For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെ

|

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പലര്‍ക്കും ഫംഗസ് അണുബാധയേല്‍ക്കുന്നു. മോശം ശുചിത്വം, ഈര്‍പ്പം, ഊഷ്മള കാലാവസ്ഥ എന്നിവയാണ് ഫംഗസ് അണുബാധയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ഡയപ്പര്‍ റാഷസ്, അത്‌ലറ്റിക്‌സ് ഫൂട്ട്, തലയോട്ടിയിലെ റിംഗ് വേം, ചര്‍മ്മത്തിലെ അണുബാധ എന്നിവയാണ് സാധാരണ ഫംഗസ് അണുബാധകള്‍. ഈ അണുബാധകള്‍ക്ക് കാരണമാകുന്ന പല ഫംഗസുകളും മരുന്നുകളെ പ്രതിരോധിക്കുന്നു.

Most read: വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read: വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

എന്നാല്‍ വിപണിയിലെ മരുന്നുകളും ആന്റിഫംഗല്‍ ക്രീമുകളും ഉപയോഗിക്കുന്നതിനു ബദലായി നിങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. മിക്ക ഫംഗസ് അണുബാധകളും വീട്ടുവൈദ്യങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്നു. ഈ ലേഖനത്തില്‍ നിങ്ങളുടെ ഫംഗസ് അണുബാധ ചെറുക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഏതൊക്കെയെന്നും അവ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും വായിച്ചറിയാം.

ഫംഗസ് അണുബാധയുടെ കാരണങ്ങള്‍

ഫംഗസ് അണുബാധയുടെ കാരണങ്ങള്‍

* ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ, അമിതമായ വിയര്‍പ്പ്, നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്നിവ ഫംഗസ് അണുബാധയുടെ വ്യാപനത്തിന് കാരണമാകും.

* പ്രമേഹം, എച്ച്.ഐ.വി, കാന്‍സര്‍ തുടങ്ങിയ അടിസ്ഥാന രോഗങ്ങള്‍ കാരണമായി കുറഞ്ഞ രോഗപ്രതിരോധശേഷിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ഫംഗസ് അണുബാധ പിടിപെട്ടേക്കാം.

* മോശം ചുറ്റുപാടില്‍ ജീവിക്കുന്നതും വ്യക്തിശുചിത്വം പാലിക്കാത്തതും ഫംഗസ് അണുബാധയ്ക്ക് കാരണമാകും.

* വൃത്തിഹീനമായ സോക്‌സ്, വൃത്തിയില്ലാത്ത ഇന്നറുകള്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും.

ഫംഗസ് അണുബാധയുടെ കാരണങ്ങള്‍

ഫംഗസ് അണുബാധയുടെ കാരണങ്ങള്‍

* വളരെയധികം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പിന് കാരണമാകും. ഇതിലൂടെ ഫംഗസ് അണുബാധ ബാധിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

* അമിതവണ്ണം ഫംഗസ് അണുബാധയ്ക്ക് കാരണമാകും. ചര്‍മ്മത്തിന്റെ മടക്കുകളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് ഫംഗസിന് വളരാന്‍ സഹായകമാകുന്നു.

* അമിത സമ്മര്‍ദ്ദം കാരണം രോഗപ്രതിരോധ ശേഷി കുറയുന്നത് ഫംഗസ് അണുബാധകളിലേക്ക് നയിക്കും.

* ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ യോനിയിലെ അണുബാധയ്ക്ക് കാരണമാകും.

Most read:മഞ്ഞള്‍ ഉപയോഗം ഈ 4 തരത്തിലെങ്കില്‍ അലര്‍ജി അടുക്കില്ലMost read:മഞ്ഞള്‍ ഉപയോഗം ഈ 4 തരത്തിലെങ്കില്‍ അലര്‍ജി അടുക്കില്ല

ഫംഗസ് അണുബാധയ്ക്കുള്ള വീട്ടുവൈദ്യങ്ങള്‍

ഫംഗസ് അണുബാധയ്ക്കുള്ള വീട്ടുവൈദ്യങ്ങള്‍

തൈരും പ്രോബയോട്ടിക്‌സും കഴിക്കുന്നതാണ് ഒരു വഴി. തൈര്, മറ്റ് പ്രോബയോട്ടിക്‌സ് എന്നിവയില്‍ ഫംഗസ് അണുബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ധാരാളം നല്ല ബാക്ടീരിയകളുണ്ട്. ഇവയെല്ലാം അണുബാധകള്‍ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളോട് പോരാടുന്നു. പ്രോബയോട്ടിക്‌സിന്റെ മറ്റൊരു മികച്ച ഉറവിടമാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍. ഇവ സഹായിക്കുന്നില്ലെങ്കില്‍, നല്ല ബാക്ടീരിയകള്‍ കൂടുതലായി അടങ്ങിയ പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

