For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരശുദ്ധി, രക്തശുദ്ധി, വിഷപ്രതിരോധം, പ്രമേഹം: ആര്യവേപ്പിലൊതുങ്ങാത്ത രോഗമില്ല

|

ആര്യവേപ്പ് ആരോഗ്യസംരക്ഷണത്തിന് വളരെയധികം ഗുണകരമായ ഒന്നാണ്. എന്നാല്‍ ആര്യവേപ്പ് എന്ന് പറയുന്ന അത്ര എളുപ്പമല്ല അത് ഭക്ഷണത്തില്‍ ചേര്‍ക്കാന്‍, കാരണം അത്രയേറെ കയ്പ്പുള്ള ഒരു സസ്യമാണ് ആര്യവേപ്പ് എന്നത്. ഒരു വിധം എല്ലാ വീടുകളിലും ആര്യവേപ്പിന്റെ മരം കാണാം. എന്നാല്‍ പലര്‍ക്കും ഇതിന്റെ യഥാര്‍ത്ഥ ഔഷധഗുണങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. വേപ്പിന്റെ ഓരോ ഭാഗത്തിനും ശരിക്കും ഓരോ ഗുണങ്ങളാണ് ഉള്ളത്. അത്രയേറെ ഗുണങ്ങള്‍ അടങ്ങിയ വേറൊര് മരവും ഇല്ലെന്ന് തന്നെ നമുക്ക് പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങള്‍ ആര്യവേപ്പിനുണ്ട്. വേപ്പ് ആരോഗ്യത്തിന് മാത്രമല്ല കൊതുകിനേയും പ്രാണികളേയും ഓടിക്കുന്ന കാര്യത്തിലും മികച്ചത് തന്നെയാണ്. ഇത് ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്.

Neem: Uses and Benefits

നിരവധി ഗുണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ വേപ്പിനെ നമുക്ക് വേണമെങ്കില്‍ ഒരു ഫാര്‍മസിയായി പോലും പ്രഖ്യാപിക്കാം. ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങളാണ് ആര്യവേപ്പ് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി എന്തൊക്കെ ഒറ്റമൂലികള്‍ ഇത് വഴി ഉപയോഗിക്കാം എന്നും നോക്കാം. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

രക്തശുദ്ധിക്ക്

രക്തശുദ്ധിക്ക്

രക്തശുദ്ധിക്ക് ആര്യവേപ്പ് ഉപയോഗിക്കുന്നു. ഇത് ആയുര്‍വ്വേദത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ലാതെ ഉപയോഗിക്കുന്നതാണ്. ഇതിന്റെ കയ്പു രസം തന്നെയാണ് ഇതിന്റെ ഗുണങ്ങളെക്കുറിച്ച് വിളിച്ച് പറയുന്നതും. രക്തശശുദ്ധിക്ക് ഇതിലും മികച്ച ഒരു ഔഷധം ഇല്ലെന്ന് തന്നെ പറയാം. രക്തശുദ്ധിയില്ലെങ്കില്‍ അത് പലപ്പോഴും ചര്മ്മത്തില്‍ ചില അസ്വസ്ഥതകള്‍ കാണിക്കുന്നു. ഇതിന്റെ ഫലമായി പലരിലും ത്വക്ക് രോഗങ്ങള്‍ വര്‍ദ്ധിക്കും. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ആര്യവേപ്പ്. ഇത് കഷായം വെച്ച് കുടിക്കുന്നതും ഇതിന്റെ ഇലയും വേരും പട്ടയും എല്ലാം ഇട്ട് വെള്ളം തിളപ്പിച്ച് അതുകൊണ്ട് ചര്‍മ്മം കഴുകുന്നതും എല്ലാം രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍

ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍

ആര്യവേപ്പിന്റെ ഇലക്കും മരത്തിനും മൊത്തത്തില്‍ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ ഫംഗസ് അണുബാധ, ബാക്ടീരിയ അണുബാധ എന്നിവയെ തകര്‍ക്കുന്നു. അതിന് വേണ്ടി ഈ ഇലകല്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് അണുബാധയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നീങ്ഹുന്നു. ചിക്കന്‍ പോക്‌സിനും ഉത്തമ പരിഹാരമായി ആര്യവേപ്പ് ഉപയോഗിക്കുന്നു.

ശരീര വേദനക്ക്

ശരീര വേദനക്ക്

പലരും ശരീരവേദനക്ക് ആര്യവേപ്പിന്റെ എണ്ണ തേക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് ഉപയോഗിക്കുന്നത് എന്ന് അറിയാമോ? കാരണം വേപ്പെണ്ണയില്‍ ധാരാളം കാല്‍സ്യവും മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ശരീരത്തിലും കൈകാലുകളിലും ഉണ്ടാവുന്ന കടച്ചിലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സന്ധിവാതമുള്ളവര്‍ക്ക് എന്തുകൊണ്ടും വേദന കുറക്കുന്നതിന് വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്.

