Latest Updates
-
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
ഈ ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തലച്ചോറിന്റെ ഭക്ഷണം കൃത്യമായി നടക്കുന്നതിന് വേണ്ടി എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതാണ്. ഇത് മനസ്സിലാക്കുക വഴി നിങ്ങള്‍ക്ക് തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള ഭക്ഷണത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ശരിയായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത നമുക്കെല്ലാം അറിയാം.
എന്നാല്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. നമ്മുടെ തലച്ചോര്‍ ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് തലച്ചോര്‍ സഹായിക്കുന്നു. എന്നാല്‍ മനഃപൂര്‍വമോ അല്ലാതെയോ നാം വരുത്തുന്ന ചില ഭക്ഷണ തെറ്റുകള്‍ അല്പം ശ്രദ്ധിക്കണം. നമ്മുടെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തലച്ചോറിന്റെ ഈ കഴിവിനെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ തലച്ചോറിന് നാം നല്കുന്ന ഭക്ഷണം പ്രധാനപ്പെട്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഹിപ്പോകാമ്പസ്
മനുഷ്യരുടേയും മറ്റ് നട്ടെല്ല് ഉള്ള ജീവികളുടേയും തലച്ചോറിന്റെ ഒരു പ്രധാന ഘടകമാണ് ഹിപ്പോകാംമ്പസ്. ഇത് നിങ്ങളുടെ ഓര്‍മ്മയില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതാണ്. പഠനത്തിലും ഓര്‍മ്മയിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ ഹിപ്പോകാമ്പസ് നേരിയ രോഗപ്രതിരോധ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ മസ്തിഷ്കത്തിലെ കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും പലപ്പോഴും ഓര്‍മ്മക്കുറവിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ ഭക്ഷണം മൂലം സംഭവിക്കുന്നതാണ്.

ഇന്‍സുലിന്‍ പ്രതിരോധം
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ തലച്ചോറിനെ ഇന്‍സുലിന്‍ പ്രതിരോധം സൃഷ്ടിക്കുന്നു. കാരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഇന്‍സുലിന്‍ വളരെ പ്രധാനമാണ്. ഇത് ന്യൂറോണുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും പഠന ശേഷി വര്‍ദ്ധിപ്പിക്കുകയും ഓര്‍മ്മശക്തിയും സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിലും നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിലും എല്ലാം ഇത് വളരെയധികം പങ്ക് വഹിക്കുന്നു. എന്നാല്‍ ശരീരത്തില്‍ ഉണ്ടാവുന്ന ഇന്‍സുലിന്‍ തകരാറ് സെന്‍സറി അവയവങ്ങളെ ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ടുകളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും വരുത്തുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തില്‍ വരുന്ന മാറ്റം മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഓക്സിഡേറ്റീവ് സ്ട്രെസ്
ഭക്ഷണ ശീലങ്ങള്‍, പ്രത്യേകിച്ച് കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ തലച്ചോറില്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം ഉണ്ടാക്കുകയും അത് വഴി തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ എപ്പോഴും മസ്തിഷ്കം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ഇത് ന്യൂറല്‍ പ്രവര്‍ത്തനങ്ങളിലേക്ക് സമ്മര്‍ദ്ദം ചെലുത്തുമ്പോഴും മസ്തിഷ്കം ഈ സാഹചര്യവുമായി തുടര്‍ച്ചയായി പോരാടുന്നു.. ഇതിന്റെ ഫലമായി അത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ വൈഞ്ജാനിക വൈകല്യത്തിന് വരെ പ്രശ്നംസൃഷ്ടിക്കുന്നു. ഇത് കുട്ടികളില്‍ പഠന വൈകല്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഓര്‍മ്മപ്രശ്നങ്ങള്‍
നിങ്ങളില്‍ ഉണ്ടാവുന്ന അപൂരിത കൊഴുപ്പായ ട്രാന്‍സ് ഫാറ്റുകള്‍ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളിലേക്കക് ഓര്‍മ്മത്തകരാറുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍, മാംസം എന്നിവയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റ് പക്ഷേ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ മറ്റുള്ളവയില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ട്രാന്‍സ് ഫാറ്റുകള്‍ നിങ്ങളുടെ തലച്ചോറില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു. ഇത് അല്‍ഷിമേഴ്സ് പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ മസ്തിഷ്ക കോശങ്ങള്‍ മരിക്കുന്നു. ഇത് അല്ഷിമേഴ്സിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു.

ടൈപ്പ്-2 പ്രമേഹം
ഭക്ഷണം പ്രമേഹത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഇത് ടൈപ്പ് ടു പ്രമേഹത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൊഴുപ്പ് ഉള്ള ഭക്ഷണങ്ങളുടെ പ്രധാന പാര്‍ശ്വഫലമാണ് പലപ്പോഴും ടൈപ്പ് ടു പ്രമേഹം. ഇത് നിങ്ങളുടെ തലച്ചോറിനേയും വളരെ മോശമായി ബാധിക്കുന്നു. അല്‍ഷിമേഴ്സ് രോഗവുമായി പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അത് നിങ്ങളുടെ തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

സെറിബ്രല്‍ വാസ്കുലര്‍ മാറ്റങ്ങള്‍
ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണക്രമം നിങ്ങളില്‍ പൊണ്ണത്തടി ഉണ്ടാക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ തലച്ചോറിനേയും ബാധിക്കുന്നു. ഇത് നിങ്ങളുടെ ഹിപ്പോകാമ്പസിനെ ബാധിക്കുകയും മസ്തിഷ്ക എന്‍ഡോതെലിയല്‍ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ അതികഠിനമായ തലവേദന, ആശയക്കുഴപ്പം, ഓര്‍മ്മക്കുറവ് എന്നിവയുണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണവും തലച്ചോറിന്റെ ആരോഗ്യവും
തലച്ചോറിന്റെ ആരോഗ്യം എന്തുകൊണ്ടും നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നതാണ്. കാരണം കൃത്യമായ ഭക്ഷണ രീതി അല്ലെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കാരണങ്ങള്‍ ഇന്നത്തെ കാലത്ത് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളുടെ ഓര്‍മ്മശക്തിയേയും ഓര്‍മ്മക്കുറവിലേക്കും ബാധിക്കുന്നു. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കാരണം കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളില്‍ മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് തലച്ചോറിനെ ദുര്‍ബലമാക്കുന്നു.

ശ്രദ്ധിക്കേണ്ടത്
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തിനെന്ന പോലെ തന്നെ തലച്ചോറിന്റെ ആരോഗ്യത്തേയും നശിപ്പിക്കുന്നു. സമീകൃതാഹാരം കഴിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. പോഷകങ്ങളുടെ അളവോ കുറവോ എല്ലാം വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവയില്‍ മാറ്റം വരുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.



Click it and Unblock the Notifications