For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട തൊണ്ട നിസ്സാരമല്ല; അതുണ്ടാക്കും അപകടം അറിയണം

|

വരണ്ട തൊണ്ട പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതും ആണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം സീസണ്‍ മാറുന്നതോടെ, നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും നമ്മള്‍ ജലദോഷം അല്ലെങ്കില്‍ ചുമ പോലുള്ള അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടതായും വരുന്നുണ്ട്. അത് സംഭവിക്കുമ്പോള്‍, തൊണ്ട വരണ്ടിരിക്കുന്നതും ചൊറിച്ചിലുണ്ടാക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ് ഈ വരണ്ട തൊണ്ട.

കഫം ഉത്പാദിപ്പിക്കപ്പെടാതിരിക്കുമ്പോഴാണ് സാധാരണയായി ഇത്തരത്തിലുള്ള ഡ്രൈകഫ് ഉണ്ടാകുന്നത്. ജലദോഷം, പനി തുടങ്ങിയ വൈറല്‍ അണുബാധകള്‍ മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്, പക്ഷേ അലര്‍ജിയോ തൊണ്ടയിലെ അസ്വസ്ഥതയോ കാരണമാകാം. കൂടാതെ, വരണ്ട തൊണ്ട ദീര്‍ഘനേരം നിലനില്‍ക്കുമ്പോള്‍, അത് ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

Home Remedies

ലോക ഹൃദയ ദിനം: ഈ ഡയറ്റാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്ലോക ഹൃദയ ദിനം: ഈ ഡയറ്റാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ ആന്‍ഡ് ക്രാനിയോഫേഷ്യല്‍ റിസര്‍ച്ചിന്റെ അഭിപ്രായത്തില്‍, വായില്‍ പൊള്ളല്‍, ചുണ്ടുകള്‍ പൊട്ടുന്നത്, തൊണ്ടയില്‍ ചൊറിച്ചില്‍, ചുമ, വായ്പ്പുണ്ണ്, വായ്‌നാറ്റം എന്നിവയും വരണ്ട തൊണ്ടയുടെ ലക്ഷണങ്ങളാണ്. നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമായതിനാല്‍, ചില വീട്ടുവൈദ്യങ്ങള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

തുളസിയും തേനും

തുളസിയും തേനും

തുളസിയും തേനും വളരെക്കാലമായി ആയുര്‍വേദ മരുന്നിന്റെ ഭാഗമാണ്. വരണ്ട തൊണ്ടയ്ക്ക് നിങ്ങള്‍ക്ക് ഒരു തുളസി തേന്‍ ചായ ഉണ്ടാക്കാം. ഇത് നിങ്ങളുടെ വരണ്ട തൊണ്ടയെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും നല്ല ആശ്വാസം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ചുമയെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും മികച്ചതായി മാറുന്നുണ്ട് ഈ വരണ്ട തൊണ്ട എന്നുള്ളതാണ് സത്യം. തേനിന്റെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു, അതേസമയം തുളസിയുടെ ചികിത്സാ ഗുണങ്ങള്‍ എല്ലാം തന്നെ വളരെക്കാലമായി അറിയുന്ന ഒന്ന് തന്നെയാണ്.

മഞ്ഞള്‍ പാല്‍

മഞ്ഞള്‍ പാല്‍

വരണ്ട തൊണ്ടകള്‍, അണുബാധകള്‍, മിക്കവാറും എല്ലാ ചുമകള്‍ക്കും ഇത് നന്നായി ഫലം നല്‍കുന്നുണ്ട്. കൂടാതെ, മഞ്ഞള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ചെറുചൂടുള്ള മഞ്ഞള്‍ പാല്‍ കുടിക്കുക, തൊണ്ടവേദന ഉടന്‍ തന്നെ മാറുന്നതായിരിക്കും. ഇത് നിങ്ങളുടെ തൊണ്ടയുടെ അസ്വസ്ഥതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

നെയ്യ്

നെയ്യ്

നെയ്യ് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ തൊണ്ടയുടെ ആരോഗ്യത്തെ കാത്തുസംരക്ഷിക്കുകയും അതുപോലെ തന്നെ തൊണ്ടയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അല്‍പം കുരുമുളക് കടിച്ച് ഒരു സ്പൂണ്‍ ചൂടുള്ള നെയ്യ് കൂടി കഴിക്കാവുന്നതാണ്. എന്നാല്‍ ഇത് രണ്ടും കഴിച്ചതിനു ശേഷം വെള്ളം കുടിക്കരുത്.

ഇരട്ടി മധുരം

ഇരട്ടി മധുരം

വരണ്ട തൊണ്ടയെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് ഇരട്ടിമധുരം ഉപയോഗിക്കാവുന്നതാണ്. ഇതിന് സ്വാഭാവിക ലോസഞ്ചിന്റെ ഫലമുണ്ട്. നിങ്ങളുടെ പല്ലുകള്‍ക്കിടയില്‍ ഒരു ചെറിയ കഷണം വയ്ക്കുക, അത് ചവച്ച് കൊണ്ടിരിക്കുക. ആയുര്‍വേദ സസ്യമായ ഇരട്ടി മധുരം ശ്വസന, കുടല്‍ പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും പ്രതിരോധിക്കുന്നതിന് ഇരട്ടി മധുരം സഹായകമാണ്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

വരണ്ട തൊണ്ട ചികിത്സിക്കുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണിത്. ഉപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ദിവസത്തില്‍ രണ്ടുതവണയെങ്കിലും വായ കഴുകുക. ഇത് കഫത്തെ നേര്‍പ്പിക്കാന്‍ സഹായിക്കുന്നു, ഇത് തൊണ്ടയിലെ അസ്വസ്ഥതയും വരള്‍ച്ചയും മെച്ചപ്പെടുത്തുന്നു. അത് കൂടാതെ ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉപ്പ് വെള്ളം മികച്ചതാണ്. ഇത് ജലദോഷം പോലുള്ള അസ്വസ്ഥതകള്‍ക്ക് പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

മലിനീകരണവും പൊടിപടലങ്ങളും മൂലമുണ്ടാകുന്ന തൊണ്ടയിലെ അസ്വസ്ഥത ഇല്ലാതാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഹെര്‍ബല്‍ ടീ. ഇത് നിങ്ങളുടെ ശ്വാസകോശത്തെയും അസ്വസ്ഥതകളില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, പച്ച ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ മുഴുവന്‍ സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഇവയിലെ ആന്റിഓക്സിഡന്റുകള്‍ പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഉലുവ

ഉലുവ

ഉലുവ വിത്തുകള്‍ അവയുടെ വീക്കം തടയുന്ന സ്വഭാവത്തിന് പേരുകേട്ടതാണ്, ഇത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് തൊണ്ട പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുന്നു. കുറച്ച് വിത്തുകള്‍ കുറച്ച് വെള്ളത്തില്‍ ഒഴിക്കുക, അത് മറ്റൊരു നിറമാകുന്നതുവരെ തിളപ്പിക്കുക. നല്ലതുപോലെ തിളച്ച ശേഷം ഇത് അടുപ്പില്‍ നിന്ന് മാറ്റി വെക്കുക. ഫലങ്ങള്‍ക്കായി ദിവസത്തില്‍ രണ്ടുതവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

English summary

Home Remedies That May Help Ease Dry Throat In Malayalam

Here in this article we are discussing about some home remedies that may help ease dry throat in malayalam. Take a look.
X
Desktop Bottom Promotion