വായുടെ ആരോഗ്യം സംരക്ഷിക്കാം

വായുടെ ആരോഗ്യം സംരക്ഷിക്കാം

പലപ്പോഴും വായിലുണ്ടാവുന്ന അസ്വസ്ഥതകള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തേയും ബാധിക്കുന്നത് പോട്, അണുബാധ, മോണരോഗം, പല്ല് വേദന തുടങ്ങിയ സാഹചര്യങ്ങളില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ വായ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് വേപ്പില ചവക്കാവുന്നതാണ്. അതിലുപരി വേപ്പിന്റെ തണ്ട് കൊണ്ട് പല്ല് തേക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം ഈ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് എന്തുകൊണ്ടും വേപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളില്‍ മുന്നിലാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഇതിലൂടെ ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിന് നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ക്ക് വേപ്പിന്‍ ചായ കുടിക്കാവുന്നതാണ്. ഇത് പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നു.

വിഷദോഷത്തിന് പരിഹാരം

വിഷദോഷത്തിന് പരിഹാരം

വിഷജന്തുക്കള്‍ കടിച്ചാല്‍ ആ മുറിപ്പാടില്‍ പണ്ടുള്ളവര്‍ ആര്യവേപ്പും മഞ്ഞളും അരച്ച് പുരട്ടുമായിരിക്കും. ഇത് രണ്ടിനും വിഷത്തെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു എന്നാണ്. എന്നാല്‍ വിഷജന്തുക്കള്‍ കടിച്ചാല്‍ ഒരിക്കലും സ്വയം ചികിത്സക്ക് നില്‍ക്കാതെ ഉടനേ തന്നെ ആശുപത്രിയിലോ ഡോക്ടറേയോ സമീപിക്കേണ്ടതാണ്. ഒരിക്കലും സ്വയം ചികിത്സയില്‍ പരിഹാരം കാണാം എന്ന ചിന്തയില്‍ സമയം പാഴാക്കരുത്.

പ്രമേഹത്തിന്റെ അന്തകന്‍

പ്രമേഹത്തിന്റെ അന്തകന്‍

പ്രമേഹം എന്നത് ഇന്നത്തെ ജീവിത ശൈലിയുടെ ഫലമായി നിങ്ങള്‍ക്ക് ലഭിച്ച രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. എന്നാല്‍ പ്രമേഹം വര്‍ദ്ധിക്കുമ്പോള്‍ അതിനെ ഒന്ന് നിയന്ത്രിക്കാന്‍ ആര്യവേപ്പിന്റെ ഇല അരച്ച് അത് മോരില്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ കുറക്കുന്നു. എന്ന് മാത്രമല്ല രോഗാവസ്ഥകളില്‍ പലതിനേയും കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ശരീരശുദ്ധിക്ക്

ശരീരശുദ്ധിക്ക്

ശരീരത്തില്‍ ടോക്‌സിന്‍ അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത പലപ്പോഴും വളരെ കൂടുതലാണ്. ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയില്‍ ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങള കാണിക്കുന്നു. അതില്‍ ചിലതാണ് അമിത ക്ഷീണം പോലുള്ളവ. എന്നാല്‍ ടോക്‌സിന്‍ അധികമാവുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് പഴയ ഊര്‍ജ്ജം തിരിച്ച് കൊണ്ട് വരുന്നതിനും ആര്യവേപ്പ് കഴിക്കാവുന്നതാണ്. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ടോക്‌സിനെ പുറന്തള്ളുന്നു. ആരോഗ്യം കൂടാതെ സൗന്ദര്യത്തിന്റെ കാര്യത്തിലും ആര്യവേപ്പ് ചില ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

ആര്യവേപ്പ് ഹെയര്‍ മാസ്‌ക് നിങ്ങളുടെ മുടിയില്‍ വളരെ ആരോഗ്യകരവും മികച്ചതുമായ ഫലങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും കരുത്തും നല്‍കുന്നു. അതോടൊപ്പം തന്ന ആര്യവേപ്പ് തലയില്‍ പുരട്ടുന്നത് വഴി നിങ്ങളുടെ തലയിലെ പേന്‍, താരന്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാം. ഇത് കൂടാതെ ഫംഗസ് അണുബാധകള്‍ പോലുള്ളവയെ പരിഹരിക്കുന്നതിന് വേണ്ടിയും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പ് ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം.

 ചര്‍മ്മസംരക്ഷണത്തിന്

ചര്‍മ്മസംരക്ഷണത്തിന്

കേശസംരക്ഷണം പോലെ തന്നെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും വേപ്പെണ്ണ മികച്ചതാണ്. ഇത് ചര്മ്മത്തില്‍ പുരട്ടുന്നതിലൂടെ അത് നിങ്ങളുടെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍, വരള്‍ച്ച, വാര്‍ദ്ധക്യ പ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വേപ്പെണ്ണ.

ആര്യവേപ്പിന്റെ നീര് ദിവസവും ആയുസ്സിന്റെ ഒറ്റമൂലിആര്യവേപ്പിന്റെ നീര് ദിവസവും ആയുസ്സിന്റെ ഒറ്റമൂലി

വന്‍പയര്‍ ചില്ലറക്കാരനല്ല, ക്യാന്‍സര്‍ വരെ തടയുംവന്‍പയര്‍ ചില്ലറക്കാരനല്ല, ക്യാന്‍സര്‍ വരെ തടയും

English summary

Home Remedies of Neem: Uses and Benefits According To Ayurveda

Here in this article we are discussing about the uses and benefits of Neem and how to use it as a home remedy according to ayurveda in malayalam. Take a look.
X
Desktop Bottom Promotion