ഏതെങ്കിലും വീട്ടുവൈദ്യമോ മറ്റേതെങ്കിലും മരുന്നോ പ്രയോഗിക്കുന്നതിന് മുമ്പ് ഫംഗസ് ബാധിത പ്രദേശം ദിവസേന രണ്ടുതവണ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. ഇത് അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗറിന് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. നിങ്ങള്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനഗര്‍ കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ അതില്‍ ഒരു കോട്ടണ്‍ തുണി മുക്കി ചര്‍മ്മത്തിന് മുകളിലൂടെ ഒഴിക്കുക. ദിവസത്തില്‍ മൂന്നുതവണ ഇത് ചെയ്യുന്നത് പ്രയോജനകരമായ ഫലങ്ങള്‍ നല്‍കും.

Most read:ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌Most read:ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

സ്വാഭാവികമായ ഒരു ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റാണ് ടീ ട്രീ ഓയില്‍. വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലുള്ള ഏതെങ്കിലും കാരിയര്‍ ഓയിലുമായി ഇത് കലര്‍ത്തി ഫംഗസ് ബാധിത പ്രദേശത്ത് ദിവസത്തില്‍ മൂന്നോ നാലോ തവണ തേക്കുക. ഫംഗസ് അണുബാധ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യമാണിത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ സാധാരണ രൂപത്തില്‍ ഉപയോഗിച്ചാലും അത് ശക്തമായ ആന്റിഫംഗല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന് മുകളില്‍ പുരട്ടുന്നത് സുരക്ഷിതമായ ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിനാല്‍ തലയോട്ടിയിലെ റിംഗ് വേമിനെ ചികിത്സിക്കാനും ഉപയോഗപ്രദമാണ്. ദിവസത്തില്‍ മൂന്ന് തവണ ഫംഗസ് ബാധിത പ്രദേശത്ത് വെളിച്ചെണ്ണ പുരട്ടുക.

Most read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാംMost read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാം

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഒരു ശക്തമായ ആന്റി മൈക്രോബയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണ്. അല്‍പം വെള്ളത്തില്‍ മഞ്ഞള്‍ കലര്‍ത്തി ഫംഗസ്ബാധിത പ്രദേശത്ത് പുരട്ടുക. ശരീരത്തിന്റെ ഉള്ളില്‍ മഞ്ഞളിന്റെ ഗുണങ്ങള്‍ ലഭിക്കാനായി ചെറുചൂടുള്ള വെള്ളത്തില്‍ മഞ്ഞല്‍ കലര്‍ത്തി വെള്ളം കുടിക്കുക, അല്ലെങ്കില്‍ മഞ്ഞ ചായ കഴിക്കുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ഏതെങ്കിലും ചര്‍മ്മ അണുബാധയെ സുഖപ്പെടുത്തുന്നതിനായുള്ള ഏറ്റവും പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് കറ്റാര്‍ വാഴ. ഇത് അണുബാധയെ ചികിത്സിക്കുക മാത്രമല്ല, ചര്‍മ്മത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും ചര്‍മ്മം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ഏറ്റവും ശക്തിയേറിയ ആന്റിഫംഗല്‍, ആന്റിമൈക്രോബയല്‍ ഘടകങ്ങളില്‍ ഒന്നാണ് വെളുത്തുള്ളി. പതിവായി വെളുത്തുള്ളി കഴിക്കുന്നവര്‍ക്ക് ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണ്. കുറച്ച് ഒലിവ് ഓയില്‍ ഉപയോഗിച്ച് രണ്ട് വെളുത്തുള്ളി ചതച്ച് പേസ്റ്റ് തയാറാക്കുക. ഫംഗസ് ബാധിത പ്രദേശത്ത് ഏകദേശം മുപ്പത് മിനിറ്റ് നേരം ഇത് പ്രയോഗിക്കുക.

Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?

