലക്‌സ് വിറ്റാമിന്‍ കുറവും, ഫോളിക് ആസിഡിന്റെ കുറവ്, അല്ലെങ്കില്‍ ഇരുമ്പിന്റെ കുറവ് പോലുള്ള ധാതുക്കളുടെ കുറവ് എന്നിവയെല്ലാം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങളും എന്തൊക്കെയാണ് പരിഹാരവും എന്ന് നമുക്ക് നോക്കാം.

തൊണ്ടയിലെ അള്‍സര്‍ ലക്ഷണം

തൊണ്ടയിലെ അള്‍സര്‍ ലക്ഷണം

തൊണ്ടയിലെ അള്‍സറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടാതെ രോഗത്തിന്റെ തീവ്രതയും ശ്രദ്ധിക്കണം. ഇതിന്റെ ഫലമായി നിങ്ങളില്‍ വായ് നാറ്റം, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, പഴുപ്പ്, തൊണ്ടവേദന, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഉണ്ടാവുന്നു. ഇടക്കിടെ ഉണ്ടാവുന്ന തൊണ്ട വേദന അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ ജീവന്‍ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നു. ശ്വാസംമുട്ടല്‍, ആശയക്കുഴപ്പം, ഓര്‍മ്മക്കുറവ്, ഉയര്‍ന്ന ഊഷ്മാവ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലുണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശരീരവേദന, പനി, വിറയല്‍ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ശ്രദ്ധിക്കണം.

പരിഹാരം

പരിഹാരം

നിങ്ങളുടെ തൊണ്ടയിലെ അള്‍സറിനെ പരിഹരിക്കാന്‍ ശ്രദ്ധിക്കുന്നവരെങ്കില്‍ അതിന് വീട്ടില്‍ തന്നെ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കും. കാരണം നിങ്ങളില്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. തൊണ്ട വേദന എന്നത് അപകടകരമായ ഒന്നാണ്. ഇത് പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിന് വീട്ടില്‍ തന്നെ ചില പരിഹാരങ്ങള്‍ കാണാവുന്നതാണ്. സമയോചിതമായ ഇടപെടലും ചില പ്രകൃതിദത്ത പരിഹാരങ്ങളും തൊണ്ടയിലെ അള്‍സറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേന്‍

തേന്‍

തേന്‍ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. ഇത് തൊണ്ടവേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. വേണമെങ്കില്‍ തേന്‍ തനിയേ കഴിക്കാവുന്നതാണ്. ഇനി അതല്ലെങ്കില്‍ ചായയില്‍ മിക്‌സ് ചെയ്ത് കൊടുക്കാവുന്നതാണ്. ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്ന തൊണ്ടവേദനയെ പ്രതിരോധിക്കുന്നതിന് ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇഞ്ചി ചതച്ച് ജ്യൂസ് പിഴിഞ്ഞെടുത്ത് അത് ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ തൊണ്ട വേദന ഇല്ലാതാവുന്നു. മൂന്ന് ദിവസം ഇത് ചെയ്യാവുന്നതാണ്.

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

തൊണ്ടവേദനക്ക് ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്നതാണ് ഉപ്പു വെള്ളം. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിലൂടെ ഇത് നിങ്ങളുടെ തൊണ്ടയിലെ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ തൊണ്ട വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് മിക്‌സ് ചെയ്ത് ഉത് കൊണ്ട് കവിള്‍ കൊള്ളുക. ഇത് നിങ്ങളടെ തൊണ്ട വേദനയെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നത് ഓരോ മൂന്ന് മണിക്കൂറിലും ചെയ്യാവുന്നതാണ്. കല്ലുപ്പ് ഉപയോഗിക്കുന്നതാണ് കുറച്ച് കൂടി നല്ലത്.

കമോമൈല്‍ ടീ

കമോമൈല്‍ ടീ

നമുക്ക് അല്‍പം അപരിചിതത്വം തോന്നുന്ന ഒന്നാണ് കമോമൈല്‍ ടീ. എന്നാല്‍ അത് ഉപയോഗിച്ച് തൊണ്ടയിലെ അള്‍സറിനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ്, ഗുണങ്ങള്‍ ആണ് ഇത്തരം അവസ്ഥയില്‍ നിന്ന് നിങ്ങളുടെ തൊണ്ടയെ സംരക്ഷിക്കുന്നത്. തൊണ്ടവേദന ഉള്‍പ്പെടെയുള്ള ജലദോഷ ലക്ഷണങ്ങള്‍ കുറയ്ക്കാനും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കമൊമൈല്‍ ചായ സഹായിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ ഉപ്പുവെള്ളം കവിള്‍ കൊള്ളുന്ന പോലെ തന്നെ ചെയ്യാവുന്നതാണ്. ഇത് തൊണ്ട വേദനയെ ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത് ബാക്ടീരിയകളെ കൊല്ലുകയും യീസ്റ്റ്, ഫംഗസ് എന്നിവയുടെ വളര്‍ച്ച തടയുകയും ചെയ്യും. 1 കപ്പ് ചെറുചൂടുള്ള വെള്ളം, 1/4 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അല്‍പം ഉപ്പ് എന്നിവ മിക്‌സ് ചെയ്ത് വേണം കവിള്‍ കൊള്ളുന്നതിന്.

ഉലുവ

ഉലുവ

ഉലുവ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഉലുവ. പ്രമേഹം, കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് ഉലുവ സഹായിക്കുന്നു. എന്നാല്‍ ഉലുവച്ചായ കുടിക്കുന്നത് നിങ്ങളുടെ തൊണ്ടവേദനക്കുള്ള പരിഹാരമാണ്. ഇതിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങള്‍ പല വിധത്തിലുള്ള അണുബാധകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് വെള്ളം കുടിക്കുകയോ അല്ലെങ്കില്‍ ഉലുവച്ചായ കഴിക്കുകയോ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് തൊണ്ട വേദനയെ പൂര്‍ണമായും മാറ്റാവുന്നതാണ്.

പ്രമേഹത്തെ വേരോടെ ഇല്ലാതാക്കാന്‍ ഈ പാനീയങ്ങള്‍പ്രമേഹത്തെ വേരോടെ ഇല്ലാതാക്കാന്‍ ഈ പാനീയങ്ങള്‍

most read:ഈ ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

English summary

Home Remedies To Ease your Throat Ulcer In Malayalam

Here in this article we are sharing some tried home remedies to ease your throat ulcer in malayalam. Take a look.
Story first published: Tuesday, September 20, 2022, 17:17 [IST]
X
Desktop Bottom Promotion