For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണവീക്കത്തിന് നിസ്സാര പൊടിക്കൈ: അറിയാം അടുക്കളക്കൂട്ടുകള്‍

|

മോണവീക്കം എന്നത് പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ നമുക്ക് മോണവീക്കത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. മോണവീക്കത്തിന്റെ കാരണങ്ങള്‍ പരിഹാരങ്ങള്‍ ലക്ഷണങ്ങള്‍ എന്നിവ നമുക്ക് നോക്കാവുന്നതാണ്. അതിലുപരി മോണവീക്കത്തെ ഇല്ലാതാക്കുന്നതിനും മോണയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കണം. മോണയിലെ വീക്കത്തെ ജിംജിവൈറ്റിസ് എന്ന് വിളിക്കുന്നു. വാസ്തവത്തില്‍, മോണകള്‍ വീര്‍ക്കുകയും രക്തസ്രാവം ആരംഭിക്കുകയും ചെയ്യുന്നു. ഇത് വളരെ അപകടകരമായ അവസ്ഥയാണ് എന്നതാണ് സത്യം.

Home Remedies For Swelling Gums

അതേ സമയം, ചിലപ്പോള്‍ ബ്രഷ് ചെയ്യുമ്പോഴോ ഫ്‌ലോസ് ചെയ്യുമ്പോഴോ മോണയില്‍ നിന്ന് സ്വയം രക്തം വരുന്നു. അതേ സമയം, ഈ സമയത്ത്, മോണകള്‍ അയഞ്ഞതായിത്തീരുന്നു, ഇത് പല്ലുകള്‍ക്ക് ധാരാളം കേടുപാടുകള്‍ വരുത്തുന്നു. മോണയുടെ ഈ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ചില വീട്ടുവൈദ്യങ്ങളാണ്. എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാവുന്നതാണ്. മോണയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് വീട്ടുവൈദ്യങ്ങള്‍ എ്ന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

 മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഉപയോഗിക്കുന്നത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ മഞ്ഞളില്‍ കൂടുതലാണ്. ഇത് കൂടാതെ പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാം. മോണയുടെ ആരോഗ്യം നശിക്കുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി മോണയില്‍ പുരട്ടി 5 മിനിറ്റിനു ശേഷം തടവുക. അതിനുശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ദിവസത്തില്‍ രണ്ടുതവണ ചെയ്യുക. ഇത് മോണവീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഉപ്പ്, 1/2 ടീസ്പൂണ്‍ കടുകെണ്ണ എന്നിവ എടുത്ത് മിക്സ് ചെയ്ത് മോണയില്‍ പുരട്ടുക. ഇത് പുരട്ടിയ ശേഷം 10-15 മിനിറ്റ് ഇതുപോലെ വയ്ക്കുക, പിന്നീട് ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക. ഇതും മോണവീക്കത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഉപ്പ്

ഉപ്പ്

ഉപ്പ് പല്ലിന്റേയും മോണയുടെയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അര ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് മിക്‌സ് ചെയ്ത് രണ്ട് മൂന്ന് തവണ കവിള്‍ കൊള്ളുക. ഉപ്പ് അണുക്കളെ ഇല്ലാതാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് മോണയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് മോണവീക്കത്തെ ഇല്ലാതാക്കുകയും മോണയിലെ ബാക്ടീരിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഉപ്പ് മികച്ചതാണ്. എല്ലാ ദിവസവും ഉപ്പ് കൊണ്ട് കവിള്‍ കൊള്ളുന്നത് നിങ്ങളുടെ മോണ രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് മോണയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബേക്കിംഗ് സോഡ. അതുകൊണ്ട് തന്നെ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് നിങ്ങളുടെ പല്ലിനും മോണക്കും മികച്ച ഫലങ്ങള്‍ നല്‍കുന്നു. ബേക്കിംഗ് സോഡയ്ക്ക് ബാക്ടീരിയയെ ഇല്ലാതാക്കാനുള്ള ശക്തിയുണ്ട്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് മോണയില്‍ പുരട്ടാം, വേണമെങ്കില്‍ അതില്‍ മഞ്ഞളും ചേര്‍ക്കാം. ഇത് രണ്ടും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ പല്ലിനും മോണക്കും ലഭിക്കുന്നുണ്ട്. ഇനി എല്ലാ ദിവസവും പല്ല് തേക്കുന്നതിനും ബേക്കിംഗ് സോഡ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുമ്പോള്‍ എപ്പോഴും മിക്‌സ് ചെയ്ത് വേണം ഉപയോഗിക്കുന്നതിന്. എന്നാല്‍ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂ.

കടുകെണ്ണ

കടുകെണ്ണ

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് കടുകെണ്ണ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കടുകെണ്ണയില്‍ അല്പം ഉപ്പ് ചേര്‍ത്ത് മോണയില്‍ പുരട്ടുന്നതിലൂടെ അത് നിങ്ങളുടെ മോണവീക്കത്തെ ഇല്ലാതാക്കുകയും മോണയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. വാസ്തവത്തില്‍, ഈ ചികിത്സ ഉപയോഗിക്കുന്നതിലൂടെ, ഇടക്കിടെയുണ്ടാവുന്ന മോണരോഗത്തിനും മോണയുടെ ആരോഗ്യത്തിനും മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും മോണയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള പൊടിക്കൈകളും ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം പല്ലിന്റെ ആരോഗ്യത്തിനും മോണയുടെ ആരോഗ്യത്തിനും മികച്ചതാണ് എന്നതാണ് സത്യം.

മോണയില്‍ നിന്നും രക്തം, ഒറ്റമൂലികള്‍ ഇതാമോണയില്‍ നിന്നും രക്തം, ഒറ്റമൂലികള്‍ ഇതാ

പല്ല് തേക്കുന്നത് കൂടുതലോ, പല്ലിന്റ ഗതി പിന്നെ ഇതാവുംപല്ല് തേക്കുന്നത് കൂടുതലോ, പല്ലിന്റ ഗതി പിന്നെ ഇതാവും

English summary

Home Remedies For Swelling Gums In Malayalam

Here in this article we are sharing some home remedies for swelling gum in malayalam. Take a look
Story first published: Thursday, March 3, 2022, 17:25 [IST]
X
Desktop Bottom Promotion