വേപ്പ് ഇലകള്‍

വേപ്പ് ഇലകള്‍

വേപ്പ് ഇലകള്‍ക്ക് ഫലപ്രദമായ ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഫംഗസ് ബാധിച്ച പ്രദേശം വേപ്പില ഇട്ട വെള്ളത്തില്‍ കഴുകുന്നത് ഫംഗസ് അണുബാധയെ ചികിത്സിക്കാന്‍ സഹായിക്കുന്നു. 2 മുതല്‍ 3 മിനിറ്റ് വരെ വെള്ളത്തില്‍ വേപ്പിലയിട്ട് തിളപ്പിക്കുക.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

വിറ്റാമിന്‍ സി അഥവാ അസ്‌കോര്‍ബിക് ആസിഡ് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് വിവിധ അണുബാധകളില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. ഒരു നല്ല രോഗപ്രതിരോധ സംവിധാനം ഉള്ള ശരീരം ഫംഗസ് അണുബാധയെ വേഗത്തില്‍ ചികിത്സിക്കാനും സഹായിക്കുന്നു. അതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുക.

Most read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതംMost read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതം

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

അത്‌ലറ്റ് ഫൂട്ട് പോലുള്ള ഫംഗസ് അണുബാധകള്‍ക്ക് ഏറെ ഫലപ്രദമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡാ പൊടി കാലിലും ചെരിപ്പിനുള്ളിലും പുരട്ടുന്നത് ഈര്‍പ്പവും വിയര്‍പ്പും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ അണുബാധ പടരാതിരിക്കാനും സഹായിക്കുന്നു.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

അത്‌ലറ്റിക്‌സ് ഫൂട്ട് സുഖപ്പെടുത്താന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സഹായിക്കുന്നു. വെള്ളവും ഹൈഡ്രജന്‍ പെറോക്‌സൈഡും തുല്യ അളവില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് നിങ്ങളുടെ പാദങ്ങള്‍ കുതിര്‍ക്കുക. ഇത് അത്‌ലറ്റിക്‌സ് ഫൂട്ടിന് കാരണമാകുന്ന ഫംഗസിനെ ഫലപ്രദമായി നേരിടാന്‍ സഹായിക്കും.

Most read:കോവിഡ് കാലമാണ്; ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ ലഭിക്കുന്നത് പുതുജീവന്‍Most read:കോവിഡ് കാലമാണ്; ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ ലഭിക്കുന്നത് പുതുജീവന്‍

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ശക്തമായ ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ഇഞ്ചി ചായ കഴിക്കുന്നത്, കാന്‍ഡിഡ പോലുള്ള ഫംഗസ് അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഫലപ്രദമായി സഹായിക്കുന്നു.

ഫംഗസ് അണുബാധ തടയുന്നതിന് ചില മുന്‍കരുതലുകള്‍

ഫംഗസ് അണുബാധ തടയുന്നതിന് ചില മുന്‍കരുതലുകള്‍

* എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കുക.

* വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ കഠിനമായ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

* വളരെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. വായുസഞ്ചാരമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.

* ഫംഗസ് ബാധിച്ച പ്രദേശം മാന്തിപൊട്ടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് അണുബാധയെ കൂടുതല്‍ വഷളാക്കുകയും ഫംഗസ് വ്യാപിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

* ഫംഗസ് ബാധിത പ്രദേശം ദിവസത്തില്‍ 2 മുതല്‍ 3 തവണയെങ്കിലും കഴുകുക.

* ഫംഗസ് ബാധിത പ്രദേശം കഴിയുന്നത്ര വരണ്ടതായി സൂക്ഷിക്കുക.

Most read:കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌Most read:കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌

ഒരു ഡോക്ടറെ കാണേണ്ടത് എപ്പോള്‍ ?

ഒരു ഡോക്ടറെ കാണേണ്ടത് എപ്പോള്‍ ?

* വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചിട്ടും പുരോഗതി ഇല്ലെങ്കില്‍.

* ഫംഗസ് അണുബാധ വഷളാകുകയോ വീണ്ടുംവരികയോ ചെയ്താല്‍.

* അണുബാധ പടരാന്‍ തുടങ്ങുമ്പോള്‍.

* ഗര്‍ഭിണികളായ സ്ത്രീകള്‍.

* പ്രമേഹ രോഗികള്‍.

English summary

Home Remedies For Fungal Infections in Malayalam

Most fungal infections respond very positively to home remedies. Let us take a look at some of them.
X
Desktop Bottom Promotion